മമ്മൂട്ടിയുടെ മകന്‍ മോഹന്‍ലാലിന്റെ മകനായി വേഷമിടുന്നു

April 27th, 2012

dulquar-salman-epathram

പ്രിയദര്‍ശന്‍ മലയാളത്തില്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാന്‍ ലാലിന്റെ മകനായി വേഷ മിടുന്നു. ഒരു സൂപ്പര്‍ താരത്തിന്റെ മകന്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ മകനായി അഭിനയിക്കുന്നു എന്ന അപൂര്‍വതയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍കര്‍ സല്‍മാന്റെ അരങ്ങേറ്റം. സെവന്‍ ആര്‍ട്‌സായിരിക്കും നിര്‍മ്മിക്കുന്ന ഈ ചിത്രം ആഗസ്തില്‍ ഷൂട്ടിങ് തുടങ്ങും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സച്ചിന്‍ മികച്ച മാതൃക : മോഹന്‍ ലാല്‍

March 19th, 2012
mohanlal-pranayam-epathram

ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്കര്‍ യുവ തലമുറയ്ക്ക് മാതൃകയാണെന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. സ്വന്തം  തൊഴില്‍ ആസ്വദിച്ച്‌, പ്രതിബദ്ധതയോടെ ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ഥത പിന്തുടരാന്‍ നാം യുവ സമൂഹം തയ്യാറായാല്‍ വിജയം ഉറപ്പാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു

സച്ചിന്റെ സെഞ്ച്വറി കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജോലി ആസ്വദിച്ചു ചെയ്‌താല്‍ ഒരു ജീവിതം മതിയാകില്ലന്നും, ചുരുങ്ങിയത്‌ 200 കൊല്ലമെങ്കിലും ജീവിക്കമമെന്നാണ്‌ ആഗ്രഹമെന്നും മലയാളികളുടെ പ്രിയതാരം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

Comments Off on സച്ചിന്‍ മികച്ച മാതൃക : മോഹന്‍ ലാല്‍

ജാക്കിചാനും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നു

February 5th, 2012

mohanlal-pranayam-epathramആയോധന കലയെ സിനിമയിലൂടെ അവതരിപ്പിച്ചു കൊണ്ട് ലോകം മുഴുവന്‍ ആരാധകരുള്ള ജാക്കിചാനും മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരമായ മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നു. ഒപ്പം ബോളിവുഡിലെ താര സുന്ദരി കത്രീന കൈഫും, തമിഴ്‌ ലോകത്തെ സൂപ്പര്‍ ഡയറക്ടര്‍ ഷങ്കറും ഒന്നിക്കുന്ന ചിത്രം തീര്‍ച്ചയായും വമ്പന്‍ സംഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാള മടക്കം മൂന്നു ഭാഷകളിലായി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രം തന്‍റെ ‘നന്പന്‍’ എന്ന ചിത്രത്തിനു ശേഷം തുടങ്ങുമെന്നാണ് സൂചന. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അസ്‌കര്‍ ഫിലിംസായിരിക്കും മൂന്നു ഭാഷകളിലായി മെഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ കമല്‍ ഹാസനും തെലുങ്കില്‍ പ്രഭാസുമാകും നായകന്‍മാര്‍. കൂടാതെ ഹിന്ദിയിലും ഇറക്കാന്‍ ഉദ്ദേശിക്കുന്നതായി നിര്‍മാതാക്കള്‍ അറിയിക്കുന്നു എ. ആര്‍. റഹ്മാനായിരിക്കും സംഗീത സംവിധായകന്‍. ഉടന്‍ തന്നെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

മോഹന്‍ ലാലും പത്മശ്രീ സരോജ് കുമാറും പിന്നെ നിര്‍മ്മാതാവും

January 31st, 2012

Padmasree_Bharat_Dr._Saroj_Kumar-epathram

മോഹന്‍ ലാലിനെ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന കാരണത്താല്‍ വിവാദമായ പത്മശ്രീ ഡോക്‌ടര്‍ സരോജ്‌ കുമാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ വൈശാഖ്‌ രാജന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്ന്‌ സൂചന. സരോജ്‌ കുമാറില്‍ മോഹന്‍ലാലിനെ വ്യക്‌തിപരമായി കളിയാക്കുന്ന രംഗങ്ങള്‍ ചേര്‍ത്തതില്‍ തനിക്ക്‌ യാതൊരു പങ്കുമില്ലെന്ന്‌ ലാല്‍ ക്യാമ്പിലെത്തിയ നിര്‍മ്മാതാവ്‌ പറഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ലാലും ശ്രീനിവാസനും തമ്മില്‍ പിരിയാന്‍ കാരണമായ ചിത്രത്തിന്റെ നിര്‍മാതാവായ വൈശാഖ്‌ രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തന്നെ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ അത്‌ ശ്രീനിവാസനോടുള്ള ഒരു മധുര പ്രതികാരമാവും. മലയാള സിനിമയുടെ യാത്ര ഇത്തരത്തില്‍ പ്രയോചന പ്രദമല്ലാത്ത വിവാദങ്ങളില്‍ കുരുങ്ങി കിടക്കുകയാണ്. അത് കൊണ്ട് തന്നെ അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ പണം വാരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

മേജര്‍ രവിയും രംഗത്ത്: സരോജിനും ശ്രീനിവാസനും എതിരെ പ്രതിഷേധം രൂക്ഷമാകുന്നു

January 18th, 2012
Padmasree_Bharat_Dr._Saroj_Kumar-epathram
പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിനെതിരെയും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെതിരെയും സോഷ്യല്‍ മീഡിയാകളില്‍   പ്രതിഷേധം രൂക്ഷമാകുന്നു. ചിത്രത്തിലെ ആക്ഷേപങ്ങള്‍ മോഹന്‍ലാലിനെ ആണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് മോഹന്‍‌ലാല്‍ ഫാന്‍സ് ആരോപിക്കുന്നു. മോഹന്‍ ലാലിന്റെ അടുത്ത ആളായ ആന്റണി പെരുമ്പാവൂര്‍ തന്നെ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ക്യാമറാമാന്‍ എസ്. കുമാര്‍ പറഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്നവരെ കരി വാരിത്തേക്കുകയാണ് ശ്രീനിവാസന്‍ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം  മേജര്‍ രവിയും  രംഗത്തെത്തിയെങ്കിലും ഇതേ കുറിച്ച് മോഹന്‍‌ലാല്‍ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ താന്‍ ആരെയും കരുതിക്കൂടി മോശക്കാരാക്കുവാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീനിവാസന്റെ വാദം.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും മോഹന്‍‌ലാല്‍ ഫാന്‍സും തല്‍ക്കാലം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിട്ടില്ല. നേരത്തെ മോഹന്‍‌ലാലിനെ കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ തെരുവില്‍ പ്രകടനം നടത്തുകയും സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു മോഹന്‍‌ലാല്‍ ഫാന്‍സുകാര്‍. എന്നാല്‍ ഇപ്പോള്‍ അപ്രകാരം ചെയ്താല്‍  അത് തീയേറ്ററില്‍  നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഈ ചിത്രത്തിന്  ഗുണകരമായി മാറും എന്നു കരുതിയാണ് അവര്‍ പ്രതിഷേധത്തിനിറങ്ങാത്തതെന്നും വാര്‍ത്തകള്‍ ഉണ്ട്. ചിത്രം തീയേറ്ററില്‍ പോയി കണ്ടാല്‍ അത് നിര്‍മ്മാതാവിനും സംവിധായകനും ഗുണമാകുമെന്നും അതിനാല്‍ ടോറന്റില്‍ വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് കരുതുന്ന പ്രതിഷേധക്കാരും ഉണ്ട്.
നിലവാരമില്ലാത്തതിനാല്‍ പത്മശ്രീ ഭരത് ഡോ. സരോജ് കുമാറ് എന്ന ചിത്രത്തെ പ്രേക്ഷകര്‍ കൈവിടുവാന്‍ തുടങ്ങിയിട്ടുണ്ട്. പല റിലീസ് കേന്ദ്രങ്ങളിലും കസേരകള്‍ ശൂന്യമാണ്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തോടാണ് പലരും ഈ ചിത്രത്തെ ഉപമിക്കുന്നത്.  വിവാദമുണ്ടാക്കി ചിത്രത്തെ വിജയിപ്പിക്കുവാനുള്ള ശ്രമമാണെന്നും ചിലര്‍ കരുതുന്നു. ശ്രീനി-ലാല്‍ ബന്ധത്തില്‍ വിള്ളല്‍ എന്നെല്ലാമുള്ള മാധ്യമ വാര്‍ത്തകള്‍ക്കിടയില്‍ ഒരു പക്ഷെ  ഉടനെ ഒരു ശ്രീനി-മോഹന്‍‌ലാല്‍ ചിത്രം അനൌണ്‍സ് ചെയ്താലും അല്‍ഭുതപ്പെടേണ്ടതില്ല എന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

8 of 13« First...789...Last »

« Previous Page« Previous « ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ‘ദ ഡിസിഡന്റ്‌സ് ‘ മികച്ച ചിത്രം
Next »Next Page » ആദാമിന്റെ മകന്‍ അബു ഓസ്‌കാറില്‍ നിന്നും പുറത്ത്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine