ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്ര ക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. എയർ ഇന്ത്യയുടെ ട്വിറ്റര്‍ പേജി ലൂടെ യാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിർദ്ദേശ ങ്ങൾ അറിയിച്ചത്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പ് എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം, ന്യൂഡല്‍ഹി എയര്‍ പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം. റിപ്പോർട്ടിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ് എടുക്കും.
ഇന്ത്യയില്‍ എത്തിയാൽ നിർബന്ധമായും14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വറന്റൈൻ പാലിക്കണം. ആഗസ്റ്റ് എട്ട് മുതൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.
രോഗികൾ, ഗർഭിണികൾ, കൊവിഡ് പരിശോധന യുടെ നെഗറ്റീവ് റിസള്‍ട്ട് സമർപ്പിക്കുന്നവർ തുടങ്ങിയ വര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നിൽ ഇളവ് നൽകും. എന്നാൽ ഇളവ് അനുവദിക്കുന്ന തിൽ അന്തിമ തീരുമാനം അധികൃതര്‍ക്ക് ആയിരിക്കും.
New Delhi Air Port : Covid-19
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, അന്താരാഷ്ട്രം, ആരോഗ്യം, വിമാനം, സാങ്കേതികം, സാമൂഹികം