യു. എ. ഇ. 2017 ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

January 5th, 2017

logo-uae-government-2016-ePathram
അബുദാബി : 2017ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാ പിച്ചു. ജനുവരി ഒന്ന് പുതു വത്സര അവധി അടക്ക മുള്ള പൊതു അവധി ദിന ങ്ങളെ കുറിച്ചുള്ള അറി യിപ്പാണ് അധികൃതർ പുറ ത്തിറ ക്കിയി രിക്കുന്നത്. ഫെഡറൽ മന്ത്രാ ലയ ങ്ങൾക്കും സർക്കാർ സ്‌ഥാപന ങ്ങൾക്കും 2017 ലെ ഈ അവധികൾ ബാധകമാകും.

റമദാൻ, ഈദ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക അവധി ദിവസ ങ്ങൾ ചന്ദ്ര മാസം അടിസ്‌ഥാന മാക്കി മാറ്റം വരാം എന്നും അറിയിപ്പിൽ പറയുന്നു.

ഏപ്രിൽ 24 : (റജബ് 27) ഇസ്‌റാഅ് – മിഅ്‌റാജ്.

ജൂൺ 25 : ശവ്വാൽ ഒന്ന് – ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ അവധി മൂന്നു ദിവസം).

ആഗസ്ററ് 31 : അറഫാ ദിനം (ഹജ്ജ്).

സെപ്‌റ്റംബർ 1 : (ദുൽഹജ്ജ് പത്ത് – ബലി പെരുന്നാൾ- മൂന്നു ദിവസം അവധി).

സെപ്‌റ്റംബർ 22 : മുഹറം ഒന്ന് – ഹിജ്‌റ പുതു വത്സര ദിനം.

നവംബർ 30 : (റബീഉൽ അവ്വൽ 12) നബി ദിനം, രക്‌ത സാക്ഷി ദിനം.

ഡിസംബർ 2, 3 : യു. എ. ഇ. ദേശീയ ദിനം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദേശികള്‍ക്ക് വാർഷിക വാടകയുടെ 3 ശതമാനം ഫീസ് പ്രാബല്യത്തിൽ

January 5th, 2017

abudhabi-mushrif-mall-earth-quake-16-4-2013-ePathram
അബുദാബി : എമിറേറ്റില്‍ താമസിക്കുന്ന വിദേശി കള്‍ക്ക് താമസ ഫീസ് ഏര്‍പ്പെടുത്തി എന്ന് അബുദാബി നഗര സഭ. 2016 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം ആയതി നാല്‍ കഴിഞ്ഞ വര്‍ഷത്തെ കുടി ശ്ശിഖയും കൂടി അടച്ചു തീര്‍ക്കേണ്ടി വരും എന്നും അധികൃതര്‍.

വിദേശി കള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വാർഷിക വാടക യുടെ മൂന്ന് ശതമാന മാണ് ഫീസ് നിശ്ച യിച്ചിരി ക്കുന്നത്. അബുദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി (എ. ഡി. ഡി. സി) യുടെ ഇലക്ട്രിസിറ്റി – വാട്ടർ ബില്ലി ലൂടെ ആയി രിക്കും താമസ ഫീസ് അടക്കേണ്ടി വരിക.

വിദേശി കള്‍ ക്കുള്ള താമസ ഫീസ് സംബന്ധിച്ച നിയമം 2016 ഫെബ്രു വരി യിലെ ഒൗദ്യോഗിക വിജ്ഞാപന ത്തില്‍ പ്രസിദ്ധീകരിച്ചി രുന്നു. എങ്കിലും അബുദാബി നഗര സഭ, ഈ മാസം മുത ലാണ് നിയമം കർശന മായി നടപ്പിലാ ക്കു ന്നത്.

ആയതു കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ 11 മാസ ങ്ങളിലെ താമസ ഫീസ് ഒന്നിച്ച് അടക്കേണ്ടി വരും. എന്നാല്‍, 2017 ജനുവരി മുതലുള്ള ഫീസ് ഓരോ മാസവും തവണ കളായി അടച്ചാല്‍ മതി. കെട്ടിട ഉടമ കള്‍ക്ക് നിയമം ബാധക മല്ല എന്നും കെട്ടിട ങ്ങളിലെ വിദേശി കളായ താമസ ക്കാര്‍ ക്ക് മാത്രമാണ് ഈ ഫീസ് ബാധകം എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാ ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീ കരി ക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളി ലാണ് ‘ഭക്ഷ്യ ബാങ്ക്’ സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വേണം : നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ

January 4th, 2017

pets-dog-ePathram
അബുദാബി : യു. എ. ഇ. യില്‍ നായ്ക്കളെ വളര്‍ത്തു വാന്‍ ലൈസന്‍സ് വേണം എന്നുള്ള നിയമം പ്രാബല്യ ത്തിൽ വന്നു. ലൈസന്‍സ് എടുക്കാ ത്ത വര്‍ക്ക് പതി നായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും എന്നും അധികൃതർ.

പൊതു സ്ഥല ങ്ങളില്‍ കൊണ്ടു വരുമ്പോള്‍ നായ്ക്ക ള്‍ക്കു കോളറും തോല്‍ വാറും ഉപയോഗി ക്കണം. പ്രതി രോധ കുത്തി വെപ്പ് എടുക്കണം എന്നും നിയമം കർശന മാക്കി.  പൊതു ജനങ്ങള്‍ തങ്ങളുടെ കൈവശ മുള്ള മൃഗ ങ്ങളെ ക്കുറിച്ച് അധി കൃതര്‍ക്കു വിവരം നല്‍കണം. കടുവ, പുള്ളി പ്പുലി എന്നി വയെ കൈ വശം വെച്ചാൽ ആറു മാസം തടവു ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കും. ഇറക്കു മതി ചെയ്യുന്ന മൃഗ ങ്ങളെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടി ഫിക്കറ്റ് സൂക്ഷി ക്കണം.

അപകട കര മായ മൃഗ ങ്ങളുടെ ഉടമസ്ഥാവ കാശം സംബ ന്ധിച്ച നിയമ ത്തിലാണ് ഇക്കാര്യങ്ങള്‍ നിഷ്‌കര്‍ ഷിച്ചി ട്ടുള്ളത്. ലൈസന്‍സ്‌ ഉള്ള നായ്ക്കളു ടെയും വളര്‍ത്തു മൃഗ ങ്ങളുടെയും ഉടമസ്ഥ രുടെയും എല്ലാ വിവര ങ്ങളും അധി കൃതർ സൂക്ഷിക്കും. മൃഗ ശാല കള്‍ക്കും സര്‍ക്കസു കള്‍ക്കും ഗവേഷണ സ്ഥാപന ങ്ങള്‍ക്കും മാത്ര മാണ് വന്യ മൃഗങ്ങളെ കൈ വശം വെക്കു വാൻ അനുമതി യുള്ളത്. ലൈസന്‍സും പ്രതിരോധ കുത്തി വെപ്പും എടുക്കുവാൻ അനു വദിച്ച സമയ പരിധി ജൂണ്‍ പകുതി വരെ യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഇയർ ഓഫ് ഗിവിംഗ് 2017’ ലോഗോക്ക് അംഗീകാരം

January 2nd, 2017

logo-year-of-giving-2017-by-uae-government-ePathram.jpg

അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷ മായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ലോഗോ അംഗീ കരിച്ചു.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മക്‌തൂമാണ് ലോഗോ ക്ക് അംഗീ കാരം നൽകി യത്.

ദാന ധർമ്മ ങ്ങൾ നടത്തു വാനും കാരുണ്യ പദ്ധതി കൾ നടപ്പി ലാക്കു വാനും മറ്റു ള്ള വരെ സഹാ യി ക്കു വാനും ഈ വർഷം വിനി യോഗി ക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വദേശി വത്കരണം : പുതിയ നിയമ ങ്ങള്‍ പ്രാബല്യ ത്തില്‍
Next »Next Page » കനൽ ദുബായ് യുടെ ‘അഗ്നിയും വർഷവും’ അരങ്ങേറി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine