- എസ്. കുമാര്‍
ഫത്തേഹാബാദ് : കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 19 പീഢന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഹരിയാനയിൽ നിന്നും നടുക്കുന്ന മറ്റൊരു പീഢന വാർത്ത കൂടി പുറത്തു വന്നു. 13 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ സ്ക്കൂളിന് അടുത്തുള്ള ഒരു കച്ചവടക്കാരൻ കഴിഞ്ഞ 6 മാസമായി പീഢിപ്പിച്ച സംഭവമാണ് ഇപ്പോൾ പുറത്തു വന്നത്. സ്ക്കൂളിലേക്ക് പോവുന്ന പെൺകുട്ടിയെ 62 കാരനായ പ്രതി പഴം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രെ പീഢിപ്പിച്ചു പോന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവം പിതാവിനോട് പറഞ്ഞതോടെയാണ് പുറത്തായത്. പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ ബലാൽസംഗം തെളിഞ്ഞു.
എന്നാൽ സംഭവത്തോട് പെൺകുട്ടിയുടെ സ്ക്കൂൾ പ്രതികരിച്ചത് പെൺകുട്ടിയേയും അതേ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദരിമാരേയും സ്ക്കൂളിൽ നിന്നും പുറത്താക്കിക്കൊണ്ടാണ്.
സംഭവം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും എന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടികൾ സ്ക്കൂളിൽ പോവുക തന്നെ ചെയ്യും എന്നും ഇവർ പറഞ്ഞു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ
ചണ്ടീഗഢ് : ഹരിയാനയിൽ പെൺകുട്ടികളുടെ പീഢനം തുടർക്കഥയാകുമ്പോൾ ഇതിന്റെ കാരണം പെൺകുട്ടികൾ തന്നെയാണ് എന്ന് കോൺഗ്രസ് വക്താവ് ധരംഭീർ ഗോയത് പ്രസ്താവിച്ചു. ലൈംഗികമായി ബന്ധം പുലർത്താനുള്ള ആഗ്രഹം കൊണ്ടാണ് പെൺകുട്ടികൾ പുരുഷന്മാരുടെ വലയിൽ അകപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്. എന്നാൽ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ഒന്നിലേറെ പുരുഷന്മാരുടെ കയ്യിൽ അകപ്പെടുമ്പോഴാണ് തങ്ങൾ കെണിയിൽ പെട്ടതായി മനസ്സിലാക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ഹരിയാനയിൽ നിന്നും തുടർച്ചയായി പുറത്തു വരുന്ന ബലാൽസംഗ വാർത്തകൾ സംസ്ഥാന നേതൃത്വത്തെ തന്നെ നാണം കെടുത്തിയിരിക്കുന്ന അവസരത്തിൽ കോൺഗ്രസ് വക്താവിൽ നിന്നും വന്ന ഈ പ്രസ്താവന നേതൃത്വത്തെ വീണ്ടും പരിഹാസ്യരാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനത്തിന് പരിഹാരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം എന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗ്രാമ പഞ്ചായത്ത് അഭിപ്രായപ്പെടുകയും ഇത് മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാല ശരി വെയ്ക്കുകയും ചെയ്തതും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.
പെൺകുട്ടികളെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചാൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ അവർക്ക് ഭർത്താക്കന്മാർ ഉണ്ടാവുമല്ലോ എന്നായിരുന്നു ഗ്രാമ സഭയുടെ കണ്ടെത്തൽ. അങ്ങനെയായാൽ പെൺകുട്ടികൾ വേറെ എവിടെയും പോകില്ല എന്നും അതോടെ പീഢനത്തിനുള്ള അവസരങ്ങൾ കുറയും എന്നുമാണ് ഗ്രാമ സഭാംഗം സുബെ സിങ്ങിന്റെ വാദം.
ഇത് കോൺഗ്രസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു എന്ന് സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആദ്യം സോണിയാ ഗാന്ധി ഇരകളെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. തുടർന്ന് അവരുടെ നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു. ഇവർ സംസാരിക്കുന്നത് മുഴുവൻ സ്ത്രീകൾക്ക് അപമാനമാണ് വരുത്തി വെക്കുന്നത് എന്നും ബൃന്ദ പറഞ്ഞു.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പീഡനം, വിവാദം, സ്ത്രീ
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കും വിധം ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തണം എന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായൿ സെൻ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ ഈ നിയമത്തിന് അതിന്റെ ഉദ്ദേശ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കോവളം സാഹിത്യോൽസവത്തിൽ ദരിദ്രർ കൂടുതൽ ദരിദ്രർ ആയിക്കൊണ്ടിരിക്കുകയാണോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ നിബന്ധനകൾക്ക് വ്യക്തത കുറവാണ്. നിയമത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള അർഹത സംബന്ധിച്ച വ്യവസ്ഥകൾ അഴിമതിക്ക് കളമൊരുക്കും. പൊതു വിതരണ സംവിധാനത്തിന് പകരം പണം നൽകാനുള്ള നീക്കം അത്മഹത്യാപരമാണ്. പാവപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പോഷകാഹാരക്കുറവ് രാജ്യത്ത് ക്ഷാമത്തിന് തുല്യമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് പറഞ്ഞ ഡോ. സെൻ റേഷൻ കടകളിൽ കൂടി ധാന്യങ്ങൾക്കൊപ്പം പരിപ്പ് വർഗ്ഗങ്ങളും എണ്ണയും വിതരണം ചെയ്യണം എന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ പൌരന്മാർക്ക് നിത്യവൃത്തിക്ക് അത്യാവശ്യമായ വെള്ളവും പ്രകൃതി വിഭവങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യാൻ നൽകുന്നത് നിർത്തലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
- ജെ.എസ്.