ജെ. സി.ഡാനിയേല്‍ പുരസ്‌കാരം അപ്പച്ചന് സമ്മാനിച്ചു

May 3rd, 2011

jc-danial-award-for-appachan-epathram
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം പ്രശസ്ത നിര്‍മ്മാതാവ് നവോദയ അപ്പച്ചന് ( എം. സി. പുന്നൂസ് ) സമ്മാനിച്ചു. മന്ത്രി എം. എ. ബേബി യാണ് അപ്പച്ചന് പുരസ്‌കാരം നല്‍കിയത്. മലയാള സിനിമ യില്‍ ധീരവും സാഹസിക വുമായ ഇടപെടല്‍ നടത്തിയ ആളാണ് അപ്പച്ചന്‍ എന്ന് മന്ത്രി പറഞ്ഞു. പൂര്‍വ്വാധികം ശക്തി യോടെ താന്‍ സിനിമാ നിര്‍മ്മാണ മേഖല യില്‍ തിരിച്ചു വരും എന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് അപ്പച്ചന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന താണ് അവാര്‍ഡ്. കെ. സി. മധു രചിച്ച ‘നവോദയ അപ്പച്ചന്‍ – മലയാള സിനിമ യുടെ വളര്‍ത്തച്ഛന്‍’ എന്ന പുസ്തകം സുബ്രഹ്മണ്യം കുമാര്‍ പ്രകാശനം ചെയ്തു. അപ്പച്ചന്‍റെ ഭാര്യ, ജൂറി അദ്ധ്യക്ഷന്‍ ടി. വി. ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍, സെക്രട്ടറി ഡോ. കെ. ശ്രീകുമാര്‍ തുടങ്ങി യവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : താരങ്ങള്‍ ഭൂമിയില്‍

May 1st, 2011

rima-kallingal-epathram

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും രംഗത്തെത്തിയത് കൌതുകകരമായി.

അടുത്ത കാലത്ത്‌ കേരളം കണ്ട ഏറ്റവും കടുത്ത പാരിസ്ഥിതിക സാമൂഹ്യ ദുരന്തത്തിന് എതിരെ പ്രതികരിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമമായ സിനിമാ ലോകം തയ്യാറാവാഞ്ഞതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സംഗീത സംവിധായകന്‍ ബിജിപാല്‍ സംവിധായകന്‍ ആഷിഖ്‌ അബുവിന് അയച്ച ഒരു എസ്. എം. എസ്. സന്ദേശത്തോടെ ആണ് സംഭവങ്ങളുടെ തുടക്കം.  നമുക്കും മുഖ്യമന്ത്രിയുടെ നിരാഹാരത്തില്‍ പങ്കെടുത്താലോ എന്ന ഈ സന്ദേശം പെട്ടെന്നാണ് ഫോര്‍വേഡ് ചെയ്യപ്പെട്ട് സിനിമാക്കാരുടെ മുഴുവനും മൊബൈല്‍ ഫോണുകളില്‍ തെളിഞ്ഞത്.

സിനിമാ നടി റീമ കല്ലിങ്കല്‍ ആണ് ആദ്യം മറൈന്‍ ഡ്രൈവില്‍ എത്തി സിനിമാക്കാരുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യദാര്‍ഢ്യം ഉറപ്പാക്കിയത്.  ഒരു ദിവസം നിരാഹാരം ഇരിക്കുക എന്ന ചെറിയ കാര്യമെങ്കിലും ചെയ്യണം എന്ന് ആഷിഖ്‌ ഭായ്‌ വിളിച്ചു പറഞ്ഞപ്പോള്‍ തനിക്ക് തോന്നി എന്ന് റീമ പറഞ്ഞു.

ഫെഫ്ക യുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്‌ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലരും തങ്ങളുടേതായ നിലയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. സംവിധായകരായ ലാല്‍ ജോസ്‌, ബി. ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്‌, കമല്‍, അന്‍വര്‍ റഷീദ്‌ എന്നിവരും അഭിനേതാക്കളായ കാവ്യാ മാധവന്‍, ഭാവന, അര്‍ച്ചന കവി, ആസിഫ്‌ അലി എന്നിവരുമൊക്കെ ആഷിഖ്‌ അബു പറഞ്ഞതനുസരിച്ച് നിരാഹാര സമരത്തില്‍ പങ്കു ചേര്‍ന്നു. പെട്ടെന്നുള്ള പരിപാടി ആയതിനാല്‍ പലര്‍ക്കും സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്നാലും തങ്ങളുടെ ജോലി സ്ഥലത്തും ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രവര്‍ത്തന നിരതരായി തന്നെ പലരും നിരാഹാരത്തില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് പ്രതിപാദിച്ചത് ഈ പ്രശ്നത്തില്‍ കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സഹായകരമായി.

സുരേഷ് ഗോപി മുഖ്യമന്ത്രി യുടെ സമര പന്തലില്‍ എത്തി അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജി. അരവിന്ദന്‍

March 14th, 2011

g-aravindan-epathram

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ജി. അരവിന്ദന്‍ എന്ന മഹാനായ ചലച്ചിത്രകാരന്‍ , കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് തികയുന്നു. ധിഷണാ ശാലിയായ ഈ കലാകാരന്‍റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തമ്പ്, കുമ്മാട്ടി, കാഞ്ചന സീത, പോക്കുവെയില്‍, എസ്തപ്പാന്‍, ചിദംബരം, ഒരിടത്ത്‌, വാസ്തുഹാര, എന്നീ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിനു നിരവധി തവണ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോക സിനിമാ ചരിത്രത്തില്‍ അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യയുടെ അഭിമാനമാണ്. 1991 മാര്‍ച്ച് 14നാണ് ആ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ. സി. ഡാനിയല്‍ പുരസ്‌കാരം നവോദയ അപ്പച്ചന്‌

March 1st, 2011

navodhaya-appachan-epathram
തിരുവനന്തപുരം: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്ക്കുള്ള 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാര ത്തിന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അര്‍ഹനായി.

ഇന്ത്യന്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച നവോദയാ സ്റ്റുഡിയോ യുടെ സ്ഥാപകന്‍ കൂടിയാണ് എം. സി. പുന്നൂസ് എന്ന അപ്പച്ചന്‍. ദക്ഷിണേന്ത്യ യിലെ ആദ്യ സിനിമാ സ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യ 70 എം.എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ത്രിമാന (3D) ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി മലയാള സിനിമ യുടേ ചരിത്ര ത്തില്‍ നാഴിക ക്കല്ലുകള്‍ ആയി മാറിയ നിരവധി സംഭാവനകള്‍ നല്‍കിയ നവോദയ അപ്പച്ചന്‍, ഉദയാ – നവോദയാ എന്നീ ബാനറു കളിലായി നൂറിലധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവായിരുന്ന കുഞ്ചാക്കോ യുടെ സഹോദരനാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തി നുള്ളില്‍ മലയാള സിനിമ യ്ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവന കള്‍ പരിഗണിച്ചാണ് നവോദയ അപ്പച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറബിയും ഒട്ടകവും പി. മാധവന്‍ നായരും : പ്രിയന്‍ സിനിമ ഗള്‍ഫില്‍

January 27th, 2011

priyadarshan-in-press-meet-epathram

അബുദാബി : പ്രശസ്ത  സംവിധായകന്‍ പ്രിയദര്‍ശന്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരുക്കുന്ന ഹാസ്യചിത്രം   ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. പൂര്‍ണ്ണ മായും യു. എ. ഇ. യില്‍ വെച്ച് ചിത്രീകരി ക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ യായ  ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ   നിര്‍മ്മാണ ച്ചെലവ് ഏഴരക്കോടി രൂപയാണ്. 
 
യു. എ. ഇ.  സ്വദേശി   ജമാല്‍ അല്‍ നുഐമി യുടെ ജാന്‍കോസ്  എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരാണ്.
 
മോഹന്‍ലാലിനെ ക്കൂടാതെ നെടുമുടി വേണു, ഇന്നസെന്‍റ്, മുകേഷ്, ലക്ഷ്മിറായ്, ഭാവന തുടങ്ങിയ വന്‍ താരനിരയും അഭിനയിക്കുന്നു. പ്രിയദര്‍ശന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന  സിനിമ,  സെപ്റ്റംബറില്‍  സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്യും.

ഒരു മലയാള സിനിമയുടെ നിര്‍മ്മാണത്തില്‍  ഒരു അറബി   സഹകരിക്കുന്നു എന്ന സവിശേഷത യും ഈ പ്രിയന്‍ ചിത്രത്തിനുണ്ട്.

ഈ സിനിമ യുടെ വിശേഷങ്ങളെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പ്രിയദര്‍ശന്‍ ഐ. എസ്. സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ്  പണിക്കര്‍,  വൈസ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍,  നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

38 of 39« First...1020...373839

« Previous Page« Previous « ജാഫര്‍ പനാഹിയെ ശിക്ഷിച്ചതിനോട് നജാദിനു യോജിപ്പില്ലായിരുന്നു
Next »Next Page » മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine