മുംബൈ : അട്ടിമറിക്കു വേദിയായി വീണ്ടും മഹാ രാഷ്ട്ര രാഷ്ട്രീയം. മുതിര്‍ന്ന എന്‍. സി. പി. നേതാവ് അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി, ബി. ജെ. പി. യും ശിവ സേനയും നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സര്‍ക്കാറില്‍ ഉപ മുഖ്യ മന്ത്രിയായി അജിത് പവാര്‍ സത്യ പ്രതിജ്ഞ ചെയ്തു.
നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തി ലൂടെയാണ് തന്നോടൊപ്പം നില്‍ക്കുന്ന 29 എം. എൽ. എ. മാരേയും കൂട്ടി രാജ് ഭവനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്തത്.
#WATCH | NCP leader Ajit Pawar takes oath as Maharashtra Deputy CM in the presence of CM Eknath Shinde and Deputy CM Devendra Fadnavis pic.twitter.com/3l3p1Fi9nB
— ANI (@ANI) July 2, 2023
അജിതിന് പുറമെ എൻ. സി. പി. യിൽ നിന്ന് മറ്റ് എട്ട് പേർ കൂടി എന്‍. ഡി. എ. സര്‍ക്കാറില്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു. എന്‍. സി. പി. ക്ക് 53 എം. എല്‍. എ. മാരുണ്ട് . ഇവരില്‍ ഭൂരി പക്ഷവും അജിതിനൊപ്പം പോയി എന്നാണ് റിപ്പോര്‍ട്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, maharashtra, അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, മുംബൈ, വിവാദം