അബുദാബി : അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘ഖസര്‍ അല്‍ ഇക്രം ഓള്‍ ഇന്ത്യാ സെവന്‍ എ സൈഡ്’ വണ്‍ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ ലീഗില്‍ ബനിയാസ് സ്‌പൈക്കും ബീ മോബൈലും ജേതാക്കളായി.
അബുദാബി അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ കഴിഞ്ഞ ദിവസം നടന്ന ടൂര്‍ണമെന്റിലെ ചാമ്പ്യന്‍സ് ലീഗ് മത്സര ത്തില്‍ 10 ടീമുകളാണ് മാറ്റുരച്ചത്. ഈ മത്സരത്തിന്റെ ഫൈനലില്‍ കോപ്പി കോര്‍ണറിനെ തോല്പിച്ചാണ് ബനിയാസ് സ്‌പൈക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.
24 ടീമുകള്‍ മാറ്റുരച്ച സെവന്‍ എ സൈഡ് മിനി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോസ്‌മോ ഹബിനെ തോല്പിച്ച് ബീ മോബൈല്‍ അബുദാബിയും ജേതാക്കളായി.
ജേതാക്കള്‍ക്ക് ഖസര്‍ അല്‍ ഇക്രം മാനേജിംഗ് ഡയറക്ടര്‍ സമീര്‍, അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി സി. ഇ. ഒ. ഖമര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ആലു അലി, പരിശീലകന്‍ ഖ്വയ്‌സ് ഖയസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം