ന്യൂഡൽഹി : തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഓൺ ലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്ന തിനും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിർബ്ബന്ധം എന്ന് അധികൃതർ. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിനെറ്റ് (ECINet) പോർട്ട ലിൽ ‘ഇ-സൈൻ’ ഫീച്ചർ പ്രാവർത്തികമാക്കിയിട്ടുണ്ട്.
ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധിച്ച് കൊണ്ടാണ് ഇനി മുതൽ ഫോമുകൾ പൂരിപ്പിക്കുക. അപേക്ഷകരുടെ വോട്ടർ കാർഡിലെ പേര് ആധാറിൽ ഉള്ളത് തന്നെ എന്നും അവർ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതാണ് എന്നും ഉറപ്പാക്കാൻ പോർട്ടൽ അപേക്ഷകന് മുന്നറിയിപ്പ് നൽകുന്ന ഒരു ഫീച്ചറാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aadhaar, election-commission-of-india, information-technology, ഇന്ത്യ, കേരളം, തിരഞ്ഞെടുപ്പ്, മനുഷ്യാവകാശം, സാങ്കേതികം