അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

January 21st, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി അധികൃതര്‍. സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മദനിയെ കാര്‍ഡിയോളജി വിദഗ്ദര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവിധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇനിയും കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തും. പരിശോധനാഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ അദ്ദേഹത്തെ സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും.

ഭാര്യ സൂഫിയാ മദനിയും മകന്‍ ഉമര്‍ മുഖ്‌താറും മ‌അദനിയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൌകര്യം ആശുപത്രിയില്‍ നിന്നും തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ഫോടനക്കേസ് പ്രതിയായതിനാല്‍ മ‌ദനിയ്ക്ക് കനത്ത പോലീസ് കാവലുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസ് മ‌അദനിയെ അറസ്റ്റു ചെയ്തത്. കേസിന്റെ വിചാരണ കര്‍ണ്ണാടകയിലെ കോടതിയില്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ എം.എ ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു

January 20th, 2013

ബാംഗ്ലൂര്‍: പ്രകോപനപരമായ പ്രസംഗം നടത്തി എന്ന് ആരൊപിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ.ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണ്ണാടകത്തിലെ കുക്കെ സുബ്രമണ്യക്ഷേത്രത്തിലെ മാട സ്നാന എന്ന ആചാരത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 26 നു സി.പി.എം നടത്തിയ സമരത്തില്‍ ബേബി പ്രസംഗിച്ചിരുന്നു. ബ്രാഹ്മണരുടെ ഉച്ചിഷ്ഠത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ കിടന്ന് ഉരുളുന്ന ആചാരമാണ് മാട സ്നാന. മാടസ്നാന ചെയ്താല്‍ ഐശ്വര്യം ഉണ്ടകും എന്നൊരു സങ്കല്പം ചിലര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത് അനാചാരമാണെന്നും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സമരം ഉദ്‌ഘാടനം ചെയ്തത് എം.എ.ബേബിയായിരുന്നു. ഈ പ്രസംഗം പ്രകോപന പരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായിരുന്നു എന്നാണ് കര്‍ണ്ണാടക പോലീസിന്റെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് തീവ്രവാദം വളത്തുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ

January 20th, 2013

ജയ്‌പൂര്‍: ആര്‍.എസ്.എസ് രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ആര്‍.എസ്.എസിനെതിരെ ഉള്ള ഷിന്‍ഡെയുടെ പരാമര്‍ശം. ഹിന്ദു തീവ്രവാദം വളര്‍ത്തുന്നതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലന ക്യാമ്പ്യുകള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംത്ധോധ, മെക്ക മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങളുടെ പുറകില്‍ ആര്‍.എസ്.എസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ഷിന്‍ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ പാക്കിസ്ഥാനെ ശാസിക്കേണ്ടതിനു പകരം ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തുവാനാണ് ഷിന്‍ഡേ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഷിന്‍ഡേ നടത്തിയ പ്രസ്ഥാവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് ദേശീയ ഉപാധ്യക്ഷന്‍

January 20th, 2013

ജയ്പൂര്‍: കോണ്‍ഗ്രസ്സിന്റെ ദേശീയ ഉപാധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിച്ചു. ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിനു ശേഷം നടന്ന പ്രവര്‍ത്തക സമിതിയോഗം ഏകകണ്ഠമായിട്ടാണ് രാഹുലിനെ ഉപാധ്യക്ഷനാക്കുവാനുള്ള തീരുമാനം എടുത്തത്. ഞായറാഴ്ച നടക്കുന്ന എ.ഐ.സി.സി സമ്മേളനത്തില്‍ ഔപചാരികമായ അംഗീകാരം നല്‍കും.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയായിരുന്നു ഇതു സംബന്ധിച്ച നിര്‍ദ്ദേശം അവതരിപ്പിച്ചത്. രാഹുലിനെ നേതൃപദവിയിലേക്ക് കൊണ്ടുവരണമെന്ന് നാളുകളായി കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വരുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ രാഹുല്‍ കോണ്‍ഗ്രസ്സിനെ നയിക്കണമെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥനാര്‍ഥിയാകണമെന്നും ശിബിരത്തില്‍ പങ്കെടുത്ത ചില നേതാക്ക്നമാര്‍ ആവശ്യം ഉയര്‍ത്തി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി

January 19th, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി. ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അദ്ദേഹം ഒരാഴ്ചയായി വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി വരികയാണ്. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മ‌അദനിയെ നേത്രചികിത്സയ്ക്കായി അഗര്‍വാള്‍ ആസ്പത്രിയിലേക്ക് മാറ്റുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ശ്വാസതടസ്സവും മറ്റു അസ്വസ്ഥതകളും കണ്ടതിനെ തുടര്‍ന്ന് മണിപ്പാലില്‍ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡീസൽ വില ഇന്ന് മുതൽ വർദ്ധിക്കും
Next »Next Page » രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് ദേശീയ ഉപാധ്യക്ഷന്‍ »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine