പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍

January 5th, 2012

pakistan-flag-epathram

ബിജാപൂര്‍ : സിന്ദഗി തഹസില്‍ദാര്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍ ആണെന്ന് പോലീസ്‌ അറിയിച്ചു. ഇത് സംബന്ധിച്ച് 6 യുവാക്കളെ പോലീസ്‌ പിടി കൂടിയിട്ടുണ്ട്. ഇവര്‍ ശ്രീ രാമ സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.

പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ തഹസില്‍ദാര്‍ ഓഫീസിനടുത്ത്‌ ഒരു സ്കൂട്ടര്‍ കിടന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സ്കൂട്ടറിന്റെ ഉടമയെ തേടി പിടിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. സംഭവ ദിവസം സ്കൂട്ടര്‍ യാത്രക്കാര്‍ രണ്ടു യുവാക്കളെ തഹസില്‍ദാര്‍ ഓഫീസിന്റെ വളപ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. ഇവരോട്‌ പോലീസ്‌ സംഘം സ്ഥലത്ത് റോന്തു ചുറ്റുന്നുണ്ട് എന്നും അതിനാല്‍ വേഗം സ്ഥലം വിട്ടു കൊള്ളുവാനും ഇവര്‍ ഉപദേശിച്ചതായി ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ഈ യുവാക്കളെ പോലീസ്‌ ചോദ്യം ചെയ്തപ്പോഴാണ് പതാക ഉയര്‍ത്തിയത്‌ തങ്ങളാണ് എന്ന് ഇവര്‍ സമ്മതിച്ചത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യോമ,റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

January 5th, 2012

ന്യൂദല്‍ഹി: ഇന്ന് രാവിലെയുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ദല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗതം വീണ്ടും തടസപ്പെട്ടിരിക്കുകയാണ്. ഇതിനാല്‍  44ഓളം തീവണ്ടികള്‍ വൈകിയോടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെയുടെ നില മെച്ചപ്പെടുന്നു

January 5th, 2012

anna-hazare-hospital-epathram

പൂനെ : അഴിമതിക്കെതിരെ പോരാടുന്നതിനിടയില്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അണ്ണാ ഹാസാരെയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31 നാണ് പെട്ടെന്ന് രോഗം കലശലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ എക്സ് റേ, രക്ത പരിശോധനാ റിപ്പോര്‍ട്ടുകള്‍ ശുഭോദര്‍ക്കമാണ് എന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. മൂന്നു ദിവസത്തിനകം അദ്ദേഹത്തിന് ആശുപത്രി വിടാനാകും എന്ന് കരുതുന്നു. എന്നാല്‍ ഒരു മാസം പൂര്‍ണ്ണമായ വിശ്രമം ഹസാരെയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ്സിനെതിരെ പ്രചാരണത്തിന് രംഗത്തിറങ്ങും എന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നത് ഇനി എങ്ങനെ നടക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മംഗലാപുരം വിമാനാപകടം : എയര്‍ ഇന്ത്യക്ക്‌ നോട്ടീസ്‌

January 3rd, 2012

mangalore-airindia-crash

ന്യൂഡല്‍ഹി : 2010ലെ മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്‌ അയച്ചു. നഷ്ടപരിഹാര തുകയായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ 75 ലക്ഷത്തില്‍ അധികം രൂപ നല്‍കണം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധി അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച്‌ വിധിക്കെതിരെ മരിച്ച ഒരു യാത്രക്കാരന്റെ പിതാവ്‌ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടീസ്‌ അയച്ചത്. തനിക്ക്‌ കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കണം എന്നാണ് അപകടത്തില്‍ മരിച്ച മുഹമ്മദ്‌ റാഫി എന്നയാളുടെ പിതാവിന്റെ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്പോടനക്കേസ്: മദനിക്കു ജാമ്യമില്ല

January 3rd, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി. ഡി. പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പി. സദാശിവം, ജെ. ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും മദനിക്ക് ആവശ്യമായ  ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍, ജെ. എല്‍. ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
മദനിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും അദ്ദേഹത്തിനു മലപ്പുറത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നും, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനി കുറ്റക്കാരനല്ലെന്ന് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാണെന്നും മദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാകുമെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മദനിക്കാവശ്യമായ   ചികിത്സകള്‍ നേരത്തെ മുതല്‍ നല്‍കി വരുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കോട്ടക്കല്‍ കൊണ്ടു പോയി ചികിത്സിക്കണമെന്ന മദനിയുടെ അഭിഭാഷകരുടെ വാദത്തെ ഘണ്ഡിച്ചുകൊണ്ട്  കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂരിലെ ഏതെങ്കിലും  കേന്ദ്രത്തില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ അഭിഭഷകന്റെ വാദത്തെ കോടതി അംഗീകരിച്ചു. 2008-ലാണ് കേസിനാസ്പദമായ സ്ഫോടന പരമ്പര നടന്നത്. ഒമ്പതിടങ്ങളിലായി നടന്ന സ്പോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതുവത്സരത്തില്‍ കര്‍ണ്ണാടകയില്‍ പാക് പതാകയുയര്‍ത്തി
Next »Next Page » മംഗലാപുരം വിമാനാപകടം : എയര്‍ ഇന്ത്യക്ക്‌ നോട്ടീസ്‌ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine