
ന്യൂഡൽഹി : സുപ്രീം കോടതിയുടെ 53-ാം ചീഫ് ജസ്റ്റിസ്സായി സൂര്യകാന്ത് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്ര പതി ദ്രൗപദി മുർമു സത്യ വാചകം ചൊല്ലി ക്കൊടുത്തു. ഉപ രാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ആർട്ടിക്കിൾ 370 റദ്ദ് ചെയ്യൽ, ബീഹാർ വോട്ടർ പട്ടികാ ഭേദഗതി, പെഗാസസ് ചാര സോഫ്റ്റ് വെയർ കേസ് എന്നിവ അടക്കം രാജ്യം ശ്രദ്ധിച്ച നിരവധി സുപ്രധാന വിധികൾക്കും ഉത്തരവുകൾക്കും ഭാഗമായിരുന്ന ജസ്റ്റിസ് സൂര്യ കാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായി ഞായറാഴ്‌ച വിരമിച്ച ഒഴിവിലാണ് സൂര്യകാന്തിനെ നിയമിച്ചത്. ഹരിയാന യിൽ നിന്നും ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. Image Credit : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, നിയമം, ബഹുമതി, രാജ്യരക്ഷ, സാങ്കേതികം, സുപ്രീംകോടതി




























