ന്യൂഡൽഹി : മിസ്സോറാം ഗവര്‍ണ്ണറായി പി. എസ്. ശ്രീധരന്‍ പിള്ള സത്യ പ്രതി ജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലംബ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാവിലെ 11.30ന് നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ മുഖ്യ മന്ത്രിയും മറ്റു മന്ത്രി മാരും മുന്‍ മുഖ്യ മന്ത്രിയും അടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
കേരളത്തില്‍ നിന്നും മിസ്സോറാമില്‍ ഗവര്‍ണ്ണര്‍ പദവി യില്‍ എത്തുന്ന മൂന്നാ മത്തെ രാഷ്ട്രീയ നേതാവാണ് പി. എസ്. ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്ത മന്‍, കുമ്മനം രാജശേഖരന്‍ എന്നി വര്‍ ആയിരുന്നു മുന്‍ ഗാമികള്‍.