അബുദാബി : കെ. എം. സി. സി. കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്-2022’ മാര്‍ച്ച് 5, 6 (ശനി, ഞായർ) തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ‘കണ്ണൂർ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ഒരുക്കുന്ന കണ്ണൂര്‍ ഫെസ്റ്റില്‍, ജില്ല യുടെ പെരുമ വിളിച്ചോതുന്ന തനതു ഭക്ഷണ പലഹാര പാനീയങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകൾ, ആരോഗ്യ, വിദ്യാഭ്യാസ, സേവനങ്ങൾ ലഭ്യമാകുന്ന സ്റ്റാൾ, സന്ദർശകർക്കായി കൊവിഡ് പി. സി. ആർ. സൗജന്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. എട്ടോളം കെ. എം. സി. സി. മണ്ഡലം കമ്മിറ്റികൾ ഒരുക്കുന്ന കലാ- കായിക പ്രകടനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ എന്നിവ കണ്ണൂര്‍ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, ആഘോഷം, കെ.എം.സി.സി., പ്രവാസി, സംഘടന