“കടല്‍” ചലച്ചിത്രോത്സവം

June 20th, 2009

chemmeen-ramu-kariatചാവക്കാട്: കടല്‍ പശ്ചാത്തലമാക്കി നിര്‍മ്മിച്ചിട്ടുള്ളതും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയ മായതുമായ സിനിമകള്‍, ‘ഒരുമ ഫിലിം സൊസൈറ്റി’ ഒരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ്‍ 21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പാര്‍ലിമെന്റ് മെംബര്‍ പി. സി . ചാക്കോ മുഖ്യാതിഥി ആയിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘രാമു കാര്യാട്ട് അനുസ്മരണം’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹന്‍ നിര്‍വ്വഹിക്കും.
 
രാമു കാര്യാട്ടിന്റെ ചെമ്മീന്‍, ദ് ബോ(ദക്ഷിണ കൊറിയ), ദ് ലെജന്റ് ഓഫ് 1900, ലാ ടെറാട്രമ (ഇറ്റലി), അലിസോവ(മൊറോക്കോ), സീഗള്‍, മോബി ഡിക്ക്, 20000 ലീഗ്സ് അണ്ടര്‍ ദ് സീ, ദ് ഓള്‍ഡ് മാന്‍ ആന്‍ഡ് സീ, കാസ്റ്റ് എവേ (അമേരിക്ക) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
 
ജൂണ്‍ 21 ഞായര്‍ മുതല്‍ 25 വ്യാഴാഴ്ച വരെ തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം സ്നേഹ തീരം നാലുകെട്ടില്‍ സംഘടിപ്പിക്കുന്ന
ചലച്ചിത്രോ ത്സവത്തില്‍ പ്രഗല്‍ഭരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും എന്നു സംഘാടകര്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ദ ലിവിങ്ങ് ഗോസ്റ്റ് മസ്ക്കറ്റില്‍

June 6th, 2009

the-living-ghostഇന്ത്യയിലെ ഒറീസ്സയിലെ ഗ്രാമങ്ങളില്‍ വച്ച് ചിത്രീകരിച്ച ദ ലിവിങ്ങ് ഗോസ്റ്റ് എന്ന ചിത്രം ഇന്ന് മസ്ക്കറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായാണ് പ്രദര്‍ശനം. ഒമാനിലെ ഫിലിം സൊസൈറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.
 
മസ്ക്കറ്റില്‍ ബാങ്കര്‍ ആയ അക്ഷയ് കുമാര്‍ പാരിജ മീര ക്രിയേറ്റിവ് ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാന രചന, സംഭാഷണം, ചിത്ര സംയോജനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത നന്ദ തന്നെയാണ്.
 

rimjhim-the-living-ghost
 
manoj-mishra-rimjhim

 
മനോജ് മിശ്ര നായകനായും രിംജിം നായികയായും വേഷമിട്ടിരിക്കുന്നു.
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

“കാണി” വാര്‍ഷികവും സെമിനാറും സമാപിച്ചു

May 28th, 2009

kaani-film-societyസിനിമ എന്ന മാധ്യമത്തിന്റെ സംഘം ചേര്‍ന്നുള്ള കാഴ്ച്ചയെ അപ്രസക്തമാക്കുന്ന സാങ്കേതിക പുരോഗതിയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കങ്ങളില്‍ നിന്നുള്ള വിട്ടു പോരലും ഫിലിം സൊസൈറ്റികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണമാകുന്നുവെന്ന് ചങ്ങരംകൂളത്തു നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ അന്‍പതാം വാര്‍ഷികത്തോട നുബന്ധിച്ചാണ് “ഫിലിം സൊസൈറ്റി പ്രസ്ഥാനം – പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചത്.
 
ആലങ്കോട് ലീലാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷന്‍ സെക്രട്ടറി കെ. ജി. മോഹന്‍ കുമാര്‍, ചെലവൂര്‍ വേണു, പ്രകാശ് ശ്രീധര്‍, മധു ജനാര്‍ദ്ദനന്‍, ചെറിയാന്‍ ജോസഫ്, പി. സുന്ദര രാജന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ഫിലിം സൊസൈറ്റി രംഗത്ത് ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന അശ്വിനി ഫിലിം സൊസൈറ്റി, കോഴിക്കോട്, രശ്മി ഫിലിം സൊസൈറ്റി, മലപ്പുറം എന്നിവരേയും നൈറ്റ്‌ഹുഡ് ബഹുമതി നേടിയ കെ. വി. കൃഷ്ണനേയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അഡ്വ. രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. മോഹന കൃഷ്ണന്‍ സ്വാഗതവും സി. എസ്. സോമന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് കെ. ആര്‍. മനോജ് സംവിധാനം ചെയ്ത ‘16 എം. എം.’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം

May 22nd, 2009

federation-of-film-societies-of-indiaഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തു ചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം – പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ. ഷണ്മുഖ ദാസ്, കെ. ജി. മോഹന്‍ കുമാര്‍, എം. സി. രാജ നാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ. എസ്. വിജയന്‍, ചെറിയാന്‍ ജോസഫ്, പി. എന്‍. ഗോപീ കൃഷ്ണന്‍, കെ. എല്‍. ജോസഫ്, പി. പി. രാമ ചന്ദ്രന്‍, ആലംകോട് ലീലാ കൃഷ്ണന്‍, ഫാ. ബെന്നി ബെനഡിക്ട്, വേണു ഇടക്കഴിയൂര്‍, സി. ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
 
സെമിനാറിന്റെ തുടര്‍ച്ചയായി കെ. ആര്‍. മനോജ് സംവിധാനം ചെയ്ത 16 MM Memories, Movements and A Machine എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
 
ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ ഉച്ചക്ക് 2 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ കാണി ബ്ലോഗില്‍ ലഭ്യമാണ്.
 
സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സിനി ഫെസ്റ്റ് 2009

May 5th, 2009

ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
മേളയില്‍ പ്രവേശനം സൗജന്യ മായിരിക്കും. ടി. വി. ചന്ദ്രന്റെ ‘വിലാപങ്ങ ള്‍ക്കപ്പുറം’ എന്ന മലയാള ചലച്ചിത്ര ത്തോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വദ്വ മേള ഉദ്ഘാടനം ചെയ്യും. ടി. വി. ചന്ദ്രന്‍ ഉദ്ഘാടന ച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
 
ബാലാജി ശക്തി വേലിന്റെ ‘കല്ലൂരി’ (തമിഴ്), ചിത്രാ പലേക്കറിന്റെ ‘മാതി മായ്’ (മറാത്തി), സമീര്‍ ചന്ദ്രയുടെ ‘ഏക് നാദിര്‍ ഗാല്‍പോ’ (ബംഗാളി), ഗിരീഷ് കാസറ വള്ളിയുടെ കന്നഡ ചിത്രമായ ‘ഹസീന’ തുടങ്ങിയ ചിത്രങ്ങളും അഭ്യുദയ ഖൈത്താന്റെ ‘ദി ഷോപ്പ് ദാറ്റ് സോള്‍ഡ് എവരിതിങ്’ (ബംഗാളി), ശ്രദ്ധാ പാസിയുടെ ‘ദിന്‍ തക്ദാ’ (ഹിന്ദി), ബിജു വിശ്വനാഥിന്റെ ‘പര്‍വാസ്’ (ഉറുദു), അംബേരിയന്‍ അല്‍ ഖാദറിന്റെ ‘ഫോര്‍ വുമണ്‍ ആന്‍ഡ് എ റൂം’ (ഇംഗ്ലീഷ്), കെ. ആര്‍. മനോജിന്റെ ‘മെമ്മറീസ് മൂവ്‌മെന്റ് ആന്‍ഡ് എ മെഷീന്‍’ (മലയാളം) എന്നീ ഡോക്യു മെന്ററികളും പ്രദര്‍ശിപ്പിക്കും.
 
ഉദ്ഘാടന ദിവസമൊഴികെ മറ്റു ദിവസങ്ങളില്‍ രാത്രി 8.30ന് ആണ് പ്രദര്‍ശന മാരംഭിക്കുക. പ്രവാസി ഭാരവാഹികളായ ഷംസുദ്ദീന്‍, എ. കെ. ഉസ്മാന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അറോറ, ഖത്തര്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജനറല്‍ മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ മുഖദം എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
 
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

13 of 14« First...10...121314

« Previous Page« Previous « കെ. ബാലാജി അന്തരിച്ചു
Next »Next Page » ശോഭന പരമേശ്വരന്‍ നായര്‍ അരങ്ങൊഴിഞ്ഞു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine