മുംബൈ: വിവാദമായ ആദര്‍ശ് ഫ്ലാറ്റ് അഴിമതിയുടെ പ്രധാനപ്പെട്ട രേഖകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും കാണാതായതായി സി. ബി. ഐ. വെളിപ്പെടുത്തി. ആദര്‍ശ് ഹൌസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായത്. തീര സംരക്ഷണ മേഖലയുമായി (സി. ആര്‍. ഇ. സെഡ്.) ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിനയച്ച കത്തുകളാണ് കാണാതായത്. പരിസ്ഥിതി മന്ത്രാലയ ത്തിലെത്തിയ സി. ബി. ഐ. ഉദ്യോഗസ്ഥര്‍ കത്തുകളുടെ പകര്‍പ്പ് ആവശ്യ പെട്ടപ്പോഴാണ് രേഖകള്‍ കാണാനില്ല എന്ന വിവരം അറിയുന്നത്. ആദര്‍ശ് ഫ്ലാറ്റ് അഴിമതി വിവാദം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ രേഖകള്‍ കാണാതായത് കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായേക്കും.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, തട്ടിപ്പ്, വിവാദം