കല്‍ക്കത്ത മലയാളി സമാജം സാഹിത്യ മല്‍സരം

January 28th, 2011

write-with-a-pen-epathram

കല്‍ക്കത്ത : കല്‍ക്കത്ത മലയാളി സമാജം വജ്ര ജൂബിലി ആഘോഷ ത്തോടനുബന്ധിച്ച് മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി ചെറുകഥ, കവിത, ലേഖനം എന്നീ ഇനങ്ങളില്‍ സാഹിത്യ മല്‍സരം നടത്തുന്നു. ഓരോ ഇനത്തിലും ഏറ്റവും നല്ല രചനയ്ക്ക് ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും നല്‍കുന്നതാണ്. ഒന്നാം സമ്മാനമായി അയ്യായിരം രൂപയും പ്രശംസാ പത്രവും, രണ്ടാം സമ്മാനമായി മൂവായിരം രൂപയും പ്രശംസാ പത്രവുമാണ് നല്‍കുന്നത് എന്ന് മലയാളി സമാജം കണ്‍വീനര്‍ അറിയിച്ചു.

ലേഖനത്തിന്റെ വിഷയം “മറുനാടന്‍ മലയാളികളും മാതൃ ഭാഷയുടെ ഭാവിയും” എന്നതാണ്. രചനകള്‍ മൌലികം ആയിരിക്കണം. 10 പേജില്‍ കവിയരുത്. എല്ലാ മലയാളികള്‍ക്കും പ്രായ ഭേദമന്യേ പങ്കെടുക്കാം. മറുനാടന്‍ മലയാളിയാണെന്ന് തെളിയിക്കുന്ന രേഖ രചനയോടൊപ്പം നല്‍കണം. കടലാസിന്റെ ഒരു പുറത്തു മാത്രമേ എഴുതാവൂ. മത്സരത്തിനുള്ള കൃതിയില്‍ പേരോ വിലാസമോ എഴുതാന്‍ പാടില്ല. പേരും വിലാസവും പ്രത്യേക കടലാസില്‍ എഴുതി കൃതിയോടൊപ്പം വെച്ചിരിക്കണം. 2011 ഫെബ്രുവരി 28 വരെ മാത്രമേ മത്സരത്തിനുള്ള രചനകള്‍ സ്വീകരിക്കുകയുള്ളൂ.

രചനകള്‍ അയക്കേണ്ട വിലാസം:

The Convenor,
Literary Sub Committee,
Diamond Jubilee Celebration.
Calcutta Malayalee Samajam,
22, Chinmoy Chatterjee Sarani,
Kolkatta – 700033

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നൈ സ്ത്രീകള്‍ക്ക് സുരക്ഷിതം

January 28th, 2011

violence-against-women-epathram

ന്യൂഡല്‍ഹി : നാഷ്ണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സ്തീകള്‍ക്കു  നെരെ അതിക്രമം ഏറ്റവും  കുറവുള്ള പ്രമുഖ നഗരമായി ചെന്നൈ മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ 35 നഗരങ്ങളുടെ പട്ടികയില്‍ മുപ്പത്തി നാലാം സ്ഥാനമാണ് ചെന്നൈക്ക്. ഏറ്റവും അവസാനമുള്ളത് ധന്‍ബാദാണ്.

പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, പൂവാല ശല്യം, ഗാര്‍ഹിക പീഢനം, ബന്ദിയാക്കല്‍ തുടങ്ങിയ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കി യിരിക്കുന്നത്. ഡെല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങള്‍ സ്തീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ മുന്‍ പന്തിയിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പണ്ഡിറ്റ് ഭീംസെന്‍ ജോഷി അന്തരിച്ചു

January 24th, 2011

bhimsen-joshi-epathram

പൂനെ : ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ പണ്ഡിത് ഭീംസെന്‍ ജോഷി (88) അന്തരിച്ചു.  പൂനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില തീരെ മോശമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം കൂടി കഴിച്ച പണ്ഡിറ്റ് ഭീംസെന്നിനു രണ്ടു ഭാര്യമാരിലായി ഏഴു മക്കള്‍ ഉണ്ട്. പ്രസിദ്ധ സംഗീതജ്ഞന്‍ ശ്രീനിവാസ് അദ്ദേഹത്തിന്റെ മകനാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിലെ അവസാന വാക്കായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രമുഖ വിഭാഗമായ കിരാന ഖരാനയില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. സംഗീത രംഗത്തെ സംഭാവനകള്‍ മാനിച്ച് 2008-ല്‍ ഭാരത് രത്ന നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ പത്മശ്രീയും, പത്മവിഭൂഷണും അടക്കം എണ്ണമറ്റ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വലിയ ഒരു ആരാധക വൃന്ദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തി നുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മൂലം കുറച്ചു കാലമായി അദ്ദേഹം പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കര്‍ണ്ണാടകയിലെ ധാര്‍വാദ് ജില്ലയില്‍ 1922 ഫെബ്രുവരി 19-നായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി ജനിച്ചത്. ചെറുപ്പത്തിലേ നാടു വിട്ട അദ്ദേഹം സംഗീതത്തിന്റെ ലോകത്ത് എത്തിപ്പെട്ടു. മനസ്സു നിറയെ സംഗീതവുമായി ഉത്തരേന്ത്യന്‍ തെരുകളിലെ അലച്ചിലിനിടയില്‍ പലരില്‍ നിന്നുമായി സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. പ്രധാന ഗുരു കൃഷ്ണറാവു ആയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരെ ചുട്ടു കൊല്ലാന്‍ ശ്രമം

January 17th, 2011

hiv-aids-discrimination-epathram

ചെങ്കല്‍‌പ്പേട്ട് : തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരായ ദമ്പതിമാരെയും കുട്ടികളേയും ചുട്ടു കൊല്ലുവാന്‍ ശ്രമം. ചെങ്കല്‍പ്പേട്ടിനു സമീപം തിരുമണി ഗ്രാമത്തിലാണ് സംഭവം. എച്ച്. ഐ. വി. ബാധിതരായ കെ. രാധകൃഷ്ണന്‍ (40), ഭാര്യ കാഞ്ചന, ഇവരുടെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു കുട്ടികള്‍ എന്നിവരെയാണ് വീട്ടില്‍ അടച്ചിട്ട് ചുട്ടു കൊല്ലുവാന്‍ ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് രാധാകൃഷ്ണന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

എച്ച്. ഐ. വി. ബാധിതരായ ദമ്പതികള്‍ ഗ്രാമം വിട്ടു പോകണം എന്ന് ആവശ്യപ്പെട്ട ഗ്രാമവാസികളുടെ സംഘമാണ് കിരാതമായ പ്രവര്‍ത്തിക്ക് മുതിര്‍ന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് രാധാകൃഷണനും കുടുംബത്തിനും താക്കീതു നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം തമിഴ്നാട്ടില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാന്‍ഡയിലെ പെണ്‍കുട്ടി ധര്‍ണ്ണ തുടങ്ങി

January 17th, 2011

banda-rape-victim-epathram

ബാന്‍ഡ : എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക്‌ നഷ്ടപരിഹാരം ലഭിക്കണം എന്നും ആവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങി. തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്തു എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കേണ്ടതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌.

ബി.എസ്.പി. എം. എല്‍. എ. യെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് പെണ്‍കുട്ടിയുടെ ഭീതി. ഇന്നലെ മുതല്‍ പെണ്‍കുട്ടിയും അച്ഛനും തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കണം എന്നാവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങിയിരിക്കുകയാണ്. തന്റെ മകളെ ഇനി ആരും വിവാഹം കഴിക്കുകയില്ല എന്നും അതിനാലാണ് ഇത്രയും തുക താന്‍ ആവശ്യപ്പെടുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം.എല്‍.എ. ബലാല്‍സംഗം ചെയ്ത കുട്ടിക്ക് ചുറ്റും രാഷ്ട്രീയ സര്‍ക്കസ്‌
Next »Next Page » തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരെ ചുട്ടു കൊല്ലാന്‍ ശ്രമം »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine