മോഹൻലാൽ തിരക്കഥ എഴുതുന്നു

December 18th, 2012

mohanlal-pranayam-epathram

ഒട്ടേറെ സിനിമകളിൽ പത്രപ്രവർത്തകനായും എഴുത്തുകാരനായും പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹൻ ലാൽ തിരക്കഥ എഴുതുന്നതായി സൂചന. മുൻപ് ഒരു സിനിമ എടുക്കാൻ ഒരുമ്പെട്ട് പരാജയപ്പെട്ടതായി വാർത്തകൾ വന്നിരുന്ന അദ്ദേഹം ഇത്തവണ തന്റെ പുതിയ സംരംഭം പൂർത്തിയാക്കും എന്ന വാശിയിലാണ്. വൈദ്യശാസ്ത്രവും ആശുപത്രിയും മറ്റും ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത് എന്നാണ് സൂചന. താരത്തിന്റെ അടുത്ത സുഹൃത്ത് തന്നെയായിരിക്കും ചിത്രം സവിധാനം ചെയ്യുന്നത്. 2013 അവസാനത്തോടെ ചിത്രം പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെഡ്‌ വൈനില്‍ മോഹന്‍ ലാലിനൊപ്പം മേഘ്‌ന രാജ്

November 29th, 2012

meghna-raj-epathram

മോഹന്‍ ലാല്‍ നായകനാകുന്ന റെഡ് വൈന്‍ എന്ന ചിത്രത്തില്‍ മേഘ്‌ന രാജ് നായികയാകുന്നു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ മേഘ്‌ന ചിത്രത്തില്‍ ഗാന രംഗങ്ങളിലും മറ്റും ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ പിശുക്ക് കാട്ടിയിരുന്നില്ല. നിലവാരം ഇല്ലായിരുന്നു എങ്കിലും പിന്നീട് മേഘനയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. ജയസൂര്യയും അനൂപ് മേനോനും നായകന്മാരായ ബ്യൂട്ടിഫുള്‍ എന്ന ചിത്രം മേഘനയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. ബ്യൂട്ടിഫുളിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് ഈ ചിത്രത്തിലേക്ക് മേഘനയെ മോഹന്‍ ലാല്‍ പരിഗണിച്ച തെന്ന് സൂചനയുണ്ട്.

നവാഗതനായ സലാം ആണ് റെഡ് വൈന്‍ സംവിധാനം ചെയ്യുന്നത്. ന്യൂ ജനറേഷന്‍ സിനിമാ നായകന്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു സസ്പെന്‍സ് ത്രില്ലറായ റെഡ് വൈനില്‍ മേഘ്‌നയെ കൂടാതെ വേറെയും നായികമാര്‍ ഉണ്ടാകും. സ്മാര്‍ട്ടായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് മേഘ്‌നയ്ക്ക്. പോപ്പിന്‍സ്, മാഡ് ഡാഡ്, അപ് ആന്റ് ഡൌണ്‍ തുടങ്ങിയ ചിത്രങ്ങളിലും മേഘ്‌ന ഇതിനോടകം അഭിനയിച്ചു. കൈ നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ 2013 മേഘ്‌നയ്ക്ക് കരിയറിലെ മികച്ച വര്‍ഷമാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റെഡ്‌ വൈന്‍ : താര സംഗമവുമായി സലാം പാലപ്പെട്ടി

October 25th, 2012

malayalam-cinema-red-wine-by-salam-palappetty-ePathram
അബുദാബി : മോഹന്‍ ലാല്‍, ഫഹദ്‌ ഫാസില്‍, ആസിഫ്‌ അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന റെഡ്‌വൈന്‍ എന്ന സിനിമ സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്നു. ലാല്‍ ജോസിന്റെ സഹ സംവിധായകന്‍ ആയിരുന്ന സലാം പാലപ്പെട്ടി ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന റെഡ്‌വൈനില്‍ ഈ താരങ്ങള്‍ ഒന്നിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ ശ്രദ്ധേയനായ നാടക പ്രവര്‍ത്തകനും സംവിധായകനുമായ മാമ്മന്‍ കെ. രാജന്‍ രചന നിര്‍വ്വഹിക്കുന്നു. ദൂരം, ജുവൈരിയയുടെ പപ്പ എന്നീ ടെലി സിനിമകള്‍ ചെയ്തിരുന്ന മാമ്മന്റെ സിനിമാ രംഗത്തെ ആദ്യ രചനാ സംരംഭം കൂടിയാണ് റെഡ്‌ വൈന്‍

ഗാന രചന : റഫീഖ് അഹമ്മദ്, സംഗീതം : ബിജിബാല്‍, എഡിറ്റിംഗ് : രഞ്ജന്‍ എബ്രഹാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ഷൊര്‍ണ്ണൂര്‍. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. ഗിരീഷ് ലാല്‍ ഗൗരി മീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ റെഡ്‌ വൈന്‍ നിര്‍മ്മിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏട്ടിലെ പശു

October 23rd, 2012

mohanlal-blackbelt-epathram

അതിമാനുഷ കഥാപാത്രങ്ങളെ നിരന്തരമായി അവതരിപ്പിച്ച് മലയാള ചലച്ചിത്ര പ്രേക്ഷകരെ നിരാശരാക്കിയ മോഹൻലാലിന് തന്റെ സിനിമകളിലെ ആയോധന മികവിന് ഒരു അംഗീകാരം തായ്ലാൻഡിൽ നിന്നും ലഭിക്കുന്നു. തായ്ക്വോൺഡോ എന്ന ആയോധന കലയുടെ ആഗോള ആസ്ഥാനമായി അറിയപ്പെടുന്ന കുക്കിവോൺ ആണ് നടൻ മോഹൻലാലിന് ബ്ലാക്ക് ബെൽറ്റ് നൽകി ആദരിക്കുന്നത്. മോഹൻലാൽ യോദ്ധ പോലുള്ള തന്റെ നിരവധി സിനിമകളിൽ മോഹൻലാൽ നാടൻ ഗുസ്തി മുതൽ നിരവധി ആയോധന കലകൾക്ക് പ്രോൽസാഹനം നൽകിയതാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമായത് എന്ന് കേരള തായ്ക്വോൺഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. അജി അറിയിച്ചു.

2009ൽ മോഹൻ ലാലിന് സൈന്യം ലെഫ്റ്റ്നന്റ് കേണൽ പദവി നൽകി ആദരിച്ചിരുന്നു. 2010ൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മോഹൻ ലാലിന് ഡോക്ടറേറ്റ് നൽകിയതും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

മോഹന്‍ലാലിനോട് ഡോക്ടറേറ്റ് നൽകിയ ശേഷം ശങ്കരാചാര്യരെ കുറിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ നാടു വിട്ടു പോകുമായിരുന്നുവെന്ന് അന്ന് സുകുമാർ അഴീക്കോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ് എന്നും ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ സര്‍വകലാശാലയിലേക്ക് താന്‍ സന്ദർശനം നടത്തില്ലെന്നും അദ്ദേഹം കത്തെഴുതുകയും ചെയ്തു.

ലെഫ്‌. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച്‌ വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ ‌പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം.

- സ്വ.ലേ.

വായിക്കുക: , ,

1 അഭിപ്രായം »

കനിഹ വീണ്ടും മോഹന്‍ ലാലിന്റെ നായികയാകുന്നു

October 1st, 2012

kaniha-epathram

സ്പിരിറ്റ് എന്ന ചിത്രത്തിനു ശേഷം കനിഹ വീണ്ടും മോഹന്‍ ലാലിന്റെ നായികയാകുന്നു.  സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിലൂടെ ആണ് കനിഹ മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ ഭാഗ്യദേവത യിലൂടെ ജയറാമിന്റെ നായികയായി വന്ന കനിഹ പിന്നീട് പഴശ്ശിരാജ എന്ന ചിത്രത്തില്‍  മമ്മൂട്ടിയുടെയും നായികയായി. രണ്ടു ചിത്രങ്ങളും വന്‍ വിജയമായതോടെ കനിഹക്ക് മലയാള സിനിമയില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായികയായി. കോബ്ര എന്ന മമ്മൂട്ടി – ലാല്‍ ചിത്രത്തിലും കനിഹ നായികയായി ഉണ്ടായിരുന്നു. മമ്മൂട്ടി നായകനായ ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രം ജി. എസ്. വിജയനാണ് സംവിധാനം ചെന്നത്. ബെന്യാമിന്റെ കഥയെ ആസ്പദമാക്കി നവാഗതനായ റഫീഖ് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ഇ. എം. എസും പെണ്‍കുട്ടിയും എന്ന ചിത്രത്തിലും കനിഹയാണ് നായിക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 12« First...456...10...Last »

« Previous Page« Previous « ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു
Next »Next Page » ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ലോക്കറില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine