സൂര്യയും പറയുന്നു.. മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്ന്! വമ്പന്‍ റിലീസിനൊരുങ്ങി എന്‍ജികെ

May 30th, 2019

surya-epathram

തമിഴ്‌നാട്ടിലെ സൂപ്പര്‍ താരവും കേരളത്തിലും വലിയ ആരാധക പിന്‍ബലമുള്ള നടനാണ് സൂര്യ. ഈദിന് മുന്നോടിയായി സൂര്യ നായകനായി അഭിനയിക്കുന്ന എന്‍ജികെ എന്ന സിനിമ റിലീസ് ചെയ്യുകയാണ്. റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സൂര്യയും മറ്റ് അണിയറ പ്രവര്‍ത്തകരും കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ പത്രസമ്മേളനവും വിളിച്ച് ചേര്‍ത്തിരുന്നു. എന്‍ജികെ യെ കുറിച്ച് സംസാരിച്ചതിന് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പം സൂര്യ വാതോരാതെ സംസാരിച്ചു.

മോഹന്‍ലാലിനെ പോലൊരു ഇതിഹാസ നടനൊപ്പമാണ് താന്‍ അഭിനയിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൂര്യ പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പരിഭ്രമമായിരുന്നെന്നും മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്നുമെല്ലാം സൂര്യ പറഞ്ഞു. കാപ്പാന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും സൂര്യയും ഒന്നിച്ചഭിനയിക്കുന്നത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൂസിഫർ ചെറിയ സിനിമയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പൃഥ്വി

April 4th, 2019

prithviraj-epathram

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ കേരളക്കരയിൽ സമാനതകൾ അവകാശപ്പെടാനില്ലാത്ത തരത്തിൽ വിജയം കൊയ്യുകയാണ്. കേവലം ദിവസങ്ങൾ കൊണ്ട് 50 കോടി രൂപയാണ് ഈ ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഒരു കൊച്ചു ചിത്രമാണ് ലൂസിഫര്‍ എന്ന് ചിത്രത്തിൻ്റെ പ്രൊമോഷൻ സമയത്ത് പൃഥ്വിരാജും മോഹൻലാലും നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞിരുന്നു. എന്നാൽ ചിത്രം തീയേറ്ററിലെത്തിയപ്പോൾ വമ്പൻ ഹിറ്റ് നേടുകയാണ്.ഈ സമയത്താണ് പൃഥ്വിരാജ് മുൻപ് പറഞ്ഞ കാര്യത്തെ ട്രോളന്മാര്‍ കുത്തിപ്പൊക്കിയെടുത്ത് ട്രോളുകളാക്കി മാറ്റിയത്.

എന്നാൽ താൻ ലൂസിഫര്‍ ഒരു ചെറിയ ചിത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നാണ് പൃഥ്വിരാജ് ഇപ്പോൾ പറയുന്നത്. ആ സിനിമയിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൃഥ്വിയുടെ പക്ഷം. സിനിമ ഇറങ്ങി, ചിത്രം കാണുമ്പോൾ പ്രേക്ഷകർ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓർമ എനിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയ പുരസ്കാരം : സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

April 8th, 2017

national award

ന്യൂഡല്‍ഹി : അറുപത്തി നാലാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി. 2003 ല്‍ മീരാ ജാസ്മിനാണ് അവസാനമായി മികച്ച നടി നേട്ടം മലയാളത്തില്‍ കരസ്ഥമാക്കിയത്. ‘ജനത ഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ‘രുസ്തം’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനായി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്കരന്‍ കരസ്ഥമാക്കി. ‘കാടു പൂക്കും നേരം ‘ എന്ന ചിത്രത്തിലൂടെ ജയദേവന്‍ മികച്ച ശബ്ദലേഖകനായി. പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മമ്മൂക്കയുടെ ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍

March 24th, 2017

mohnlalmammootty

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ഫാന്‍സ്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും കണ്ട മോഹന്‍ലാല്‍ സംവിധായകനും സിനിമക്കും അഭിനന്ദനം അറിയിക്കുകയായിരുന്നു. ഹനീഫ് അദേനിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്കും താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തും. സ്നേഹ, അനിക,ആര്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, ഇന്ദ്രജിത്തിന്റെ മകള്‍ ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആശാ ശരത് മോഹൻ ലാലിന്റെ നായിക

January 14th, 2017

asha-sarath-with-mohanlal-epathram-jpg
മോഹന്‍ ലാലിനെ നായക നാക്കി മേജര്‍ രവി സംവി ധാനം ചെയ്യുന്ന ‘1971 ബിയോണ്ട് ബോര്‍ ഡേഴ്സി’ ലെ നായിക യായി ആശാ ശരത് അഭി നയിക്കുന്നു.

ദൃശ്യം, കർമ്മ യോദ്ധാ എന്നീ ചിത്ര ങ്ങൾക്ക് ശേഷം ആശാ ശരത് വീണ്ടും മോഹൻ ലാലി നൊ പ്പം അഭി നയി ക്കുന്ന ഈ സിനിമ റെഡ്ക്രോസ് ക്രിയേ ഷന്‍ സിന്റെ ബാനറില്‍ ഹനീഫ് മുഹ മ്മദ് നിര്‍മ്മി ക്കുന്നു.

mohanlal-asha-sarath-movie-1971-beyond-borders-ePathram.jpg

1971 ലെ ഇന്ത്യാ – പാക് യുദ്ധ ത്തിന്‍റെ പശ്ചാ ത്തല മാണ് സിനിമ യുടെ കഥാ പ്രമേയം. ആദ്യ ഷെഡ്യൂൾ രാജസ്ഥാ നിൽ പൂർത്തി യാക്കി. ഇപ്പോൾ പാലക്കാടും പരിസര പ്രദേശ ങ്ങളി ലുമായി ചിത്രീകരണം നടന്നു വരുന്നു.

മുന്‍ ചിത്ര ങ്ങളായ കീര്‍ത്തി ചക്ര, കുരു ക്ഷേത്ര, കാണ്ഡ ഹാര്‍ എന്നീ സിനിമ കളിലെ നായക കഥാ പാത്ര മായ മേ‍ജര്‍ മഹാദേവന്‍ ആയും മകന്‍ മേജര്‍ സഹ ദേവന്‍ ആയും ഇരട്ട വേഷ ത്തില്‍ മോഹന്‍ലാല്‍ ചിത്ര ത്തില്‍ എത്തുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 13123...10...Last »

« Previous Page« Previous « ദിലീപും കാവ്യയും വിവാഹിതരായി
Next »Next Page » അപവാദ പ്രചരണം : കാവ്യ മാധവന്‍ പരാതി നല്‍കി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine