കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി

September 17th, 2012
ന്യൂഡെല്‍ഹി: ബോഫോഴ്സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍‌ഡേയുടെ പ്രസ്ഥാവന വിവാദമായി. പ്രസ്ഥാവനയ്ക്കെതിരെ ശാക്തമായ പ്രതിഷേധവുമായി ബി.ജെ.പി ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ ആണ് ‘മുമ്പ് ബോഫോഴ്സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ അത് മറന്നു. ഇപ്പോള്‍ കല്‍ക്കരി, അതും ജനങ്ങള്‍ മറക്കും.’ ഷിന്‍ഡേയുടെ വാക്കുകള്‍ ബോഫോഴ്സ് കേസിനു ശേഷം രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശത്തിനു തുല്യമാണെന്ന് ബി.ജെ.പി പറഞ്ഞു. കല്‍ക്കരി പാടങ്ങള്‍ അനുവ്ദിച്ചതുമായി ബന്ധപ്പെട്ട് കോടികള്‍ നഷ്ടമായെന്ന വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പി പാര്‍ളമെന്റ് സ്തംഭിപ്പിക്കല്‍ ഉള്‍പ്പെടെ ഉള്ള പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ ആദ്യമായാണ് മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ഇത്രയും ശക്തമായി രംഗത്തെത്തിയത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കുവാനെന്നവണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ചില്ലറ വില്പനരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നീക്കവും ഡീസല്‍ വില വര്‍ദ്ധനവും നടത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും യു.പി.എ സര്‍ക്കാരിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സഖ്യകക്ഷികള്‍ പോലും ഡോ.മന്‍‌മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.ബി.രാജേഷ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട്

September 16th, 2012
ബംഗലൂരു: ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡണ്ടായി എം.ബി. രാജേഷ് എം.പിയെ തിരഞ്ഞെടുത്തു. ബംഗാള്‍ സ്വദേശി അഭയ് മുഖര്‍ജിയാണ് ജനറല്‍ സെക്രട്ടറി. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാലക്കാട്ടു നിന്നുമുള്ള എം.പിയായ രാജേഷ് നല്ലൊരു സംഘാടകനും മികച്ച വാഗ്മിയുമാണ്. മുമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ നിന്നും ആറുപേരാണ് 71 അംഗ  കേന്ദ്ര കമ്മറ്റിയില്‍ ഉള്ളത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടായ എം.സ്വരാജിനെ അഖിലേന്ത്യാ പ്രസിഡണ്ടായും ടി.വി.രാജേഷ് എം.എല്‍.എയെ ജോയന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ടി.വി.അനിത, പി.പി.ദിവ്യ, മുഹമ്മദ് റിയാസ്, കെ.എസ്.സുനില്‍ കുമാര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുമുള്ള മറ്റ് അംഗങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

September 15th, 2012

walmart-epathram

ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

September 15th, 2012

coal-gate-manmohansingh-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്മോഹൻ സിങ്ങിന്റെ പ്രഖ്യാപനം അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് എന്ന് ബി.ജെ.പി. പ്രതികരിച്ചു. ഈ പ്രഖ്യാപനത്തിന്റെ സമയം ഈ സംശയം ജനിപ്പിക്കുന്നു എന്ന് പാർട്ടി വക്താവ് ഡൽഹിയിൽ അറിയിച്ചു. സുപ്രീം കോടതി കല്ക്കരി അഴിമതി സംബന്ധിച്ച് പ്രധാനപ്പെട്ട 6 ചോദ്യങ്ങൾ ഉന്നയിച്ച ദിവസം തന്നെ വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത് അഴിമതിയിൽ നിന്നും “പരിഷ്ക്കരണ” ത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് എന്ന് മുതിർന്ന ബി.ജെ.പി. നേതാവ് അദ്വാനി തന്റെ ബ്ലോഗിൽ എഴുതി.

(മുകളിലെ കാർട്ടൂൺ : സുധീർനാഥ്)

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രകടനം

September 15th, 2012

rahul-gandhi-epathram

അമേഠി: അമേഠിയില്‍ സന്ദര്‍ശനത്തിനെത്തിയ എ. ഐ. സി. സി. സെക്രട്ടറിയും സ്ഥലം എം. പി. യുമായ രാഹുല്‍ ഗാന്ധിക്കെതിരെ ഗ്രാമീണരും വിദ്യാര്‍ഥിനികളും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തി നെത്തിയതായിരുന്നു രാഹുല്‍. കോളേജിലെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടികള്‍ കരിങ്കൊടി പ്രകടനം നടത്തിയത്. വെള്ളിയാഴ്ച രാഹുല്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൌസിനു മുമ്പില്‍ തടിച്ചു കൂടിയ ഗ്രാമീണര്‍ അമേഠിയില്‍ നിന്നും രാഹുല്‍ ഉടന്‍ മടങ്ങി  പോകണമെന്ന് ആവശ്യപ്പെട്ടു. അവരെ അനുനയിപ്പിക്കുവാന്‍ രാഹുല്‍ ചര്‍ച്ചക്ക് തയ്യാറായി.

അമേഠിയും തൊട്ടടുത്ത റായ്ബറേലിയും പതിറ്റാണ്ടുകളായി നെഹ്രു കുടുബത്തിന്റെ കുത്തകയാണ്. ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയുമെല്ലാം ഈ മണ്ഡലങ്ങളില്‍ നിന്നുമാണ് മത്സരിച്ച് ജയിക്കാറുള്ളത്. എന്നാല്‍ പ്രധാന മന്ത്രി പദം ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ എത്തിയിട്ടും ഈ രണ്ടു മണ്ഡലങ്ങളിലും കാര്യമായ വികസനം ഇല്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഭാവി പ്രധാനമന്ത്രിയായി  കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്ന രാഹുലിന്റെ പ്രതിച്ഛായക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിനുണ്ടായ ഈ അനുഭവം. സ്വന്തം മണ്ഡലത്തില്‍ പോലും തിരസ്കൃതനായി ക്കൊണ്ടിരിക്കുന്ന രാഹുല്‍ എങ്ങിനെ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ  നയിക്കും എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ നിയമ സഭാ‍ തിരഞ്ഞെടുപ്പില്‍ രാഹുല്‍ നേരിട്ട് കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടും അമേഠിയില്‍ രണ്ടു മണ്ഡലത്തില്‍ മാത്രമേ വിജയിക്കുവാന്‍ ആയുള്ളൂ. റായ്‌ബറേലിയില്‍ ആകട്ടേ ഒറ്റ സീറ്റു പോലും നേടാനായില്ല. അഴിമതിയും വിലക്കയറ്റവുമായി മുന്നോട്ടു പോകുന്ന യു. പി. എ. സര്‍ക്കാറിന്റെ പ്രതിച്ഛായ അനുദിനം വഷളായി ക്കൊണ്ടിരിക്കുകയാണ്. മന്‍‌മോഹന്‍ സിങ്ങ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന സര്‍ക്കാറിനെതിരെ ജനങ്ങളുടെ പ്രതിഷേധം രാജ്യമെങ്ങും ഉയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രധാനമന്ത്രി ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുന്നു
Next »Next Page » വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine