സംസ്ഥാന ചലച്ചിത്ര അവാർഡു കൾ പ്രഖ്യാപിച്ചു

March 8th, 2018

kerala-state-film-award-2017-indrans-parvathi-ePathram
തിരുവനന്തപുരം : 2017 ലെ സംസ്ഥാന ചലച്ചിത്ര പുര സ്കാര ങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സ് – ചിത്രം : ആളൊരുക്കം. മികച്ച നടി പാര്‍ വ്വതി ചിത്രം ടേക്ക് ഓഫ്. മികച്ച സംവി ധായ കൻ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രം : ഇൗ. മ. യൗ.  മികച്ച സിനിമ യായി രാഹുൽ ജി. നായർ സംവിധാനം ചെയ്ത ‘ഒറ്റ മുറി വെളിച്ചം’ തെരഞ്ഞെടുത്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അവാര്‍ഡു വിവരങ്ങള്‍ പ്രഖ്യാ പിച്ചു.

മറ്റു പുരസ്കാരങ്ങള്‍ : മികച്ച സ്വഭാവ നടൻ അലൻ സിയർ (തൊണ്ടി മുതലും ദൃക്സാക്ഷിയും), മികച്ച സ്വഭാവ നടി പോളി വൽസൻ (ഈ. മ. യൗ, ഒറ്റ മുറി), മികച്ച നവാ ഗത സംവിധായകൻ : മഹേഷ് നാരായണൻ (ടേക് ഒാഫ്).

ഗാന രചയിതാവ്: പ്രഭാ വർമ്മ (ചിത്രം : ക്ലിന്റ് ‘ഒാള ത്തിൽ മേളത്താൽ…’), സംഗീത സംവിധായകൻ : എം. കെ. അർജ്ജുനൻ (ചിത്രം : ഭയാനകം). പശ്ചാ ത്തല സംഗീതം : ഗോപി സുന്ദർ (ടേക് ഒാഫ്).

പിന്നണി ഗായകൻ ഷഹബാസ് അമൻ (മായാനദി യിലെ ‘മിഴിയിൽ നിന്നും…’), ഗായിക സിത്താര കൃഷ്ണ കുമാർ (വിമാനം എന്ന സിനിമ യിലെ ‘വാനം അക ലുന്നുവോ’).

മികച്ച കുട്ടി കളുടെ ചിത്രം : സ്വനം (സംവിധാനം: ദിപേഷ് ടി.) ബാല താരങ്ങള്‍ : മാസ്റ്റർ അഭിനന്ദ് (സ്വനം), ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്).

മികച്ച കഥാ കൃത്ത് എം. എ. നിഷാദ് (കിണർ), തിരക്കഥ : എസ്. ഹരീഷ് – സഞ്ജു സുരേന്ദ്രൻ (ഏദൻ), സജീവ് പാളൂർ (തൊണ്ടി മുതലും ദൃക്സാക്ഷി യും). ക്യാമറ മാൻ മനേഷ് മാധവൻ (ഏദൻ), ചിത്ര സംയോ ജകൻ : അപ്പു ഭട്ടതിരി (ഒറ്റ മുറി വെളിച്ചം, വീരം), കലാ സംവി ധായകൻ: സന്തോഷ് രാമൻ (ടേക്ക് ഓഫ്).

മല്‍സര ത്തിന്നു വന്നിട്ടുള്ള 110 ചിത്ര ങ്ങളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണ്. മൊത്തം പ്രഖ്യാ പിച്ച 37 അവാര്‍ഡു കളില്‍ 28 പേരും യുവ നിര യിലുള്ള വരാണ് എന്നതാണ് ഈ വർഷ ത്തെ സംസ്ഥാന പുര സ്‌കാര ങ്ങളുടെ സവിശേഷത.

  • Image Credit : Mathrubhumi

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അശ്ലീല ചിത്ര ങ്ങള്‍ പ്രചരി പ്പിച്ച വര്‍ക്ക് എതിരെ നടി ജിപ്സാ ബീഗം

February 20th, 2018

actress-jipsa-beegam-oru-adaar-love-ePathram

തന്റെ ചിത്ര ങ്ങള്‍ ക്കൊപ്പം തല യില്ലാത്ത നഗ്‌ന ചിത്ര ങ്ങള്‍ ചേര്‍ത്ത് കഴിഞ്ഞ കുറച്ച് ദിവസ ങ്ങളായി വാട്സ് ആപ്പ് ഗ്രൂപ്പു കളില്‍ പ്രചരി പ്പി ക്കുന്നുണ്ട് എന്നും അത് ചെയ്തവര്‍ ആരായി രുന്നാലും അവനെ കാത്തിരി ക്കുന്നത് വന്‍ ദുരന്ത ങ്ങള്‍ ആണെന്നും സൂചിപ്പിച്ചു കൊണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷ ണര്‍ക്ക് നല്‍കിയ പരാതി യുടെ ഫോട്ടോയും കൂടെ ചേര്‍ത്ത് നടി ജിപ്സാ ബീഗം ഇട്ടിരുന്ന ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആയി.

“സ്വന്തം ഭാര്യ യുടേയും അമ്മ യുടേയും പെങ്ങളു ടേയും മകളു ടേയും ചാരിത്ര്യ ത്തെയും പണയം വെച്ച് കഴിയു മ്പോൾ ഞങ്ങളെ പോലുളള സാധാരണ ക്കാരുടെ മേൽ ആകരുത് പരാക്രമം……….. ഈ അവിവേകം കാണിച്ച വനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തി ലുണ്ടാ വില്ല….. നിയമം നിയമ ത്തിന്റെ വഴിയേ പോവുകയും ഇല്ല. നിയമ ത്തിന്റെ പൂർണ്ണ Support ഓടു കൂടി തന്നെ നല്ല തല്ലും നാടൻ പ്രയോഗ ങ്ങളും പിതൃ ശുന്യ നായ ആ വ്യക്തിയെ കാത്തി രിപ്പുണ്ട്…. ഇതിന് പുറമെ കേരളാ പോലീസിന്റെ ബംബർ ലോട്ടറിയും……. ആരായാലും അവന്റെ സമയം തെളിഞ്ഞു….  എന്റെ ചിത്ര ങ്ങൾ കിട്ടുവാൻ നിങ്ങൾ വാട്‌ സാപ്പ് ഗ്രൂപ്പു കളിൽ ആശ്രയിക്കേണ്ടതില്ല ; നിങ്ങൾ ഫേസ്‌ ബുക്കി ൽ കണ്ട് മടുക്കാത്ത തായിട്ട് ഒരെണ്ണവും ഇല്ല…” എന്നും കുറിപ്പില്‍ ഉണ്ട്.

jipsa.beegam-in-adaar-love-ePathram

ഗാന ചിത്രീകരണ ത്തിലൂടെ വിവാദ സിനിമ യായി മാറിയ ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്ര ത്തില്‍ ഒരു പ്രധാന കഥാ പാത്രത്തെ അവതരി പ്പിക്കുന്ന ജിപ്‌സ, കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാള സിനിമ യില്‍ എക്‌സി ക്യൂട്ടീ വ് പ്രൊഡ്യൂ സര്‍ ആയും അഭി നേത്രി യായും പ്രവര്‍ത്തിച്ചു വരുന്നു.

ഇവര്‍ അഭി നയി ക്കുന്ന ‘റോസാപ്പൂവ്’ എന്ന സിനിമ യുടെ ഫോട്ടോ ഷൂട്ട് ചിത്ര ങ്ങള്‍ ഫേയ്സ് ബുക്കില്‍ ഏറെ ശ്രദ്ധിക്ക പ്പെട്ടു കഴി ഞ്ഞിരുന്നു. ഇതി നിടെ യാണ് ഈ നഗ്ന ചിത്ര ങ്ങളുടെ പ്രചാരണം ഉണ്ടായിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

February 3rd, 2018

mammukka-epathram

ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പത്മാവത് ഫേസ്ബുക്ക് ലൈവിൽ

January 25th, 2018

deepika-bhansali‌_pathram

മുംബൈ : റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പത്മാവത് ഫേസ്ബുക്ക ലൈവിലും. ചിത്രത്തിന്റെ തീയേറ്റർ ദൃശ്യങ്ങളാണ് ഇപ്പോൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തേക്ക് വരുന്നത്. ഏകദേശം പതിനായിരത്തിലധികം പേരാണ് ഇതുവരെ ഫേസ്ബുക്ക ലൈവിലൂടെ ചിത്രം കണ്ടത്.

നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം തീയേറ്ററിൽ എത്തിയ ചിത്രമാണ് സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത പത്മാവത്. രജപുത്ര റാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിൽ റാണിയായി ദീപിക പദുക്കോൺ വേഷമിടുന്നു. ദീപികയെ കൂടാതെ രൺവീർ സിംഗ്, ഷാഹിദ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇതിഹാസ നായകന് ഓര്‍മ്മ പ്പൂക്കള്‍

November 16th, 2017

jayan-avathar-epathram
മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷി പ്പിക്കാ വുന്ന ജയന്‍ എന്ന ഇതി ഹാസ നായകന്‍ കാല യവനിക ക്കു ള്ളി ലേക്ക് മറഞ്ഞിട്ട് 37 വര്‍ഷം.

1980 നവംബര്‍ 16 ന് ‘കോളി ളക്കം’ എന്ന സിനിമ യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലി കോപ്റ്റര്‍ അപ കട ത്തി ലാ യിരുന്നു അദ്ദേഹ ത്തി ന്റെ അന്ത്യം.

actor-jayan-death-scene-in-kolilakkam-movie-ePathram

ജയന്‍ കോളിളക്കം ക്ലൈമാക്സ് രംഗത്തില്‍

ജയന്‍ എന്ന കലാകാരന് മുന്‍പേ വന്ന വര്‍ക്കും പിന്നീടു വന്നു മറഞ്ഞു പോയ വര്‍ക്കും ലഭിക്കാത്ത  ജന സ്വീ കാ ര്യത അദ്ദേഹ ത്തിനു ലഭിച്ചത് എല്ലാ തല മുറ യിലേ യും ഇഷ്ട നടനാ യി ജയന്‍ ഇന്നും നില നില്‍ക്കുന്നത് കൊണ്ടു തന്നെ യാണ്.

ചുരുങ്ങിയ കാല യള വിനുള്ളില്‍ ചെറുതും വലുതു മായ വേഷ ങ്ങളില്‍ 125 ഓളം സിനിമക ളില്‍ അഭിന യിച്ചു.  അദ്ദേഹം നായക നായി അഭി നയിച്ച് 1980 ഏപ്രില്‍ മാസ ത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’ സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററു കളില്‍ നിറഞ്ഞ സദസ്സു കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്ന വാര്‍ത്ത പുറത്തു വരുന്നത്.

ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ് സോഷ്യൽ മീഡിയ യിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ഈ അഭി നേതാ വിനു ലഭി ച്ചി ട്ടുള്ള ജന പ്രീതി യാണ് കാണി ക്കുന്നത്.

What did you say  ?? Beggars  ???
Maybe we are poor… coolies… trolley pullers…
but we are not beggars !!!
You enjoy this status in life because of our sweat and blood
Let it be the last time..
If you dare to say that word once more, I will pull out your bloody tongue…!!!

അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷ കർ ഇല്ലാ എന്നതാണ് സത്യം.

ഗോസിപ്പ് പേജു കളു മായി ഓൺ ലൈൻ മാധ്യമ ങ്ങൾ സൈബർ ഇട ങ്ങളിൽ നിറ യുന്നതിനു മുൻപേ സമഗ്ര മായ വാർത്താ വിശേഷ ങ്ങളു മായി ‘ഇ – പത്രം’ ഞങ്ങ ളുടെ ഇടം കൃത്യമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞി രുന്നു.

ജയൻ എന്ന കലാകാരന്റെ 29 ആമതു ചരമ ദിന ത്തിൽ (നവംബർ16, 2009)  ‘ഇ – പത്രം’  പ്രസിദ്ധീ കരിച്ച ഓർമ്മ ക്കുറിപ്പ്, ആൻഡ്രോയിഡ് ഫോണു കളും ഫെയ്‌സ് ബുക്കും വാട്ട്സ് ആപ്പും ലോകം കീഴ ടക്കു ന്നതിനു മുൻപേ സൈബർ ലോകത്ത് ഏറെ ജനശ്രദ്ധ ആകർ ഷിക്കു കയും ചെയ്തിരുന്നു.

ഘന ഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹ സിക രംഗ ങ്ങളിലെ മെയ് വഴക്ക വും പ്രേക്ഷ കര്‍, വിശിഷ്യാ യുവ ജന ങ്ങള്‍ ജയൻ എന്ന അഭി നേതാ വിനെ ഹൃദയ ത്തോട് ചേർത്ത് നിറുത്തി.

സംഘട്ടന രംഗ ങ്ങൾ മാത്രമല്ല ഗാന രംഗ ങ്ങളിലും തനതു ശൈലി യി ലൂടെ ജയൻ തന്റെ പ്രതിഭ തെളി യിച്ചു.

മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു,  ശക്തി, കരിമ്പന, കാന്ത വലയം, പുതിയ വെളിച്ചം,  തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാള ങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞി ക്കണ്ണന്‍ തുട ങ്ങിയ ചിത്ര ങ്ങളിലെ ഗാന രംഗ ങ്ങൾ എടുത്തു പറയേ ണ്ടതാണ്.

മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്ന സ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ചിത്രീ കരണ ത്തില്‍ കൃഷി ക്ക് മരുന്നു തളി ക്കുന്ന ഒരു ഹെലി കോപ്റ്റര്‍ ആയിരുന്നു ഉപ യോഗിച്ചത് എന്നു പറയപ്പെടുന്നു.

വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി രക്ഷ പ്പെടുവാന്‍ ശ്രമി ക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്റ റിൽ ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെ ടുത്തു വാൻ ശ്രമി ക്കുന്ന തിനിടെ യാണ് അപകടം ഉണ്ടാ യതും ജയൻ കൊല്ല പ്പെടു ന്നതും.

അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചല മായ ദിവസ മായി രുന്നു അന്ന്.

ജയൻ എന്ന നടന് പകരം വെക്കാൻ ആരും ഇല്ല. ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗ ത്തേക്കു വന്നു. ജയന്റെ വേഷ വിധാന ങ്ങളോടെ ‘കാഹളം’ എന്ന സിനി മയില്‍, ഒരു രംഗത്തു പ്രത്യക്ഷ പ്പെട്ടി രുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗ സ്ഥനെ, ജയന്റെ ആരാധകര്‍ സ്വീക രിച്ചു.

പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകന്‍ ആയി അഭി നയിച്ചു പ്രശസ്തനായ രഘു ആയി രുന്നു അത്. ഭീമൻ രഘു വിന്റെ നേതൃത്വ ത്തിൽ കോളിളക്കം രണ്ടാം ഭാഗം സിനിമ ചിത്രീ കരിക്കും എന്നും കമ്പ്യൂ ട്ടര്‍ ഗ്രാഫി ക്‌സിന്‍റെ സഹായ ത്തോടെ ‘അവതാരം’ എന്ന സിനിമ യിലൂടെ സംവി ധായകന്‍ വിജീഷ് മണി ജയനെ വീണ്ടും രംഗത്ത് കൊണ്ടു വരും എന്നും വാര്‍ത്തകള്‍ ഉണ്ടാ യിരുന്നു. എങ്കിലും ഈ സംരംഭ ങ്ങൾ എവിടെയും എത്തി യില്ല.

ഇന്നും എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ജയന് തുല്യം ജയൻ മാത്രം എന്ന ഓർമ്മ പ്പെടുത്ത ലോടെ.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

9 of 39« First...8910...2030...Last »

« Previous Page« Previous « നസ്രിയ സിനിമ യിലേക്ക് തിരിച്ചു വരുന്നു
Next »Next Page » പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine