ദുബായ് : പ്രവാസ ഭൂമിക യില്‍ നിരവധി പ്രതിഭകളെ കണ്ടെത്തുകയും പ്രോല്‍സാഹി പ്പിക്കുകയും ചെയ്തിട്ടുള്ള വിഷ്വല്‍ മീഡിയ രംഗത്തെ ശ്രദ്ധേയരായ എം. ജെ. എസ്. മീഡിയ (M. J. S. Media) ചലച്ചിത്ര നിര്‍മ്മാണ ത്തിലേക്ക്.
മലയാള ത്തിലെ യുവ നായക നിരയിലെ കുഞ്ചാക്കോ ബോബന്‍, വിനീത്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രമാണ് എം. ജെ. എസ്. മീഡിയ നിര്‍മ്മിക്കുന്നത്.
ഈ സിനിമ യിലേക്ക് പുതു മുഖങ്ങള്‍ക്കും അവസരം നല്‍കുന്നു. അഭിനയ ശേഷിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രായ ഭേതമന്യേ അപേക്ഷിക്കാം. കാമ്പസ് പശ്ചാത്തല ത്തിലുള്ള ചിത്രം ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. താല്പര്യമുള്ളവര്‍ ഫോട്ടോ സഹിതം ബയോഡാറ്റ ഇ – മെയില്‍ അയക്കുക.
അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം. ജെ. എസ്. മീഡിയ നിര്‍മ്മിച്ച ടെലി സിനിമ കളായ മേഘങ്ങള്‍, തീരം, തമ്പ്, ഒരു പെരുന്നാള്‍ രാവ്, ചിത്രങ്ങള്‍, പ്രശസ്ത നടന്‍ മാള അരവിന്ദന്‍റെ ജീവചരിത്രം ചിത്രീകരിച്ച ‘മനസ്സാസ്മരാമി’ കൂടാതെ ഓണം പ്രത്യേക പരിപാടി യായ ‘മഹാബലി തമ്പുരാന്‍ വരുന്നേ’ എന്നും പൊന്നോണം എന്നിവ യും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാള ത്തിലെ വിവിധ ചാനലു കളില്‍ അവതരിപ്പി ച്ചിരുന്ന ‘മായാവി യുടെ അല്‍ഭുത ലോകം’ ‘DSF 2009 – Its 4 U’ തുടങ്ങിയ റോഡ് ഷോകള്‍, വിവിധ മേഖല കളില്‍ നേട്ടങ്ങള്‍ കൊയ്തെടുത്ത പ്രഗത്ഭ രായവരെ ആദരിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ‘പ്രവാസ മയൂരം’ അവാര്‍ഡ് നൈറ്റ് എന്നിവ എം. ജെ. എസ്. മീഡിയ യുടെ സംഘാടക മികവും പ്രവര്‍ത്തന മേഖലയും വ്യക്തമാക്കുന്നതാണ്.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : eMail : mjsmedia at live dot com