കല അബുദാബി യുടെ ഈ വര്‍ഷത്തെ വാര്‍ഷികാ ഘോഷങ്ങള്‍ ‘കലാഞ്ജലി 2009 ‘ എന്ന പേരില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ അബുദാബിയില്‍ ആരംഭിച്ചു. കലാഞ്ജലിയുടെ ഭാഗമായി ഒരുക്കുന്ന ‘ഫിലിം ഫെസ്റ്റ് ‘ യു. എ. ഇ. യിലെ സിനിമാ പ്രവര്‍ത്തകരുടെ ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനമാണ്. ഫിലിം ഫെസ്റ്റ്, പ്രശസ്ത ബാല താരങ്ങളായ നിരഞ്ജന വിജയനും നിവേദിത വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 11 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഫിലിം ഫെസ്റ്റില്‍ 5 ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്റര് സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത രാത്രി കാലം, ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്തു രണ്ടാം സ്ഥാനം നേടിയ Eയുഗം, ഷാജു മലയില്‍ സംവിധാനം ചെയ്ത ദൂരം, ആയൂര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്തിരുന്ന ഓണച്ചെപ്പ്, ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത കാലിഡോസ്കോപ് എന്നിവയാണു പ്രദര്‍ശിപ്പിക്കുക. സിനിമകളിലെ നടീ നടന്‍മാരും പിന്നണി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക് വിളിക്കുക : ക്രയോണ്‍ ജയന്‍ 050 29 86 326, സുരേഷ് കാടാച്ചിറ 050 57 13 536
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി




കേരളപ്പിറവി ദിനത്തോട നുബന്ധിച്ച് ആഗോളവും കേരളീയവുമായ പാരിസ്ഥിതിക ഉത്ക്കണ്ഠകള്‍ പങ്കു വെക്കുന്ന നാല് ചിത്രങ്ങള്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. മൈക്കേല്‍ ജാക്സന്റെ ’ഭൂമി ഗീതം’, സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ‘ഔള്‍ ആന്റ് ദി സ്പാരൊ’ എന്ന വിയറ്റ്നാമീസ് ചിത്രം, ആര്‍. ശരത് സംവിധാനം ചെയ്ത ഒ. എന്‍. വി. യുടെ ‘ഭൂമിക്കൊരു ചരമ ഗീതം’, പി. പി. രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം” എന്നീ ചിത്രങ്ങളാണ് നവമ്പര്‍ 1ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്.
ഇന്റര്‍നാഷണല്‍ ഫിലിം ഫ്രാറ്റേണിറ്റി ഓഫ് ഒമാന്‍ ഏക ദിന സിനിമാ ആസ്വാദന ശില്‍പ്പശാല നടത്തുന്നു. ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ശില്‍പ്പശാലയില്‍ പങ്കെടുത്ത് സിനിമയിലെ ശബ്ദ മിശ്രണത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കും. സിനിമയുടെ വിവിധ ഘടകങ്ങളെ കുറിച്ച് ഡോ. ജബ്ബാര്‍ പട്ടേല്‍ ക്ലാസെടുക്കും.
കുവൈറ്റ് : കാവാലം നാരായണ പണിക്കരുടെ പ്രസിദ്ധമായ നാടകം “അവനവന്‍ കടമ്പ” കുവൈറ്റില്‍ അരങ്ങേറി. കേരളത്തിലെ എഞ്ചിനിയറിംഗ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനകളുടെ പൊതു വേദിയായ കുവൈറ്റ് എഞ്ചിനിയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ത്തോടനു ബന്ധിച്ചായിരുന്നു ഫോറം അംഗങ്ങള്‍ നാടകം അവതരിപ്പിച്ചത്. 



























