മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത്ത് തന്റെ സ്വപ്ന പദ്ധതി മാറ്റി വെക്കുന്നു. ഇനി മോഹല്‍ ലാല്‍ ചിത്രം ‘സ്പിരിറ്റ് ‘ ഇറങ്ങിയ ഉടനെ മമ്മൂട്ടി ചിത്രം തുടങ്ങാനാണ് പരിപാടി അതിനായി രഞ്ജിത്ത് തന്റെ സ്വപ്ന ചിത്രമായ ‘ലീല’ മാറ്റിവെക്കുന്നു. ഈയിടെ ഇറങ്ങിയ കോബ്രയും ബോക്സോഫീസില്‍ മൂക്കുകുത്തി വീണതോടെ മമ്മൂട്ടിക്ക് ഉടന്‍ ഒരു വിജയചിത്രം അത്യാവശ്യമാണ്. തന്‍റെ പരാജയകഥകള്‍ തുടരാന്‍ മെഗാസ്റ്റാര്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രഞ്ജിത്തിനെ പ്രത്യേകം വിളിച്ചുവരുത്തി ഒരു പുതിയ പ്രൊജെക്ടിനെ പറ്റി ഉടന്‍ ചിന്തിച്ചത്, കയ്യൊപ്പ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ എന്നീ നല്ല ചിത്രങ്ങള്‍ ഒരുക്കിയ രേഞ്ഞിത്തിനെ കൊണ്ട് തന്നെ വേണം തന്റെ അടുത്ത ചിത്രമെന്ന മമ്മൂട്ടിയുടെ ആഗ്രഹത്തിന് മുന്നില്‍ രഞ്ജിത്ത് സമ്മതിക്കുകയായിരുന്നു അതുകൊണ്ടുതന്നെ, ഈ വര്‍ഷത്തെ പ്ലാനിംഗില്‍ കാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ നടത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘സ്പിരിറ്റ്’ റിലീസിനായി ഒരുക്കുന്ന രഞ്ജിത്തിനെ മറ്റെല്ലാ തിരക്കുകളില്‍ നിന്നും മാറ്റി തന്‍റെ പുതിയ സിനിമയ്ക്കായി കൂട്ടുവിളിച്ചിരിക്കുകയാണ് മമ്മൂട്ടി. ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയില്‍ രഞ്ജിത് മമ്മൂട്ടിച്ചിത്രം ഒരുക്കുന്നു എന്നാണ് സൂചന. അനൂപ് മേനോന്‍ പറഞ്ഞ കഥയാണ് ചെയ്യുന്നത്.