
സിനിമാ ലോകത്ത് ചരിത്രം സൃഷ്ടിക്കാന്‍ ‘യന്തിരന്‍’ തിയ്യേറ്ററു കളില്‍ എത്തി. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് – ഐശ്വര്യ റായ് ടീമിന്‍റെ ചിത്രം എന്ന നിലയിലും ഹിറ്റ് മേക്കര്‍ ഷങ്കര്‍ ഒരുക്കുന്ന സിനിമ എന്ന നിലയിലും ഈ ചിത്രത്തെ ആകാംക്ഷ യോടെയാണ് സിനിമാ ലോകം കാത്തിരി ക്കുന്നത്. 165 കോടി ചെലവില്‍, ഇന്നുവരെ ലഭ്യമായ ഏറ്റവും പുതിയ സിനിമാ സങ്കേതങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി യാണ് യന്തിരന്‍ തയ്യാറാക്കിയത്. തമിഴ് നാട്ടില്‍ 500 കേന്ദ്രങ്ങളിലും കേരളത്തില്‍ 128 കേന്ദ്രങ്ങളിലും യന്തിരന്‍ പ്രദര്‍ശന ത്തിനെത്തുന്നു. കൊച്ചിന്‍ ഹനീഫ്, കലാഭവന്‍ മണി എന്നിവര്‍ മലയാള ത്തിന്‍റെ സാന്നിദ്ധ്യ മായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബോളിവുഡ് താരമായ ഡാനി ഡെന്‍സൊംഗപ്പ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നു. ‘റോബോട്ട്’ എന്ന പേരില്‍ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഡബ്ബ് ചെയ്തു റിലീസ് ചെയ്യുന്നു. തെലുങ്ക് പതിപ്പിന് മാത്രം നല്കിയത് 27 കോടി രൂപ. ഓസ്കാര്‍ ജേതാക്കളായ റസൂല്‍ പൂക്കുട്ടിയും സംഗീത സംവിധായകന്‍ എ. ആര്‍. റഹ് മാനും യന്തിരന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആണെന്നത് ഈ ചിത്രത്തിന്‍റെ മാറ്റു കൂട്ടുന്നു.

ഹോളിവുഡ് സിനിമകളെക്കാള്‍ മികച്ചു നില്‍ക്കുന്ന വിഷ്വല്‍ ഇഫക്ടസ് ആണ് ഈ ചിത്രത്തിനായി ഒരുക്കി യിരിക്കുന്നത്. ഹോളിവുഡിലെ ജോര്‍ജ് ലൂക്കാസിന്‍റെ ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക് സാങ്കേതികത്വമാണ് ക്ലൈമാക്‌സ് ഷോട്ടുകള്‍ തയ്യാറാക്കിയത്. മാട്രിക്‌സ് ഫെയിം യുവന്‍വൊപിംഗ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്നു ഭാഷകളിലായി രണ്ടായിരത്തോളം കോപ്പികള്‍ ലോകമെമ്പാടും ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനു എത്തിച്ചു കൊണ്ടാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുന്നത്.



ഇന്ത്യന്‍ സിനിമയില്‍ വേറിട്ട ഒരു ദൃശ്യാനുഭവം സമ്മാനിച്ച ജോണ്‍ എബ്രഹാം എന്ന സംവിധായകനെ അനുസ്മരിക്കുകയാണ് അബുദാബി യുവ കലാ സാഹിതി. നവംബര്‍ 18, 19 തിയ്യതികളില്‍ (ബുധന്‍, വ്യാഴം) രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന “ജോണ്‍ എബ്രഹാം – വേറിട്ട കാഴ്ച കളുടെ കൂട്ടുകാരന്‍ ” എന്ന പരിപാടിയില്‍ അനുസ്മരണ സമ്മേളനം, ശില്പ പ്രദര്‍ശനം, കവിതാലാപനം, കഥ അവതരണം, സിനിമാ പ്രദര്‍ശനം, ഓപ്പണ്‍ ഫോറം എന്നിവ ഉണ്ടായിരിക്കും.


പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14, ശനിയാഴ്ച, വൈകുന്നേരം 6 മണിക്ക്, ബര്‍ ദുബായ് എവറസ്റ്റ് ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ (അല്‍ റഫ ക്ലിനിക്കിനു സമീപം) “സിനിമ – കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ശ്രീ ടി. വി. ചന്ദ്രന്‍ സംസാരിക്കുന്നു.




















