നിരാഹാരം കൊണ്ട് അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ്

June 2nd, 2011

digvijay-singh-epathram

ന്യൂഡല്‍ഹി : നിരാഹാരം കിടന്നത് കൊണ്ടൊന്നും അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് പ്രസ്താവിച്ചു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരണം എന്ന ആവശ്യവുമായി യോഗാചാര്യന്‍ ബാബാ രാംദേവ്‌ നടത്താന്‍ ഇരിക്കുന്ന നിരാഹാര സത്യഗ്രഹത്തെ പറ്റിയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്‌. സത്യഗ്രഹത്തിനായി എത്തിയ ബാബാ രാംദേവിനെ നാല് മന്ത്രിമാര്‍ വിമാന താവളത്തില്‍ ചെന്ന് കണ്ടു ചര്‍ച്ച നടത്തിയത് കോണ്ഗ്രസ് അറിയാതെയാണ്. ഈ നടപടിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധന മന്ത്രി പ്രണബ്‌ മുഖര്‍ജി, കപില്‍ സിബല്‍, പവന്‍ കുമാര്‍ ബന്‍സല്‍, സുബോദ് കാന്ത് സഹായ് എന്നിവരാണ് ബാബയെ വിമാന താവളത്തില്‍ സ്വീകരിക്കാന്‍ പോയത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മായാവതിക്ക്‌ തിരിച്ചടി

June 2nd, 2011

mayawati-reigns-epathram

ലഖ്‌നൗ : ഭൂമി പിടിച്ചെടുത്ത്‌ സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക്‌ നല്‍കിയ നടപടിക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹരജിയില്‍ അലഹബാദ്‌ ഹൈക്കോടതി നടപടി സ്വീകരിച്ചത്‌ മായാവതി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ്‌ ജലാല്‍പൂര്‍, ദേവ്‌ലാ എന്നീ ഗ്രാമങ്ങളിലെ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും 32 ഹെക്ടര്‍ ഭൂമിയാണ് മായാവതി സര്‍ക്കാര്‍ പിടിച്ചെടുത്ത്‌ സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി വിറ്റത്. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന  സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂലൈയില്‍ കോടതി കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഷ കപ്പലായ പ്രോബോ കോള ഇന്ത്യയില്‍

June 1st, 2011

probo-koala-ship-epathram

ന്യൂഡല്‍ഹി: വിഷ വസ്തുക്കളുമായി സഞ്ചരിക്കുന്ന പ്രോബോ കോള എന്ന കപ്പല്‍ ഇന്ത്യയില്‍ എത്തുന്നു. ആദ്യം ബംഗ്ലാദേശ് തീരത്ത് അടുത്ത ഈ കപ്പല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചില്ല. കംപ്യൂട്ടര്‍ മാലിന്യങ്ങള്‍, ആസ്ബറ്റോസ്, വിഷകരമായ രാസമാലിന്യങ്ങള്‍, എണ്ണ, മാരകമായ ഇന്ധനാവശിഷ്‌ടങ്ങള്‍ തുടങ്ങിയവയാണ്‌ കപ്പലിലുള്ളത്‌.

1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കപ്പലില്‍ 31,255  ടണ്‍ വിഷ മാലിന്യങ്ങളാണുള്ളത്‌. ആംസ്റ്റര്‍ഡാമില്‍ വിഷ വസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. ഇതില്‍ ഈ കപ്പലിന്റെ ഉടമകള്‍ക്ക്‌ വന്‍ പിഴയൊടുക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിഷവസ്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു. 2006 ല്‍ നടന്ന ഈ സംഭവത്തില്‍ ഭീമമായ തുകയാണ് നഷ്ടപരിഹാരമായി കപ്പല്‍ കമ്പനി നല്‍കേണ്ടി വന്നത്. കപ്പല്‍ പൊളിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത്‌ എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടീസ്റ്റ സെതല്‍‌വാദ് : സമന്‍സ്‌ കോടതി തള്ളി

May 28th, 2011

teesta-setalvad-epathram

അഹമ്മദാബാദ് : പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍‌വാദിന് എതിരെ പോലീസ്‌ പുറപ്പെടുവിച്ച സമന്‍സ്‌ ഗുജറാത്ത്‌ ഹൈക്കോടതി തള്ളി. 2006ല്‍ ലുണവാഡയില്‍ ഗുജറാത്ത്‌ കലാപ ഇരകളായ 28 പേരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ കൂട്ടമായി മറവ് ചെയ്ത സ്ഥലം ചിലര്‍ ചേര്‍ന്ന് കുഴിച്ചെടുത്തത് സംബന്ധിച്ച കേസിലായിരുന്നു ടീസ്റ്റയ്ക്കെതിരെ പോലീസ്‌ സമന്‍സ്‌ അയച്ചത്. എന്നാല്‍ പോലീസ്‌ അന്വേഷണവുമായി തന്റെ കക്ഷി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട് എന്നും അതിനാല്‍ പ്രതിയെ കാണാനില്ല എന്നുള്ള വാദം തെറ്റാണ് എന്നും ടീസ്റ്റയുടെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ കക്ഷി സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന അഭിഭാഷകയുടെ വാദം കോടതി അംഗീകരിക്കുകയും ടീസ്റ്റയ്ക്കെതിരെയുള്ള പോലീസ്‌ സമന്‍സ്‌ റദ്ദ്‌ ചെയ്യുകയും ആയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മേധാ പട്കര്‍ : നിരാഹാരം ആറാം ദിവസം

May 27th, 2011

medha-patkar-rally-epathram

മുംബൈ : ചേരി നിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രമുഖ മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആരംഭിച്ച നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. മുംബൈ വിമാനത്താവളത്തിന് അടുത്തുള്ള 140 ഏക്കര്‍ ചേരി പ്രദേശത്തെ 26,000 ത്തോളം വരുന്ന താമസക്കാരെ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ പെട്ടെന്ന് ഒരു ദിവസം ഒഴിപ്പിക്കാനായി കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ ആള്‍ക്കാര്‍ എത്തിയപ്പോഴാണ് തങ്ങളുടെ വാസസ്ഥലം സര്‍ക്കാര്‍ തങ്ങളെ അറിയിക്കാതെ വില്‍പ്പന നടത്തിയ കാര്യം ചേരി നിവാസികള്‍ അറിഞ്ഞത്. സ്ഥലത്ത് കെട്ടിടം പണി നടത്താനായി സര്‍ക്കാരില്‍ നിന്നും ഈ സ്ഥലം 2008ല്‍ ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്.

bulldozer-destroying-slum-epathram
(നിങ്ങളുടെ വാസസ്ഥലം പെട്ടെന്ന് ഒരു ദിവസം തകര്‍ക്കാനായി ബുള്‍ഡോസറുകള്‍ എത്തിയാല്‍ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും?)

ഇത്തരത്തില്‍ ചേരി പ്രദേശങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിനായി സ്ഥല വാസികളുടെ അനുവാദമില്ലാതെ സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ അനുമതി നല്‍കുന്ന മഹാരാഷ്ട്രാ ചേരി പ്രദേശ നിയമത്തിലെ 3 കെ. എന്ന വകുപ്പ്‌ റദ്ദ്‌ ചെയ്യണം എന്നതാണ് മേധാ പട്കര്‍ ആവശ്യപ്പെടുന്നത്.

ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ മേധാ പട്കര്‍ നടത്തുന്ന സമരത്തിന്‌ പ്രാധാന്യം ഏറെയാണ്. 2 ജി സ്പെക്ട്രം അഴിമതി കേസില്‍ സി. ബി. ഐ. അന്വേഷണം നേരിടുന്ന യൂണിടെക് എന്ന കമ്പനിയുടെ ഭാഗമാണ് ശിവാലിക്‌ വെഞ്ച്വര്‍സ്. കേവലം 1658 കോടി രൂപയ്ക്കാണ് യൂണിടെക്കിന് സ്പെക്ട്രം അനുവദിച്ചു കിട്ടിയത്‌. പ്രത്യേകിച്ച് ഒരു ടെലികോം പ്രവര്‍ത്തനങ്ങളും നടത്താതെ തന്നെ തങ്ങളുടെ 60 ശതമാനം ഓഹരികള്‍ ടെല്‍നോര്‍ എന്ന ഒരു നോര്‍വീജിയന്‍ കമ്പനിക്ക്‌ മറിച്ചു വിറ്റ വകയില്‍ 230 ശതമാനം ലാഭമാണ് യൂണിടെക് നേടിയത്‌. ഇതേ സമയത്ത് തന്നെയാണ് ഇവര്‍ 1000 കോടി ശിവാലിക്‌ വെഞ്ച്വര്‍സ് എന്ന കമ്പനിയില്‍ മുതല്‍ മുടക്കിയത്‌ എന്നത് ഇതിനു പുറകിലെ അഴിമതി വ്യക്തമാക്കുന്നു.

മേധയുടെ സമരത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചു. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫരീദാബാദില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു 11 പേര്‍ മരിച്ചു
Next »Next Page » ടീസ്റ്റ സെതല്‍‌വാദ് : സമന്‍സ്‌ കോടതി തള്ളി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine