Friday, March 25th, 2011

കുഞ്ഞൂഞ്ഞിന്റെ ബന്ധുവാര്… ശത്രുവാര്?

sindhu-joy-police-beating-epathram

പുതുപ്പള്ളി എന്നാല്‍ കുഞ്ഞൂഞ്ഞ് എന്നാണ് ചൊല്ല്. അതു കൊണ്ട് തന്നെ വര്‍ഷം പലതു കഴിഞ്ഞിട്ടും ഇന്നും പുതുപ്പള്ളിയില്‍ ഒരു ചുവന്ന പൂ വിരിയിക്കാന്‍ സഖാക്കള്‍ക്ക് പറ്റിയിട്ടില്ല. പലരേയും മാറി മാറി പരീക്ഷിച്ചു നോക്കി. അങ്ങനെ കഴിഞ്ഞ തവണ ഒരാളെ കിട്ടി എസ്. എഫ്. ഐ. യിലെ അന്നത്തെ തീപ്പൊരി പെണ്‍ സിംഹം സിന്ധു ജോയ്. തെരുവില്‍ നിന്നും പോലീസിന്റെ തല്ല് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. പോരാത്തതിനു പെണ്ണും. വേറെന്തു വേണം? ഉടനെ പുതുപ്പള്ളിയിലേക്ക് കയറ്റി അയച്ചു ആ പെണ്‍ സിംഹത്തെ. അങ്ങനെ കുഞ്ഞൂഞ്ഞിനെതിരെ ഏറെ പാടിയും പറഞ്ഞും നടന്നു പാവം. ചില സഖാക്കള്‍ ആ പാവത്തെ ബലിയാടാക്കി എന്ന് രഹസ്യമായി പറഞ്ഞു.

sindhu-joy-waving-palm-epathram

ആ പെണ്‍ സഖാവ് ഇന്നിതാ കുഞ്ഞൂഞ്ഞിനു വേണ്ടി പുതുപ്പള്ളിയില്‍. പീഡന വീരന്മാരെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന് വി. എസ്. അന്ന് പറഞ്ഞപ്പോള്‍ വീറോടെ കൈയ്യടിച്ച സഖാവിന് ഇന്ന് വി. ഐ. പി. ആരാണെന്ന് അറിയണം. അങ്ങനെ പലതും അറിയണമത്രെ. കേരളത്തിലെ സര്‍വ്വ പെണ്ണുങ്ങള്‍ക്കും സുരക്ഷ യില്ലെങ്കിലും എ. കെ. ജി. സെന്ററില്‍ വരുന്ന വരുടെയെങ്കിലും സുരക്ഷ നോക്കിയാല്‍ മതിയെന്ന് വരെ പുള്ളിക്കാരി ആവേശത്തില്‍ പറഞ്ഞപ്പോള്‍ പുതുപ്പള്ളിയിലെ കോണ്‍ഗ്രസ്സു കാരൊക്കെ കയ്യടിച്ചു…

പാര്‍ട്ടി തനിക്ക് അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന് പറഞ്ഞാണ് പാര്‍ട്ടി വിട്ടത്. പുറത്താക്കി യതെന്ന് പാര്‍ട്ടിക്കാര്‍. ഇതു കേട്ടപ്പോള്‍ കുഞ്ഞൂഞ്ഞിനും ആവേശം മൂത്തു. പാര്‍ട്ടിയില്‍ കിടന്ന് നരക യാതന അനുഭവിക്കുന്ന തരുണീ മണികള്‍ക്ക് സ്വാഗതം ഓതുന്നതോടൊപ്പം കേരളത്തിലെ മുഴുവന്‍ പെണ്‍പടയുടെയും പ്രതീകമാണ് സിന്ധു എന്നും നേതാവങ്ങ് പറഞ്ഞു പോയി… ഉടനെ ചെന്നിത്തല ഒരു മെമ്പര്‍ഷിപ്പും കീറി കൊടുത്തു. ഇനി കുഞ്ഞൂഞ്ഞിനെ വാനോളം പുകഴ്ത്തി പാടി സിന്ധു ജോയ് എന്ന വാനമ്പാടി പുതുപ്പള്ളി മുഴുവന്‍ കറങ്ങി നടക്കും… കാലത്തിന്റെ ഓരോരോ കാര്യങ്ങളെ… ബന്ധുവാര് … ശത്രുവാര്…

ആക്ഷേപകന്‍

- ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “കുഞ്ഞൂഞ്ഞിന്റെ ബന്ധുവാര്… ശത്രുവാര്?”

  1. saagar says:

    സിന്ധു ജോയ് എന്നേ പുറത്താവേണ്ടവള്‍ തന്നെ അവസാനം എത്തേണ്ട സ്ഥലത്ത് തന്നെ എത്തി, എന്തും ഏറ്റു വാങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാണല്ലോ, ആക്ഷേപകന്റെ അമ്പ് കൊള്ളുന്നുണ്ട് പക്ഷെ പക്ഷപാതം വേണ്ട ഐസ്ക്രീമിനെയൊ കുഞാലിയെയോ തൊടാത്തതെന്തെ,
    സാഗര്‍

  2. mirza says:

    കുഞ്ഞാലിക്കുട്ടിക്കു വേണ്ടി സിന്ധു എങ്ങിനെയാണ് വൊട്ട് ചോദിക്കുക, കുറിപ്പ് നന്നായി
    മിര്‍സ

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine