കേരളത്തില്‍ കാണാതാവുന്ന സ്‌ത്രികളുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ദ്ധനവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. വളരെ ഗൗരവമായ ഈ ഒരു പ്രശ്നം കാര്യമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും അവതരിപ്പിക്കുന്നു. എന്താണിതിന് കാരണം? എന്താണിതിന് പ്രതിവിധി? കേരളത്തില്‍ നിന്ന് ദിനം പ്രതി കാണാതാവുന്ന സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു വെന്ന വാര്‍ത്ത അത്യന്തം ആശങ്കാ ജനകമാണ്. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കാണാതായ സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം 9404 ആണ്. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോവിന്റെതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.
കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്‌ത്രിയേയോ കുട്ടിയെയോ കാണാതാവുന്നു. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ എട്ടു പേരാണ് വീടു വിട്ടു പോകുന്നത്. സെക്സ് റാക്കറ്റ് വല വീശി പ്പിടിച്ച് അന്യ പ്രദേശത്തേക്ക് കയറ്റി അയക്കുന്നതായാലും പ്രേമ ബന്ധങ്ങളില്‍ പെട്ട് ഒളിച്ചോടുന്ന വരായാലും ഇവരെയൊക്കെ മിസ്സിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രികള്ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലുള്ള സംസ്ഥാനത്ത് കാണാതാവുന്നതും വീടു വിട്ടിറങ്ങി പ്പോകുന്നതുമായ സ്‌ത്രികളും കുട്ടികളും എവിടേയ്ക്കാണ് പോകുന്നതെന്ന കാര്യത്തില്‍ ഗൌരവമായ അന്വേഷണവും പഠനവും ആവശ്യമായിരിക്കുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കേരളത്തീല്‍ നിന്ന് കാണാതായ സ്‌ത്രികളില്‍ ആയിരത്തി അഞൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ അതോ ഏതെങ്കിലും സെക്സ് റാക്കറ്റിന്റെ പിടിയില്‍ പെട്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയുന്നില്ല.
2005 ല്‍ മൊത്തം 1977 പേരെയാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറ്റി എഴുപതു പേര്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളാണ് . മുന്നൂറ്റി നാല്‍പ്പത്തി ഏഴ് പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് . മുന്നൂറ്റി അറുപതു പേര്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.
2006 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 2881 ആണ്. ഇതില്‍ 1834 പേര്‍ 18 വയസ്സിന് മേലെ പ്രായമുള്ള സ്‌ത്രികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.
2007 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 3135 ആണ്. അതില്‍ 2167 പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളൂം 447 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 521 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.
2008 ല്‍ ഇതു വരെ 1471 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 18 വയസ്സിന് മുകളില്‍ പ്രായമായ സ്‌ത്രികളുടെ എണ്ണം 205 ആണ്. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ എണ്ണം 258 ഉം പെണ്‍കുട്ടികളുടെ എണ്ണം 258 ഉം ആണ്.
ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്.
– നാരായണന്‍ വെളിയന്‍കോട്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode
love jihaad?????