ന്യൂഡല്‍ഹി : നിലവിലുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യസഭയിൽ ബി. ജെ. പി. യുടെ എം. പി. ഈ നോട്ടുകൾ കൈവശം ഉള്ള പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണം എന്നും സുശീൽ കുമാർ മോഡി എം. പി. ആവശ്യപ്പെട്ടു.
നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിർത്തലാക്കുകയായിരുന്നു. തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടുകളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കി 6 വർഷത്തിന് ശേഷവും പൊതു ജനങ്ങളുടെ കൈ വശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
- നിലവിലുള്ള ബാങ്ക് നോട്ടുകളുടെ ചിത്രങ്ങള്‍.
- നവംബർ 8 : കരി ദിനം
- നോട്ട് നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, ദുരന്തം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, സാങ്കേതികം, സാമ്പത്തികം