ദേശീയ ദിന ആഘോഷം : ചമയങ്ങള്‍ക്ക് പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം

November 23rd, 2015

uae-national-day-epathram
അബുദാബി : ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒരുക്കുന്ന അലങ്കാരങ്ങള്‍ സംബന്ധിച്ച് അബുദാബി പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നവംബര്‍ 22 ഞായര്‍ മുതല്‍ ഡിസംബര്‍ 6 വരെ യാണ് ദേശീയ ദിനാഘോഷം.

ഈ കാലയള വില്‍ മാത്രമേ വാഹന ങ്ങള്‍ അലങ്കരിക്കാന്‍ അനുവദിക്കുക യുള്ളൂ. വാഹന ങ്ങളുടെ നിറം മാറ്റ ങ്ങള്‍ നിയമ വിധേയം ആയിരി ക്കണം. അശ്ലീല ചുവ യുള്ള വാക്കു കള്‍ വാഹന ത്തില്‍ പതി ക്കരുത്. വഴി യിലൂടെ നടന്നു പോകുന്നവരെ ഉപദ്രവി ക്കരുത്. ശരീര ത്തിലേക്ക് ദ്രാവക ങ്ങളോ വാതക ങ്ങളോ പ്രയോഗിക്കരുത്, വാഹന ങ്ങളുടെ എന്‍ജിനു കളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ശിക്ഷാര്‍ഹ മാണ്

അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നീ ഭാഗ ങ്ങളില്‍ റോഡുകള്‍, ഭൂഗര്‍ഭ തുരങ്ക ങ്ങള്‍ എന്നിവിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കും എന്നും അബുദാബി പോലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി വ്യക്തമാക്കി. ട്രാഫിക് ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരി ക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജന ങ്ങള്‍ക്കും ദേശീയ ദിനം ആഘോഷിക്കാനും അവ സര മൊരുക്കും. ദേശീയ ദിനാഘോഷം ആസ്വദിക്കാനും അരാജകത്വവും അസ്വ സ്ഥത കളും ഇല്ലാ താക്കാ നും എല്ലാവരും സഹകരിക്കണം എന്നും നിര്‍ദ്ദേശ ങ്ങള്‍ കര്‍ശ്ശന മായും പാലിക്കണം എന്നും അദ്ദേഹം പൊതു ജന ങ്ങളോട് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിന ആഘോഷം : ചമയങ്ങള്‍ക്ക് പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം

കുട്ടികളുടെ സുരക്ഷിതത്വം: അബുദാബി യില്‍ ഉച്ച കോടി

November 18th, 2015

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : ഓണ്‍ ലൈന്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയ മാക്കുന്ന തിന് എതിരെ “We Protect” (ഞങ്ങള്‍ സംരക്ഷി ക്കുന്നു) എന്ന പേരില്‍ കുട്ടി കളുടെ സുരക്ഷ ക്ക് വേണ്ടി ആഗോള ഉച്ച കോടി അബുദാബി യില്‍ നടന്നു.

അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാ കര്‍തൃത്വ ത്തി ല്‍ . ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ച സമ്മേളന ത്തില്‍ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുഖ്യ പ്രഭാഷണം നടത്തി.

കുട്ടികളുടെ സുരക്ഷിതത്വ ത്തിനു വേണ്ടി ഒറ്റ ക്കെട്ടാ യി നില്‍ക്കണം എന്ന് ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആഹ്വാനം ചെയ്തു. ഭാവി യുടെ വാഗ്ദാനങ്ങള്‍ ആണ് കുഞ്ഞുങ്ങള്‍. അവരുടെ നിഷ്‌കള ങ്കതയെ അട്ടിമറിക്കുക യാണ് ഗൂഢ സംഘ ങ്ങള്‍ ചെയ്യുന്നത് എന്നും അദ്ദേഹം ഓര്‍മ്മ പ്പെടുത്തി.

ഇത് രണ്ടാമത്തെ വര്‍ഷ മാണ് കുട്ടികളുടെ സംരക്ഷണ ത്തിനാ യുള്ള ഉച്ച കോടി നടത്തു ന്നത്. ഓണ്‍ ലൈന്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയ മാക്കുന്ന തിന് എതിരെ യായിരുന്നു പ്രധാന ചര്‍ച്ച.

ഉദ്ഘാടന സമ്മേളന ത്തില്‍ യു. എ. ഇ. യുവജന ക്ഷേമ – സാമൂഹ്യ സാംസ്‌കാരിക വകുപ്പു മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, കോസ്റ്ററിക്ക സെക്കന്റ് വൈസ് പ്രസിഡന്റ് അന്ന കരേന, കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാ, ഇന്ത്യോനേഷ്യന്‍ സ്ത്രീ ശാക്തീകരണ മന്ത്രി ഡോ. ജോഹാന സൂസന്ന, ജോര്‍ദാന്‍ ആഭ്യന്തര മന്ത്രി സലാമാ ഹമദ് തുടങ്ങിയവര്‍ പങ്കെടുത്തു.

* ഇന്റര്‍നെറ്റ് സുരക്ഷ : ബോധവത്കരണ സമ്മേളനം

- pma

വായിക്കുക: , , ,

Comments Off on കുട്ടികളുടെ സുരക്ഷിതത്വം: അബുദാബി യില്‍ ഉച്ച കോടി

പതാക ദിനം ഇന്ന്

November 3rd, 2015

uae-flag-epathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സ്ഥാനാ രോ ഹണ ദിന മായ നവംബര്‍ 3 പതാക ദിനം ആയി ആചരിക്കുന്നു.

എല്ലാ എമിറേറ്റു കളി ലേയും മന്ത്രാല യങ്ങ ളിലും സര്‍ക്കാര്‍ – പൊതു മേഖലാ സ്‌ഥാപനങ്ങ ളിലും നടക്കുന്ന ചടങ്ങുകളില്‍ രാജ്യത്തിന്റെ മഹത്വവും ഐക്യ വും വിളംബരം ചെയ്ത് ദേശീയ പതാക ഉയര്‍ത്തും.

യു. എ. ഇ. സാംസ്‌കാരിക യുവ ജന സാമൂഹിക വികസന മന്ത്രാല യ ത്തിന്റെ സഹ കരണ ത്തോടെ യു. എ. ഇ. യിലെ എല്ലാ സാംസ്‌കാരിക കേന്ദ്ര ങ്ങളിലും പ്രധാന മാളു കളിലും നവംബര്‍ ഏഴു വരെ കുട്ടി കളുടെ പെയിന്റിംഗ്, ചുവര്‍ ചിത്ര രചന, ഫോട്ടോ ഗ്രാഫി – ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടി കളും നടക്കും.

- pma

വായിക്കുക: , , ,

Comments Off on പതാക ദിനം ഇന്ന്

വേഗ പരിധി : പോലീസ് ബോധ വല്‍കരണം ആരംഭിച്ചു

October 29th, 2015

traffic-awareness-of-abudhabi-police-in-al-ghuwaifat-road-ePathram
അബുദാബി : നവംബര്‍ 15 മുതല്‍ പ്രാബല്യത്തിലാകുന്ന അബുദാബി – ഗുവൈഫാത്ത് റോഡിലെ വേഗ പരിധി യെ കുറിച്ചുള്ള ബോധ വല്‍കരണ ക്യാമ്പയിന് തുടക്ക മായി.

രാജ്യത്തെ ഏറ്റവും പ്രധാന ദേശീയ പാത യിലെ വേഗ മാറ്റം ഡ്രൈവര്‍ മാരെ അറിയിക്കുന്ന തിനായുള്ള ബോധ വല്‍ കരണ ക്യാമ്പയിന്‍ പശ്‌ചിമ അബു ദാബി യിലെ സര്‍ക്കാര്‍ – സ്വകാര്യ സ്‌ഥാപന ങ്ങളുടെ സഹകരണ ത്തോടെ യാണ് നടത്തു ന്നത് എന്ന് വെസേ്‌റ്റണ്‍ റീജ്യണ്‍ ട്രാഫിക് വിഭാഗം ചീഫ് മേജര്‍ സുഹൈല്‍ സയാ അല്‍ മസ്റൂയി അറിയിച്ചു.

മൂന്നു ഭാഗ മായാണ് അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി പുതുക്കി നിശ്‌ചയിക്കുന്നത്. ഗതാ ഗത നിയമം ലംഘി ക്കുന്ന വരെ പിടികൂടാന്‍ ആധുനിക സൗകര്യ ങ്ങളുള്ള റഡാറു കള്‍ സ്ഥാപി ച്ചിട്ടുണ്ട്. ഓരോ ഭാഗ ങ്ങളിലും കൂടുതലായി അനുവദി ക്കുന്ന 20 കിലോ മീറ്ററും മറി കടക്കുമ്പോള്‍ റഡാര്‍ പിടി കൂടും.

വിവിധ ഭാഷ കളില്‍ റോഡു സുരക്ഷാ നിയമ ങ്ങളും പുതിയ വേഗ നിയന്ത്രണം അനുസരിച്ച് വാഹനം ഓടിക്കണം എന്നുള്ള വിശദാംശ ങ്ങള്‍ അടങ്ങിയ ലഘു ലേഖക കളും ബ്രോഷറു കളും പോലീസ് വിതരണം ചെയ്തു. വേഗ പരിധി യിലെ മാറ്റം ജന ങ്ങളുടെ സംരക്ഷണം ഉറപ്പാക്കും എന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഓര്‍മ്മിപ്പിച്ചു.

* അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി യില്‍ മാറ്റം വരുത്തുന്നു

- pma

വായിക്കുക: , , , ,

Comments Off on വേഗ പരിധി : പോലീസ് ബോധ വല്‍കരണം ആരംഭിച്ചു

നവംബറില്‍ ഇന്ധല വില കുറയും

October 29th, 2015

fuel-prices-deregulated-in-uae-ePathram
അബുദാബി : പെട്രോളിനും ഡീസലിനും വില കുറച്ചു കൊണ്ട് നവംബര്‍ മാസ ത്തിലെ ​യു. എ. ഇ. യിലെ ഇന്ധന വില പ്രഖ്യാ പിച്ചു കൊണ്ട് ഊര്‍ജ്ജ മന്ത്രാലയം ഉത്തരവ് ഇറക്കി.

ഡീസല്‍ ലിറ്ററിന് രണ്ടു ഫില്‍സും പെട്രോള്‍ ഒന്‍പതു ഫില്‍സുമാണ് കുറച്ചത്. ​

പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു ലീറ്റര്‍ ഡീസലിന് 1 ദിര്‍ഹം 87 ഫില്‍സും സൂപ്പര്‍ പെട്രോള്‍ ലീറ്ററിന് 1 ദിര്‍ഹം 81ഫില്‍സും സ്പെഷല്‍ 1 ദിര്‍ഹം 70 ഫില്‍സും ഇ – പ്ലസ് 1ദിര്‍ഹം 63 ഫില്‍സും ആയിരിക്കും.

* പെട്രോളിന് വില കുറയും

* പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

- pma

വായിക്കുക: , , , ,

Comments Off on നവംബറില്‍ ഇന്ധല വില കുറയും


« Previous Page« Previous « എം. കെ. അർജുനന് കാമ്പിശ്ശേരി കരുണാകരൻ അവാർഡ്
Next »Next Page » നൊസ്‌റ്റാള്‍ജിയ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine