മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയും ആശ്വാസവുമാണ് നല്‍കിയി രിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യ മൃഗ സംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാന മെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പുതിയ അണക്കെട്ട് മാത്രമെ പോംവഴി യുള്ളുവെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അണക്കെട്ടിനു ആയിരം അടി താഴെ 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പുതിയത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടകരമായ സ്ഥിതിയെ പ്പറ്റിയോ, അത് തകര്‍ന്നാ ലുണ്ടാകുന്ന വന്‍ ദുരന്തത്തെ പ്പറ്റി തമിഴ് നാടിനോ, സുപ്രീം കോടതിക്കോ യാതൊരു വേവലാതിയും ഇല്ലെന്നത് അവരുടെ വാക്കുകളിലും പ്രവര്‍ത്തിയിലും കാണുന്നുണ്ട്. അപകടാ വസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂട്ടണമെന്ന സുപ്രീം കോടതി വിധി കേരളത്തിലെ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പിക്കു ന്നില്ലായെ ന്നതിന്റെ തെളിവായിരുന്നു. നീതിയും നിയമവും മനുഷ്യന്റെ രക്ഷക്കാ യിരിക്ക ണമെന്ന നിഗമനത്തെയും കാഴ്ചപ്പാടിനെയും ഈ വിധി അപ്പാടെ നിരാകരിക്കുന്നു.
111 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം കൊണ്ട് പണി തീര്‍ത്തതാണത്രെ. ഈ അണക്കെട്ടിനാണ് 999 വര്‍ഷത്തെ കരാര്‍ ഉണ്ടാക്കി യിട്ടുള്ളത്. ഇതിനു പിന്നിലുള്ള കാപട്യം വിശേഷ ബുദ്ധിയുള്ള വര്‍ക്കൊക്കെ അറിയാവു ന്നതാണ്. സാങ്കേതിക വിദ്യ അത്രയ്ക്ക് ഒന്നും വികസിച്ചി ട്ടില്ലാത്ത കാലഘട്ട ത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട് ഇത്രയും കാലം നില നിന്നതു തന്നെ അദ്ഭുതമാണ്. ഈ അണക്കെട്ടിന്റെ ബല ക്ഷയത്തെ പ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 30 വര്‍ഷം ആയിരിക്കുന്നു.
അത്യന്താധുനിക സാങ്കേതിക മികവൊടെ നിര്‍മ്മിക്കുന്ന ഡാമുകള്‍ക്കു പോലും 50 – 60 വര്‍ഷത്തെ ആയുസ് മാത്രമെ കണക്കാക്കാറുള്ളു. ആ കണക്കിന് 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന് ബല ക്ഷയം സംഭവിച്ചിട്ടുണ്ട് എന്ന നിഗമനം തള്ളി ക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നിട്ടും ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന് മനസ്സിലായി ട്ടില്ലായെന്നത് ആശ്ചര്യ ജനകമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ് 138 അടിയില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത് പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളെ അത്യന്തം ഭീതിയില്‍ ആഴ്‌ത്തി യിരിക്കുകയാണ്.
കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതിയും തമിഴ് നാട് സര്‍ക്കാരും കൈ ക്കൊള്ളുന്ന നിലപാട് ഏറെ വേദനാ ജനകമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ് നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് അനുകൂലമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും വന്നിട്ടുള്ളത്. തമിഴ് നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക് ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത് അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ് തമിഴ് നാട് കൈ ക്കൊണ്ടിട്ടുള്ളത്. ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ സഹായകരമല്ല എന്നത് പറയേണ്ടി യിരിക്കുന്നു.
കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരി ക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. ഇത് മിതമായ ഭാഷയില്‍ തമിഴ് നാടിനേയും സുപ്രീം കോടതിയേയും എത്രയും പെട്ടെന്ന് അറിയിച്ചേ മതിയാകു. കേരളത്തിലെ ജനങ്ങള്‍ക്ക് ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്.
മുല്ലപ്പെരിയാര്‍ അണ ക്കെട്ട് തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത് ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ് സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.
– നാരായണന്‍ വെളിയംകോട്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode