കോളിളക്കം വീണ്ടും വരുന്നു : ജയന് ഒരു ഓര്‍മ്മച്ചിത്രം

November 16th, 2011

actor-jayan-in-kolilakkam-movie-ePathram
തിരുവനന്തപുരം : ജയന്‍. 1980 നവംബര്‍ 16 ന് പൊലിഞ്ഞു പോയ താരകം. ജയനു പകരം വെക്കാന്‍ ജയന്‍  മാത്രം. ഈ നിത്യ ഹരിത ആക്ഷന്‍ ഹീറോ അഭിനയിച്ച് മലയാള സിനിമാ ചരിത്ര ത്തില്‍ ‘കോളിളക്കം’ ആയി മാറിയ സിനിമ യുടെ രണ്ടാം ഭാഗം വരുന്നു. അതും ഒരു പകര ക്കാരന്‍റെ സമര്‍പ്പണം.

ജയന്‍റെ ചേതനയറ്റ ശരീരത്തിന് കാവലായി,  ഇളകിമറിഞ്ഞ ജനക്കൂട്ടത്തിന് ഇടയിലൂടെ കൊല്ലത്തെ വീട്ടില്‍ എത്തുകയും പിന്നീട് ജയന്‍റെ പകരക്കാരന്‍ ആവുകയും ചെയ്ത നടന്‍ ഭീമന്‍ രഘു ഒരുക്കുന്നതാണ് ഈ ഓര്‍മ്മച്ചിത്രം.

actor-jayan-avathar-epathram

‘കാഹളം’ എന്ന സിനിമ യില്‍, ജയന്‍റെ വേഷ വിധാനങ്ങളും രൂപ ഭാവങ്ങളുമായി പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ജയന്‍റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകനായി. ‘കോളിളക്ക’ ത്തിന്‍റെ ചിത്രീകരണ ത്തിനിടെ കോപ്റ്റര്‍ അപകട ത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്ത പുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാ വിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു.

actor-bheeman-raghu-ePathram

ഇന്ന് ജയന്‍റെ വേര്‍പാടിന് 31 വര്‍ഷം  തികയുമ്പോള്‍, ഭീമന്‍ രഘു തന്നെ മുന്നിട്ടിറങ്ങിയാണ് ‘കോളിളക്കം – 2’ എന്ന ഈ സിനിമ ഒരുക്കുന്നത്.  മരണ ത്തിന് കാരണമായ ‘കോളിളക്ക’ ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെ യുള്ളവ പുനര്‍ചിത്രീകരി ക്കുക യാണ് ഈ സിനിമ യില്‍.  ഹെലികോപ്റ്റര്‍ അപകട ദൃശ്യങ്ങളും പഴയ കോളിളക്ക ത്തില്‍ അഭിനയിച്ച മധു, കെ.  ആര്‍.  വിജയ ഉള്‍പ്പടെ യുള്ള താരങ്ങളും കോളിളക്കം രണ്ടാം ഭാഗത്തിലും ഉണ്ടാകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണി കൗള്‍ അന്തരിച്ചു

July 7th, 2011

mani-kaul-epathram

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയ്‌ക്കു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിഖ്യാത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ മണി കൗള്‍ (66) അന്തരിച്ചു. ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. നവീന ആശയങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ കൊണ്ടു വരുന്നതില്‍ നിര്‍ണായ പങ്ക്‌ വഹിച്ചയാളായാണു കൗള്‍ അറിയപ്പെടുന്നത്‌. 1969-ല്‍ പുറത്തിറങ്ങിയ കന്നിച്ചിത്രമായ ‘ഉസ്‌കി റോട്ടി’ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ നേടി. ആഷാഡ്‌ കാ ഏക്‌ ദിന്‍, ദുവിധ, ഇഡിയറ്റ്‌ എന്നീ അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പുരസ്കാരങ്ങള്‍ കരസ്‌ഥമാക്കി. സിദ്ധേശ്വരി എന്ന ചിത്രം 1989ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ്‌ നേടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

June 28th, 2011

lohithadas-epathram

മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു. ജീവിത ഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക്‌ തന്മയത്വത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാന രചയിതാവ്, നാടകകൃത്ത്‌… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താന്‍ ആവാത്തതാണ്.

അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്‌ എന്ന എ. കെ. ലോഹിതദാസ് 2009 ജൂണ്‍ 28 നാണ് നമ്മോട്‌ വിട പറഞ്ഞത്‌.

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. പത്മരാജനും, ഭരതനും, എം. ടി. യ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ. പി. എ. സി. ക്കു വേണ്ടി 1986-ല്‍ നാടക രചന നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടക വേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവര്‍’ തുടങ്ങിയ നാടകങ്ങളും എഴുതി.

സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക്‌ കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി – സിബി മലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ല്‍ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിവയും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്‌ മണിസ്വാമി അന്തരിച്ചു

June 26th, 2011

ഗുരുവായൂര്‍: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് മണിസ്വാമി (75) അന്തരിച്ചു. സിനിമാ നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി എന്നീ സിനിമകളുടെ സംവിധാനം മണിസ്വാമിയാണ് ചെയ്തത് . മംഗളം നേരുന്നു, ചക്രവാകം എന്നീ സിനിമകളുടെ രചനയും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. കൂടാതെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വര്‍ഷങ്ങളോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഒരുമിച്ചത്‌. പാലക്കാട്‌ സ്വദേശിയായ മണിസ്വാമി ഗുരുവായൂരിലായിരുന്നു താമസം. ഈ ദമ്പതിമാര്‍ക്ക് ഒരു മകളാണ് ഉള്ളത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജി. അരവിന്ദന്‍

March 14th, 2011

g-aravindan-epathram

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ജി. അരവിന്ദന്‍ എന്ന മഹാനായ ചലച്ചിത്രകാരന്‍ , കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് തികയുന്നു. ധിഷണാ ശാലിയായ ഈ കലാകാരന്‍റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തമ്പ്, കുമ്മാട്ടി, കാഞ്ചന സീത, പോക്കുവെയില്‍, എസ്തപ്പാന്‍, ചിദംബരം, ഒരിടത്ത്‌, വാസ്തുഹാര, എന്നീ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിനു നിരവധി തവണ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോക സിനിമാ ചരിത്രത്തില്‍ അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യയുടെ അഭിമാനമാണ്. 1991 മാര്‍ച്ച് 14നാണ് ആ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 16« First...10...121314...Last »

« Previous Page« Previous « പി. ജെ. ആന്റണി
Next »Next Page » ഷക്കീല കോടതിയില്‍ ഹാജരായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine