സ്പിരിറ്റ് എന്ന ചിത്രത്തിനു ശേഷം കനിഹ വീണ്ടും മോഹന്‍ ലാലിന്റെ നായികയാകുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിലൂടെ ആണ് കനിഹ മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ ഭാഗ്യദേവത യിലൂടെ ജയറാമിന്റെ നായികയായി വന്ന കനിഹ പിന്നീട് പഴശ്ശിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും നായികയായി. രണ്ടു ചിത്രങ്ങളും വന്‍ വിജയമായതോടെ കനിഹക്ക് മലയാള സിനിമയില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായികയായി. കോബ്ര എന്ന മമ്മൂട്ടി – ലാല്‍ ചിത്രത്തിലും കനിഹ നായികയായി ഉണ്ടായിരുന്നു. മമ്മൂട്ടി നായകനായ ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രം ജി. എസ്. വിജയനാണ് സംവിധാനം ചെന്നത്. ബെന്യാമിന്റെ കഥയെ ആസ്പദമാക്കി നവാഗതനായ റഫീഖ് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ഇ. എം. എസും പെണ്‍കുട്ടിയും എന്ന ചിത്രത്തിലും കനിഹയാണ് നായിക.