രജനി ദുബായില്‍ – യന്തിരന്‍ രണ്ടാം ഭാഗം ഓഡിയോ ലോഞ്ചിംഗ് 27ന്

October 19th, 2017

enthiran-epathram
ദുബായ് : സൂപ്പർ സ്റ്റാര്‍ രജനീ കാന്ത് ഇൗ മാസം 27 ന് ദുബായില്‍ എത്തുന്നു. ദുബായ് ബുർജ് പാർക്കിൽ വെച്ച് നടക്കുന്ന ‘2.0’ എന്ന സിനിമ യുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടു ക്കുന്ന തിനാണ് രജനി എത്തുന്നത്.

enthiran-rajani-aishwarya-epathram

ചിത്ര ത്തിന്റെ സംവി ധായ കൻ ശങ്കർ, സംഗീത സംവി ധായ കൻ എ. ആർ. റഹ്മാൻ, ബോളി വുഡ് താരവും ‘2.0’ വിലെ മറ്റൊരു പ്രധാന അഭി നേതാ വുമായ അക്ഷയ് കുമാര്‍, നായിക ആമി ജാക്സണ്‍ എന്നി വരും ചടങ്ങില്‍ സംബ ന്ധിക്കും.

rajani-aishwarya-rai-in-enthiran-epathram

എ. ആർ. റഹ്മാൻ ടീമിന്റെ സ്റ്റേജ് ഷോയും ആമി ജാക്സണ്‍ അവത രിപ്പി ക്കുന്ന നൃത്ത ങ്ങളും ഇതോ ടൊപ്പം അരങ്ങേറും.

ചരിത്ര ത്തില്‍ ഇടം പിടിച്ച ‘യന്തിരന്‍’ സിനിമ യുടെ രണ്ടാം ഭാഗം ‘2.0’ ഇതിനകം തന്നെ ചിത്രീകരണ വിശേഷ ങ്ങളാൽ സിനിമാ പ്രേമി കളുടെ ശ്രദ്ധ നേടി ക്കഴിഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബിജി ബാലിന്റെ ഭാര്യ ശാന്തി അന്തരിച്ചു

August 30th, 2017

bijibal-wife-dancer-santhi-mohandas-ePathram
കൊച്ചി : ചലച്ചിത്ര സംഗീത സംവിധായകന്‍ ബിജി ബാലി ന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാ പിക യും ഗായിക യുമായ ശാന്തി (36) അന്തരിച്ചു. ചൊവ്വാഴ്ച വൈകു ന്നേരം 4.10 ന് ആയി രുന്നു മരണം.

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശു പത്രി യില്‍ പ്രവേശി പ്പിച്ചി രുന്നു. തലച്ചോ റിലെ രക്ത്രസ്രാവ മാണ് മരണ കാരണം എന്നറി യുന്നു. ഒരാഴ്ച യായി ആശുപത്രി യിൽ ചികിത്സ യിലാ യി രുന്നു.

music-director-biji-pal-with-wife-santhi-ePathram

ബിജി ബാല്‍ ഒരുക്കിയ ‘കൈയൂരുള്ളൊരു സമര സഖാ വിന്’ എന്ന ആല്‍ബ ത്തില്‍ ശാന്തി പാടു കയും അഭി നയി ക്കുക യും ചെയ്തി ട്ടുണ്ട്. ബിജി ബാലിന്റെ സംഗീത ത്തില്‍ 2017  ജനുവരി യിൽ പുറത്തിറ ങ്ങിയ ‘സകല ദേവ നുതേ’ യിലെ നൃത്തം സംവിധാനം ചെയ്ത് അവ തരി പ്പിച്ചതും ശാന്തി ആയി രുന്നു.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്ര ത്തിന്റെ നൃത്ത സം വിധാനവും ശാന്തി യാണ് നിര്‍ വ്വ ഹിച്ചത്.

ദേവദത്ത്, ദയ എന്നിവര്‍ മക്കളാണ്. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടകര കൃഷ്ണദാസ് അന്തരിച്ചു

September 8th, 2016

musician-vadakara-krishna-das-ePathram

വടകര : ഗായകനും സംഗീത സംവിധായ കനു മായ വടകര കൃഷ്ണദാസ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലാ യി രുന്നു. വ്യാഴാഴ്ച ഉച്ച യോടെ വടകര ആശുപത്രി യി ല്‍ വെച്ചാ യിരുന്നു അന്ത്യം.

മാപ്പിള പ്പാട്ടു ഗാന ശാഖ യില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ കൃഷ്ണ ദാസ് നിരവധി നാടക ഗാനങ്ങളും ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്.

പി. ടി. അബ്ദു റഹ്മാന്റെ “ഓത്തു പളളീലന്നു നമ്മള്‍ പോയിരുന്ന കാലം” എന്ന ഗാന ത്തിന് ആദ്യം സംഗീതം നല്‍കിയത് വടകര കൃഷ്ണ ദാസ് ആയിരുന്നു. ഈ ഗാനം ഹിറ്റ് ആയ തിനു ശേഷം പിന്നീട് മറ്റൊരു  ഈണ ത്തിൽ ‘തേന്‍ തുള്ളി’ എന്ന സിനിമ യിലേക്ക് എടുക്കുക യായി രുന്നു.

1983 ല്‍ പുറത്തി റങ്ങിയ ‘കണ്ണാടി ക്കൂട്’ എന്ന സിനിമ യിലെ ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കി യതും വടകര കൃഷ്ണ ദാസ് ആയിരുന്നു.

ഇടതു സഹ യാത്രിക നായി കൃഷ്ണദാസ് പഴയ കാല പാര്‍ട്ടി വേദി കളിലെ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു. 1962 ല്‍ അഴിയൂര്‍ ഗവ. ഹൈസ്കൂ ളില്‍ സംഗീത അദ്ധ്യാപക നായി നിയമനം ലഭിച്ചു എങ്കിലും കമ്മ്യൂണിസ്റ്റു കാരൻ ആയതിനാല്‍ ജോലി യിൽ നിന്നും പുറത്താക്കി. തുടർന്ന് തിരുവനന്ത പുരം കലാ നിലയ ത്തിന്‍െറ ഭാഗ മായി. 1967ല്‍ ഇ. എം. എസ്. സര്‍ക്കാര്‍ ജോലി യില്‍ തിരി ച്ചെടുത്തു.

പ്രമുഖ മാപ്പിളപ്പാട്ട് കലാ കാരനായ വി. എം. കുട്ടി തന്‍റെ ട്രൂപ്പിലേക്ക് വടകര കൃഷ്ണദാസിനെ ക്ഷണി ക്കുകയും 1973 മുതൽ ഈ രംഗത്ത് സജീവ മാവുകയും ചെയ്തു.

മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്‍േറത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളി ക്കാറില്‍, മക്കാ മരു ഭൂമിയില്‍… തുടങ്ങിയ നിരവധി അനശ്വര ഗാനങ്ങള്‍ ഇദ്ദേഹ ത്തി ന്‍െറതായി പുറത്തു വന്നു.

ഭാര്യ : വസന്ത. മക്കള്‍ : ഗീത, പ്രസീത, പ്രവിത.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗായികയും സംഗീത സംവിധായിക യുമായ ഷാൻ ജോൺസൻ മരിച്ച നില യിൽ

February 6th, 2016

music-director-singer-shan-johnson-ePathram
ചെന്നൈ : പ്രമുഖ സംഗീത സംവിധായകൻ ജോൺ സൻെറ മകളും ഗായിക യുമായ ഷാൻ ജോൺ സണെ (29) ചെന്നൈ യിലെ ഹോട്ടൽ മുറി യിൽ മരിച്ച നില യിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. ഷാൻ ജോലി ചെയ്യുന്നത് ചെന്നൈ യിലാണ്. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്ന താണ്. രാവിലെ മരിച്ച നില യിൽ കണ്ടെ ത്തുക യായിരുന്നു.

പ്രൈസ് ദ ലോർഡ്‌, തിര എന്നീ മലയാള ചിത്ര ങ്ങളിലും ഏതാനും തമിഴ് സിനിമ കളിലും ഷാൻ പാടി യിട്ടുണ്ട്. ഷാനും സുഹൃത്തുക്കളും ചേർന്ന് ‘ദി സൗണ്ട് ബൾബ്’ എന്ന ബാൻഡിനും തുടക്കം ഇട്ടിരുന്നു.’ഹിസ് നെയിം ഈസ് ജോൺ ‘ എന്ന ചിത്ര ത്തിലൂടെ ഷാൻ സംഗീത സംവി ധായിക യു മായി.

കഴിഞ്ഞ ദിവസം ഒരു റെക്കോർ ഡിംഗ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. അതിന്റെ ബാക്കി ജോലി കൾ പിറ്റേ ദിവസം തീർക്കാ നിരുന്ന തായി രുന്നു. മഞ്ജു വാര്യർ – കുഞ്ചാക്കോ ബോബൻ ടീമിന്റെ പുതിയ ചിത്രം ‘വേട്ട’ എന്ന ചിത്ര ത്തിലെ ഗാന രചയി താവായും ഷാൻ അര ങ്ങേറ്റം കുറിച്ചിരുന്നു ‘വേട്ട’ യിലെ ഹിന്ദി ഗാന മാണ് രചിച്ചത്.

2011 ആഗസ്റ്റിൽ ആയിരുന്നു ആയിരുന്നു ജോൺസൺ മാഷിന്റെ മരണം. 2012 ഫെബ്രുവരി യിൽ ബൈക്ക് അപകട ത്തിൽ‌ അദ്ദേഹ ത്തിന്റെ മകൻ റെൻ ജോൺ സണും (അച്ചു) മരി ച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഗായികയും സംഗീത സംവിധായിക യുമായ ഷാൻ ജോൺസൻ മരിച്ച നില യിൽ

യൂസഫലി കേച്ചേരി അന്തരിച്ചു

March 21st, 2015

poet-yusafali-kechery-ePathram
തൃശൂര്‍ : കവിയും ഗാന രചയിതാവും സംവിധായകനു മായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.

രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി യോടെ ആയിരുന്നു അന്ത്യം. ഖബറടക്കം തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

1934ല്‍ തൃശൂര്‍ ജില്ല യിലെ കേച്ചേരി യില്‍ ആയിരുന്നു ജനനം. നിയമ ത്തില്‍ ബിരുദം നേടി കുറച്ചു കാലം അഭിഭാഷകന്‍ ആയി പ്രാക്ടീസ് ചെയ്തു.

സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരി പ്പുഴ, അനുരാഗ ഗാനം പോലെ, ആലില തുടങ്ങി പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.

1963 ല്‍ രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപടം’ എന്ന സിനിമ യില്‍ എം. എസ്. ബാബു രാജ് ഈണം നല്‍കിയ “മൈലാഞ്ചി ത്തോപ്പില്‍ മയങ്ങി നില്‍ക്കണ മൊഞ്ചത്തി” എന്ന ഗാനം രചിച്ചു കൊണ്ടാണ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്.

നൂറ്റിയമ്പതോളം ചലച്ചിത്ര ഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചി ച്ചിട്ടുണ്ട്. പ്രമുഖ നടന്‍ മധു സംവിധാനം ചെയ്ത ‘സിന്ദൂരച്ചെപ്പ്’ എന്ന സിനിമ യുടെ തിരക്കഥ യൂസഫലി യുടെ തായിരുന്നു.

മരം, വന ദേവത, നീലത്താമര എന്നീ മൂന്ന് ചിത്ര ങ്ങളുടെ സംവിധാനം ചെയ്തിട്ടുണ്ട്.

മഴ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് മികച്ച ഗാന രചന യ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ യും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമി യുടെ അസിസ്റ്റന്റ് സെക്രട്ടറി യുമായിരുന്നു.

ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 9« First...345...Last »

« Previous Page« Previous « വേശ്യാലയ വിവാദം;നവ്യാ നായര്‍ പ്രതികരിക്കുന്നു
Next »Next Page » വിദ്യാബാലനെ നടന്‍ രാജ്കുമാര്‍ കരണത്തടിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine