ലോട്ടറി വിവാദം ഗൌരവമായി കാണുന്നു : ജയന്തി നടരാജന്‍

October 4th, 2010

jayanthi-natarajan-epathram

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ്  അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍  അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം

October 4th, 2010

commonwealth-games-aerostat-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകത്തിന്റെ വര്‍ണ്ണാഭമായ നേര്‍ക്കാഴ്ചകള്‍ വിരുന്നുകാര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച വൈകീട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ വിസ്മയമായി. ഗെയിംസിന്റെ മുന്നോരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിവാദങ്ങളും മൂന്നു മണിക്കൂര്‍ നേരത്തേക്ക്‌ എല്ലാവരും മറന്നു പോകത്തക്കതായിരുന്നു ഉല്‍ഘാടന ചടങ്ങിന്റെ പൊലിമ. രാഷ്ട്രത്തിന്റെ മഹത്തായ ചരിത്ര പാരമ്പര്യവും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും മോഹനമായ ഭാവിയും വിളിച്ചോതുന്ന ദൃശ്യങ്ങള്‍ കാണികളെ ആവേശ ഭരിതരാക്കി വരാനുള്ള ദിവസങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തുകയും ചെയ്തു. രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിച്ചതിനു ശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അറിയിച്ചപ്പോള്‍ ജനം വന്‍ ഹര്‍ഷാരവത്തോടെ അത് സ്വാഗതം ചെയ്തു.

cwg-opening-ceremony-epathram

40 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഹീലിയം വാതകം നിറച്ച എയറോസ്റ്റാറ്റ് മുഖ്യ ആകര്‍ഷണമായി. 1050 കുട്ടികള്‍ അണിനിരന്ന സ്വാഗത നൃത്ത സംഗീത പരിപാടി അതിതികള്‍ക്ക് ആതിഥ്യം വിരുന്നായി. തുടര്‍ന്ന് അരങ്ങേറിയ വിവിധ സംഗീത നൃത്ത പരിപാടികള്‍ക്ക്‌ എ. ആര്‍. റഹ്മാന്റെ സവിശേഷ സംഗീത പരിപാടി ആവേശ ഭരിതമായ പരിസമാപ്തി കുറിച്ചു.

അഴിമതി ആരോപണ വിധേയനായ ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി യെ കാണികള്‍ കൂവിയതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ടി. ഉഷയ്ക്ക് ക്ഷണമില്ല

October 3rd, 2010

pt-usha-medals-epathram

ന്യൂഡല്‍ഹി : ഇന്ന് വൈകീട്ട് രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. എന്നാല്‍ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് ഒരു കാലത്ത് ഇന്ത്യയെ അത്ലറ്റിക്സ്‌ രംഗത്ത്‌ അഭിമാനം കൊള്ളിച്ച ഇന്ത്യ കണ്ട ഏറ്റവും നല്ല കായിക താരങ്ങളില്‍ ഒരാളായ സ്പ്രിന്റ് റാണി പി. ടി. ഉഷയെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ക്ഷണിക്കാതെ സംഘാടകര്‍ അപമാനിച്ചതായി ആരോപണം ഉയര്‍ന്നു. താന്‍ ഉള്‍പ്പെടെ ഒട്ടേറെ കായിക താരങ്ങള്‍ക്കും സംഘാടകരുടെ ക്ഷണപത്രം ലഭിച്ചില്ല എന്ന് പി. ടി. ഉഷ വെളിപ്പെടുത്തി. ഇന്ത്യയുടെ അഭിമാനമായിരുന്ന മറ്റു നിരവധി കായിക താരങ്ങളുടെയും കാര്യത്തിനു താന്‍ സംഘാടകര്‍ക്ക് ഈമെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതെല്ലാം അവഗണിച്ചു എന്നും ഉഷ പറഞ്ഞു.

ഗെയിംസില്‍ പങ്കെടുക്കുന്ന അത്ലറ്റ് ടിന്റു ലുക്ക യുടെ കോച്ചായി ഉഷ വരുന്നുണ്ട് എന്നത് കൊണ്ടാണ് പ്രത്യേക ക്ഷണപത്രം അയക്കാഞ്ഞത് എന്നാണു അധികൃതരുടെ വിശദീകരണം. എന്നാല്‍ ക്ഷണം കിട്ടാത്ത മറ്റു കായിക താരങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ക്ക്‌ മറുപടി ഒന്നുമില്ല.

ഒളിമ്പിക്സ്‌ ഫൈനലില്‍ ആദ്യമായെത്തിയ ഇന്ത്യന്‍ വനിതയാണ് പയ്യോളി എക്സ്പ്രസ്‌ എന്ന് അറിയപ്പെടുന്ന പി. ടി. ഉഷ. 101 അന്താരാഷ്‌ട്ര മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഉഷയ്ക്ക് രാഷ്ട്രം അര്‍ജുന അവാര്‍ഡും പത്മശ്രീ ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാട്ടാന സംരക്ഷണത്തിനു ഏഴു കോടി

October 3rd, 2010

train-hit-elephants-epathram

കൊല്‍ക്കത്ത: അടുത്തിടെ ചരക്ക് തീവണ്ടി ഇടിച്ച് ഏഴു ആനകള്‍ ചരിഞ്ഞ പശ്ചിമ ബംഗാളിലെ ജല്പൈഗുരി മേഖലയില്‍ കാട്ടന സംരക്ഷണത്തിനായി ഏഴു കോടി രൂപ അനുവദിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി. ഇവിടെ നിരീക്ഷണ ടവറുകള്‍, കമ്പി വേലികള്‍, കിടങ്ങുകള്‍ തുടങ്ങിയവ സ്ഥാപിക്കുവാന്‍ ആയിരിക്കും ഈ തുക ചിലവിടുക. കൂടാതെ ഇവിടെ കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെയും നിയോഗിക്കും. ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ വേഗത കുറയ്ക്കുവാന്‍ വെണ്ട നടപടിയെടുക്കുവാന്‍ റെയില്‍‌വേ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

സെപ്റ്റംബര്‍ ഇരുപത്തി രണ്ടാം തിയതി രാത്രിയില്‍ റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ വന്ന ചരക്കു തീവണ്ടി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ഏഴ് ആനകള്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്ഷേത്രം പണിയുവാന്‍ സുപ്രധാന ചുവട് : അദ്വാനി

October 1st, 2010

ന്യൂഡല്‍ഹി : രാമ ജന്മ ഭൂമിയില്‍ മഹാക്ഷേത്രം നിര്‍മ്മിക്കുവാനുള്ള നീക്കങ്ങളിലെ സുപ്രധാന ചുവടു വെയ്പാണ് കോടതി വിധിയെന്ന് ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി. സമുദായ സൌഹാര്‍ദ്ദത്തിലും, ദേശീയോദ്ഗ്രഥനത്തിലും പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കമാണ് ഈ വിധി. രാജ്യം പക്വതയോടെയാണ് വിധിയെ സ്വീകരിച്ചതെന്ന് അദ്വാനി പറഞ്ഞു. അയോധ്യ കേസില്‍ അലഹബാദ് കോടതിയുടെ വിധി ബി. ജെ. പി. സ്വാഗതം ചെയ്തു. വിധി പുറത്തു വന്നതിനെ തുടര്‍ന്ന് ബി. ജെ. പി. യുടെ നേതൃയോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. അയോധ്യയിലെ രാമ ജന്മ ഭൂമി കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വന്ന വിധി ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. ദേശീയ പൈതൃകത്തില്‍ ഉള്ള വിശ്വാസവും ഐക്യദാര്‍ഢ്യവുമാണ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി ഭാഗിക്കുവാന്‍ കോടതി വിധി
Next »Next Page » കാട്ടാന സംരക്ഷണത്തിനു ഏഴു കോടി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine