പി. എസ്. എല്‍. വി. ക്ക് മധുര പതിനേഴ്

April 21st, 2011

pslv-c16-epathram

ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.

കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ്‌ – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്‌.

റിസോഴ്സ് സാറ്റ്‌ – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്‌, എക്സ്-സാറ്റ്‌ എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.

ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.

“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ്‌ പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്‌.

റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്വകാര്യ കമ്പനിക്ക്‌ എസ് – ബാന്‍ഡ്‌ സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു

April 19th, 2011

Jaitapurprotest-epathram
ജൈതപുര്‍: മഹാരാഷ്ട്രയില്‍ പുതിയ ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് എതിരെ ജനരോക്ഷം ശക്തമായി. ക്ഷുഭിതരായ ജനങ്ങള്‍ ഇന്ന് രാവിലെ ഒരു ആശുപത്രി കയ്യേറുകയും നിരവധി ബസുകള്‍ക്ക്‌ തീ വയ്ക്കുകയും ചെയ്തു.

തിങ്കളാഴ്ച പ്രക്ഷോഭകര്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് ജനത്തെ പിരിച്ചു വിടുവാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ജൈതപൂര്‍ നിവാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു ആണവനിലയം വരുന്നു എന്ന വാര്‍ത്തയെ പേടിച്ചാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ഇട്ടപ്പോള്‍ തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 11നു ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഫുകുഷിമ ആണവ കേന്ദ്രത്തിലെ അടിയന്തര അവസ്ഥ ഇപ്പോഴും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന അവസ്ഥയില്‍  ജൈതപൂരിലെ ഗ്രാമവാസികള്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഉയര്‍ന്ന ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ജൈതപൂര്‍. ഈ വര്ഷം തന്നെ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ക്കസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി വിലക്ക്‌

April 18th, 2011

supremecourt-epathram

ന്യൂഡല്‍ഹി: സര്‍ക്കസ്‌ കമ്പനികള്‍ ഇനി കുട്ടികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് സുപ്രീംകോടതി അനുശാസിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമം 10 ആഴ്ചയ്ക്കകം നടപ്പിലാക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള കുട്ടികളുടെ ഭരണ ഘടനാ പരമായ മൌലിക അവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള ബാല വേലകള്‍. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കസ്സ് ട്രൂപ്പുകളില്‍ പരിശോധന നടത്തുവാനും കുട്ടികളെ രക്ഷപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ‌ നിര്‍ദേശം കൊടുക്കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

രക്ഷപ്പെടുത്തുന്ന കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ അയയ്ക്കുവാനും, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുവാനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജധാനി എക്സ്പ്രസ്സില്‍ അഗ്നിബാധ

April 18th, 2011

RAJDHANI EXP TRAIN-epathram

രട്ട്‌ലം : മുംബൈ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്  ട്രെയിനില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിയോടെ മധ്യപ്രദേശിലെ രട്ട്‌ലം ജില്ലയില്‍ വെച്ചാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ഭക്ഷണമുണ്ടാക്കുന്ന കോച്ചിനോട് ചേര്‍ന്ന ഭാഗത്താണ് അഗ്നിബാധയുണ്ടായത്. തുടര്‍ന്നു സമീപത്തെ കോച്ചുകളിലേക്കു തീ പടര്‍ന്നു. ഉടന്‍ തന്നെ അഗ്നിശമന യൂണിറ്റുകള്‍ എത്തി തീയണച്ച് വന്‍ദുരന്തം ഒഴിവാക്കി. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ 900 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹന്‍ദാസ് പൈ ഇന്‍ഫോസില്‍ നിന്നും രാജിവെച്ചു

April 16th, 2011

tv_mohandas_pai-epathram

ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച് ആര്‍ വിഭാഗം മേധാവിയുമായ ടി വി മോഹന്‍ദാസ് പൈ രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തോടെ ഇന്‍ഫോസിസ് വിടാനാണ് അദ്ധേഹത്തിന്റെ തീരുമാനം.
ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് 17 വര്‍ഷമായി കമ്പനിയ്ക്കൊപ്പം ഉള്ള പൈ. ഭാവിയില്‍  കമ്പനിയുടെ സി.ഇ.ഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ആളാണ് മോഹന്‍ദാസ് പൈ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ ബിസിനസ്‌ തന്ത്രങ്ങളില്‍ പൈ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോര്‍ഡ്‌ മീറ്റിങ്ങുകളില്‍ ഇവ തുറന്നു പറഞ്ഞ ഇദ്ദേഹത്തിന് സ്ഥാപക പ്രവര്‍ത്തകരില്‍ ചിലരുമായി സ്വരച്ചേര്‍ച്ച ഇല്ലാതെയായി.

അതിനിടെ, കമ്പനിയുടെ സ്ഥാപകരിലൊരാളായ കെ.ദിനേഷ് വിരമിക്കുകയാണ്. ജൂണ്‍ 11ന് ഇദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിയും. ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 30ന് യോഗം ചേരും

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ഡോ. ബിനായക്‌ സെന്‍ : സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Next » — Next Page » രാജധാനി എക്സ്പ്രസ്സില്‍ അഗ്നിബാധ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine