ജോണ്‍ എബ്രഹാം സ്മാരക ഹ്രസ്വ ചലച്ചിത്ര മേള

November 14th, 2019

john-abraham-epathram
കോഴിക്കോട് : സംവിധായകന്‍ ജോണ്‍ എബ്രഹാ മിന്റെ സ്മരണ ക്കായി ഒരുക്കുന്ന അന്താ രാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2019 ഡിസംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് ആര്‍ട്ട് ഗാലറി & കൃഷ്ണന്‍ മേനോന്‍ മ്യൂസിയം തിയ്യേ റ്ററില്‍ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

അന്താരാഷ്ട്ര തലത്തില്‍ നിന്നും ലഭിക്കുന്ന ഹ്രസ്വ ചിത്ര ങ്ങളില്‍ നിന്നും മികച്ചവ തെര ഞ്ഞെടുത്ത് മേള യിൽ പ്രദര്‍ശിപ്പിക്കും. പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയി ക്കുവാന്‍ വ്യക്തി ഗത ജൂറി ഇല്ല എന്നതാണ് John Abraham International short Film Festival ന്റെ പ്രത്യേകത.

മേള യിലേക്കുള്ള ഹ്രസ്വ സിനിമകൾ അയക്കുവാനുള്ള അവസാന തിയ്യതി നവംബർ 24.

മേളയുടെ ഭാഗ മായി ഒരുക്കിയ ‘വോട്ടെക്‌സ് ആപ്പ്’ വഴി പ്രേക്ഷകര്‍ക്കു തന്നെ മികച്ച ചിത്രം, മികച്ച സംവിധായ കന്‍, മികച്ച അഭിനേതാവ് എന്നിവരെ തെര ഞ്ഞെടുക്കു വാൻ അവസരം നൽകും.

മികച്ച ചിത്ര ത്തിന് ഒരു ലക്ഷം രൂപയും ഫലകവും സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗ ത്തിൽ 25000 രൂപയും ഫലകവും സമ്മാനി ക്കും.

വോട്ടെക്സ് ആപ്പ് വഴി വോട്ടു ചെയ്യുന്നതിനു പുറമേ, തത്സമയം ഹ്രസ്വ ചിത്ര ങ്ങള്‍ വില യിരു ത്തുന്ന തിനും അവലോകനം ചെയ്യാനും പ്രേക്ഷകര്‍ക്ക് കഴിയും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗിരീഷ് കര്‍ണാട് അന്തരിച്ചു

June 10th, 2019

film-maker-girish-karnad-ePathram
ബംഗളൂരു : വിഖ്യാത ചലച്ചിത്ര കാരനും നാടക കൃത്തും കന്നഡ എഴുത്തു കാരനും ജ്ഞാന പീഠ ജേതാവും കൂടി യായ ഗിരീഷ് കർണാട് (81) അന്ത രിച്ചു. ബംഗളൂരു വിലെ സ്വകാര്യ ആശു പത്രിയിൽ ഇന്നു രാവി ലെ ആറര മണി യോടെ ആയി രുന്നു അന്ത്യം. രോഗ ബാധിത നായി ദീര്‍ഘ കാല മായി ചികിത്സ യില്‍ ആയിരുന്നു.

1970 ല്‍ ഗിരീഷ് കര്‍ണാട് തിരക്കഥ എഴുതി പ്രധാന വേഷം അഭിനയിച്ച കന്നട സിനിമ യായ ‘സംസ്‌കാര’ ക്ക് ദേശീയ പുര സ്‌കാരം ലഭി ച്ചിരു ന്നു.

1971 ല്‍ ‘വംശ വൃക്ഷ’ എന്ന ചിത്രം സംവി ധാനം ചെയ്തു. ഇൗ ചിത്ര ത്തിലൂടെ മികച്ച സംവി ധായ കനുള്ള ദേശീയ പുരസ്കാ രവും കര സ്ഥ മാക്കി.

1974 ല്‍ പദ്മശ്രീ യും 1992 ല്‍ പദ്മ ഭൂഷണും നല്‍കി രാജ്യം അദ്ദേഹ ത്തെ ആദരിച്ചു. കർണ്ണാടക നാടക അക്കാദമി (1976 -1978), കേന്ദ്ര സംഗീത നാടക അക്കാദമി (1988 -1993) എന്നിവ യുടെ അദ്ധ്യക്ഷ സ്ഥാനം അല ങ്കരി ച്ചിരുന്നു.

ദ് പ്രിന്‍സ്, നീല ക്കുറിഞ്ഞി പൂത്ത പ്പോള്‍, രാഗം ആനന്ദ ദൈരവി എന്നീ 3 മല യാള സിനിമ കളിലും അഭി നയി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂര്യയും പറയുന്നു.. മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്ന്! വമ്പന്‍ റിലീസിനൊരുങ്ങി എന്‍ജികെ

May 30th, 2019

surya-epathram

തമിഴ്‌നാട്ടിലെ സൂപ്പര്‍ താരവും കേരളത്തിലും വലിയ ആരാധക പിന്‍ബലമുള്ള നടനാണ് സൂര്യ. ഈദിന് മുന്നോടിയായി സൂര്യ നായകനായി അഭിനയിക്കുന്ന എന്‍ജികെ എന്ന സിനിമ റിലീസ് ചെയ്യുകയാണ്. റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സൂര്യയും മറ്റ് അണിയറ പ്രവര്‍ത്തകരും കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ പത്രസമ്മേളനവും വിളിച്ച് ചേര്‍ത്തിരുന്നു. എന്‍ജികെ യെ കുറിച്ച് സംസാരിച്ചതിന് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പം സൂര്യ വാതോരാതെ സംസാരിച്ചു.

മോഹന്‍ലാലിനെ പോലൊരു ഇതിഹാസ നടനൊപ്പമാണ് താന്‍ അഭിനയിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൂര്യ പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പരിഭ്രമമായിരുന്നെന്നും മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്നുമെല്ലാം സൂര്യ പറഞ്ഞു. കാപ്പാന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും സൂര്യയും ഒന്നിച്ചഭിനയിക്കുന്നത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തന്‍റെ അഭിനയം വളരെ മോശമാണെന്ന് വിനീത് പറഞ്ഞു; താന്‍ ഹാപ്പിയായിരുന്നു: ശ്രീനിവാസന്‍

May 12th, 2019

sreenivasan-epathram

എഴുപതുകളില്‍ സിനമയിലേക്ക് കടന്നുവന്ന താരമാണ് ശ്രീനിവാസന്‍. ഏറെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തും ചിന്തിപ്പിക്കുന്ന തിരക്കഥകള്‍ രചിച്ചും ഹിറ്റുകളുടെ സംവിധായകനായും മലയാളിക്ക് അഭിമാനമാണ് ശ്രീനിവാസന്‍. നിലപാടുകള്‍ക്കൊണ്ടും തുറന്നുപറച്ചിലുകള്‍ കൊണ്ടും താരം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാകുന്നു. ശ്രീനിവാസന്‍റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഇന്ന് സിനിമയില്‍ സുപരിചതനാണ്.

നടനും തിരക്കഥാകൃത്തും പാട്ടുകാരനും സംവിധായകനും എല്ലാമായ മൂത്ത മകന്‍ വിനീത് ശ്രീനിവാസനെ കുറിച്ചുള്ള തുറന്നുപറച്ചിലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ന് തന്‍റെ അഭിനയം വളരെ മോശമായിരുന്നെന്ന് വിനീത് പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമെ ഷൂട്ടിങ് കാണാൻ മക്കളെ ലൊക്കേഷനിൽ കൊണ്ടു പോയിട്ടുള്ളൂ. അന്ന് നാട്ടിൽ പോകുന്ന വഴിയായതിനാലാണ് അവരും വന്നത്. അന്ന് വിനീതിന് ആറ്, ഏഴ് വയസ് മാത്രമാണ് പ്രായം. ഒരു ഷോർട്ട് അഭിനയിച്ച ശേഷം ഞാൻ വിനീതിനോട് എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. വളരെ മോശമായിരുന്നു എന്നായിരുന്നു വിനീതിന്റെ മറുപടിയെന്ന് ശ്രീനിവാസന്‍ പറയുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോക്ടറായി ഫഹദ്, കളരിച്ചുവടുകളില്‍ സായ് പല്ലവി; നിഗൂഢത നിറച്ച് ‘അതിരന്‍’ ട്രെയ്‌ലര്‍

April 8th, 2019

fahad-fazil-epathram

‘കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ‘അതിരന്റെ’ ട്രെയ്‌ലര്‍ പുറത്തെത്തി. സായ് പല്ലവി നായികയാവുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് പി എഫ് മാത്യൂസ് ആണ്. നവാഗതനായ വിവേക് ആണ് സംവിധാനം. 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയിരിക്കുന്നത്.

ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും പശ്ചാത്തലമാക്കുന്ന സിനിമയെന്ന് അതിരനെക്കുറിച്ച് പി എഫ് മാത്യൂസ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് അതിരന്‍. സംവിധായകന്റേത് തന്നെയാണ് കഥ. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷുവിന് തീയേറ്ററുകളിലെത്തും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 38« First...456...1020...Last »

« Previous Page« Previous « ലൂസിഫർ ചെറിയ സിനിമയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പൃഥ്വി
Next »Next Page » തീയേറ്ററുകളിലെ വിഷു ആഘോഷമാക്കാന്‍ ‘രാജ’, ത്രില്ലടിപ്പിക്കാന്‍ ഫഹദ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine