വിജയ് ചിത്രം ‘മെർസൽ’ ബി. ജെ. പി. ക്കു തിരിച്ചടി

October 22nd, 2017

vijay-epathram
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.

മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.

എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.

അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.

ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ് യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.

സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്

October 19th, 2017

enthiran-epathram
ദുബായ് : സൂപ്പർ സ്റ്റാര്‍ രജനീ കാന്ത് ഇൗ മാസം 27 ന് ദുബായില്‍ എത്തുന്നു. ദുബായ് ബുർജ് പാർക്കിൽ വെച്ച് നടക്കുന്ന ‘2.0’ എന്ന സിനിമ യുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടു ക്കുന്ന തിനാണ് രജനി എത്തുന്നത്.

enthiran-rajani-aishwarya-epathram

ചിത്ര ത്തിന്റെ സംവി ധായ കൻ ശങ്കർ, സംഗീത സംവി ധായ കൻ എ. ആർ. റഹ്മാൻ, ബോളി വുഡ് താരവും ‘2.0’ വിലെ മറ്റൊരു പ്രധാന അഭി നേതാ വുമായ അക്ഷയ് കുമാര്‍, നായിക ആമി ജാക്സണ്‍ എന്നി വരും ചടങ്ങില്‍ സംബ ന്ധിക്കും.

rajani-aishwarya-rai-in-enthiran-epathram

എ. ആർ. റഹ്മാൻ ടീമിന്റെ സ്റ്റേജ് ഷോയും ആമി ജാക്സണ്‍ അവത രിപ്പി ക്കുന്ന നൃത്ത ങ്ങളും ഇതോ ടൊപ്പം അരങ്ങേറും.

ചരിത്ര ത്തില്‍ ഇടം പിടിച്ച ‘യന്തിരന്‍’ സിനിമ യുടെ രണ്ടാം ഭാഗം ‘2.0’ ഇതിനകം തന്നെ ചിത്രീകരണ വിശേഷ ങ്ങളാൽ സിനിമാ പ്രേമി കളുടെ ശ്രദ്ധ നേടി ക്കഴിഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ദിലീപിന്റെ ‘രാമ ലീല’ ഈ മാസം 28ന് റിലീസ് ചെയ്യും

September 13th, 2017

actor-dileep-ramaleela-relased-on-28th-september-ePathram
കൊച്ചി : നവാഗത സംവിധായ കനായ അരുൺ ഗോപി ദിലീപിനെ നായക നാക്കി ഒരുക്കിയ ‘രാമലീല’ യുടെ റിലീസ് പ്രതിസന്ധി അവസാനിച്ചു.

രാമലീല ഈ മാസം 28ന് തിയേറ്ററു ക ളില്‍ എത്തും എന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകു പാടം ഫേയ്സ് ബുക്കി ലൂടെ അറി യിച്ചു.

dileep-epathram

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്നാണ് രാമലീല  യുടെ റിലീസ് പലവട്ടം മാറ്റി വച്ചത്.  ഒരു രാഷ്ട്രീയ നേതാവി ന്റെ റോളില്‍ ദിലീപ് എത്തുന്ന ‘രാമ ലീല’ യില്‍ നായിക യായി എത്തുന്നത് പ്രയാഗ മാര്‍ട്ടിന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീശാന്തിന്റെ പുതിയ സിനിമയെ ഒതുക്കാന്‍ ശ്രമം

July 23rd, 2017

sreeshanth_epathram

കൊച്ചി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ” ടീം ഫൈവ് ” എന്ന സിനിമയെ ഒതുക്കാന്‍ ശ്രമം. ഇനി മലയാളത്തില്‍ സിനിമകള്‍ ചെയ്യില്ലെന്ന് നിര്‍മ്മാതാവ് രാജ് സഖറിയ പറഞ്ഞു. ശ്രീശാന്ത് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് നിക്കി ഗല്‍റാണിയാണ്. റിലീ സ് ദിവസം പോലും പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പോലുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിതരണക്കാരുടെ ഭാഗത്തു നിന്നു യാതൊരു വിധ സഹകരണവും സിനിമയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ടീം ഫൈവിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചു. സിനിമ തീയേറ്ററില്‍ എത്തിയതു പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ല. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടീ ഫൈവിന്റെ നിര്‍മ്മാതാവും സംവിധായകനും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സംവിധായകന്

May 12th, 2017

ss-rajamouli

ബാഹുബലിയുടെ രണ്ടാം ഭാഗം റെക്കോര്‍ഡുകള്‍ പിന്നിട്ട് മുന്നേറുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് സംവിധായകന്‍ എസ്.എസ് രാജമൗലി. ഇന്ത്യന്‍ സിനിമയില്‍ ഒരു നായകനടനേക്കാള്‍ ഒരു സംവിധായകന്‍ പ്രതിഫലം വാങ്ങുന്നത് ഇത് ആദ്യത്തെ സംഭവമാണ്. 250 കോടി മുടക്കിയാണ് രണ്ടാം ഭാഗം ഒരുക്കിയത്.

കരിയറില്‍ ഏഴുവര്‍ഷം സിനിമക്കായി നീക്കിവെച്ച രാജമൗലിക്ക് 28 കോടി പ്രതിഫലവും ലാഭത്തിന്റെ മൂന്നിലൊന്നു വിഹിതവുമാണ് നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയ വര്‍ക്ക്സ് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 38« First...91011...2030...Last »

« Previous Page« Previous « നടന്‍ മുന്‍ഷി വേണു അന്തരിച്ചു
Next »Next Page » സെയ്ഫ് അലിഖാന്റെ മകള്‍ സിനിമയിലേക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine