പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം

August 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം.ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും വിസ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

പാക് സ്വദേശികള്‍ക്ക് വിസ നല്‍കുന്നതിനായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ അനുമതി ആവശ്യമാണ്. അതു കിട്ടുന്നതില്‍ വന്ന കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നും സുഷമ സ്വരാജ് പറഞ്ഞു. എല്ലാ മാസവും ഏകദേശം അഞ്ഞൂറിലധികം ആളുകളാണ് പാക്കിസ്ഥാനില്‍ നിന്നും ചികിത്സ തേടി ഇന്ത്യയിലെത്താറുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍

August 1st, 2017

kashmir-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. പാക് ചാര സംഘടനയായ ഐ എസ് ഐ ഭീകര സംഘടനയായ ലഷ്കര്‍ തുടങ്ങിയവ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചത്.

ഹവാല ഇടപാടിലൂടെയാണ് വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. കാശ്മീരിലെ സുരക്ഷാസേനക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപ വീതം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് നേരത്തെ എന്‍ ഐ എ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്‍കുന്ന കാശ്മീരിലെ വ്യാപാരികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ദിരാ ഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായെന്ന് വിക്കിലീക്ക്സ്

April 10th, 2013

indira-gandhi-epathram

ന്യൂഡൽഹി : 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ഉടൻ ഈ സാങ്കേതിക വിദ്യ പാക്കിസ്ഥാന് കൈമാറാൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാക്കിസ്ഥാൻ പ്രധാനമന്ത്രി സുല്ഫിക്കർ അലി ഭൂട്ടോയോട് പറഞ്ഞതായി വിക്കി ലീക്ക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ദിര ഭൂട്ടോയ്ക്ക് കത്തെഴുതുകയാണ് ചെയ്തത്. സമാധാന പരമായ ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണങ്ങൾ നടത്തിയത് എന്ന് വ്യക്തമാക്കിയ ഇന്ദിര ഈ സാങ്കേതിക വിദ്യ മറ്റ് രാഷ്ട്രങ്ങളുമായി എന്ന പോലെ പാക്കിസ്ഥാനുമായും പങ്കു വെയ്ക്കാൻ ഇന്ത്യ സന്നദ്ധമാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിന് വ്യക്തമായ ധാരണകളും ഉറപ്പും വേണം എന്നും ഇവർ വ്യക്തമാക്കി.

എന്നാൽ ഇന്ദിരയുടെ വാഗ്ദാനം പാക്കിസ്ഥാൻ തള്ളി. മുൻപ് പല തവണ ഇന്ത്യ ഇത് പോലെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ആണവ പരീക്ഷണവും ആണവ ആയുധ പരീക്ഷണവും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന നിലപാട് സ്വീകരിച്ചു.

ആണവ പരീക്ഷണങ്ങൾ നടത്തുന്നതോടെ ആഗോള ആണവ ക്ലബ്ബിൽ അംഗമാകാം എന്നും ഇന്ത്യക്ക് ഒരു ആണവ സാങ്കേതിക ദാതാവാകാം എന്നുമുള്ള ഇന്ദിരാ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പാളി. ശക്തമായി പ്രതികരിച്ച ആണവ സമൂഹം ഇന്ത്യയ്ക്കെതിരെ കനത്ത സാങ്കേതിക ഉപരോധം ഏർപ്പെടുത്തി. 2008ൽ അമേരിക്കയുമായി ഒരു ആണവ് ഉടമ്പടി തന്നെ ഇന്ത്യക്ക് വേണ്ടി വന്നു ഈ ഉപരോധങ്ങൾ മറി കടക്കാൻ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അതിർത്തിയിൽ സംഘർഷം മുറുകുന്നു

January 15th, 2013

indian-army-epathram

ന്യൂഡൽഹി : ഇന്ത്യാ പാൿ അതിർത്തിയിലെ സംഘർഷം അനുദിനം മുറുകുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖയുടെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പാക്കിസ്ഥാൻ ആളുകളെ കുടിയൊഴിപ്പിച്ചു തുടങ്ങി. ഔദ്യോഗികമായ സ്ഥിരീകരണം ഒന്നുമില്ലെങ്കിലും അതിർത്തിയിൽ പാക്കിസ്ഥാൻ ആർട്ടിലറി റെജിമെന്റിനെ വിന്യസിച്ചു എന്നാണ് സൂചന. ബ്രിഗേഡിയർ തലത്തിൽ പതാക യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇരു വിഭാഗവും മറു വിഭാഗമാണ് വെടിനിർത്തൽ ലംഘിച്ചത് എന്നണ് ആരോപിക്കുന്നത്.

പാക്കിസ്ഥാൻ ഇനിയും വെടിനിർത്തൽ ലംഘനം തുടർന്നാൽ ഇന്ത്യൻ സൈന്റ്യം ശക്തമായി തന്നെ തിരിച്ചടിക്കും എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിക്രം സിങ്ങ് മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ വെടി ഉതിർത്താൽ ഉടനടി തിരിച്ച് ആക്രമിക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘർഷത്തിന് പുറകിൽ ഭീകര പ്രസ്ഥാനങ്ങളുടെ സ്വാധീനം തള്ളിക്കളയാൻ ആവില്ല. കേവലം ഒരാഴ്ച്ച മുൻപാണ് ലെഷ്കർ എ തൊയ്ബ തലവൻ ഹാഫിസ് സയീദ് നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടെന്ന വിവരം ലഭിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പി.എ. സര്‍ക്കാരിന് നട്ടെല്ലില്ല : അദ്വാനി

September 15th, 2010

advani-epathram

ന്യൂഡല്‍ഹി : സായുധ സേനാ പ്രത്യേക അധികാര നിയമം ഭേദഗതി ചെയ്യാന്‍ പുറപ്പെടുന്ന യു.പി.എ. സര്‍ക്കാര്‍ ഉപയോഗശൂന്യവും നട്ടെല്ലില്ലാത്തതുമാണ് എന്ന് ബി.ജെ.പി. നേതാവ്‌ എല്‍. കെ. അദ്വാനി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന സര്‍വ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് അദ്വാനി ഈ പ്രസ്താവന നടത്തിയത്.

സായുധ സേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act – AFSPA) ഭേദഗതി ചെയ്യരുത്‌ എന്ന ബി.ജെ.പി. യുടെ നിലപാട്‌ അദ്വാനി ആവര്‍ത്തിച്ചു. പാക്കിസ്ഥാനിലെ സൈനിക മേധാവികളുടെ ആവശ്യമാണ്‌ ഇപ്പോള്‍ യു.പി.എ. സര്‍ക്കാര്‍ സാധിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ഐക്യം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രങ്ങളില്‍ സുപ്രധാനമാണ് ഇത്.

ബംഗ്ലാദേശ്‌ യുദ്ധത്തില്‍ ഒരു കോണ്ഗ്രസ് പ്രധാന മന്ത്രി വിജയം കൈവരിച്ചെങ്കില്‍ ഇപ്പോള്‍ മറ്റൊരു കോണ്ഗ്രസ് നേതൃത്വം കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധത്തിനു മുന്‍പില്‍ അടിയറവ്‌ പറയുവാന്‍ പോവുകയാണ് എന്നത് രാഷ്ട്രത്തിനു വന്‍ നാണക്കേടാണ് ഉണ്ടാക്കുന്നത്.

രാഷ്ട്രീയ പരിഹാരത്തിന്റെ പേരില്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി അനുവദിക്കാനാവില്ല. ഇത് കാര്യങ്ങളെ 1953 ന് മുന്‍പത്തെ നിലയിലേക്ക്‌ കൊണ്ടു പോകും. ഇത്രയും നാളത്തെ ശ്രമഫലമായി കാശ്മീരില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും ദീര്‍ഘ വീക്ഷണം ഇല്ലായ്മയും കൊണ്ട് നഷ്ടപ്പെടുത്തുന്നത്.

ഭരണഘടനയുടെ 370 ആം വകുപ്പ്‌ താല്‍ക്കാലിക സ്വഭാവം ഉള്ളതാണെന്ന് ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ 1963 നവംബര്‍ 27ന് വ്യക്തമാക്കിയതാണ്. ഈ വകുപ്പ്‌ കാലക്രമേണ നിരവീര്യമാക്കുന്നതിനു പകരം യു.പി.എ. സര്‍ക്കാര്‍ വിഘടന വാദികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് നല്ലതാണ്. എന്നാല്‍ അത് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി കൊണ്ടാവരുത്. വിഘടന വാദികളുടെ താല്‍പര്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങിയാല്‍ അതിനു ഒരിക്കലും രാഷ്ട്രം മാപ്പ് നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

3 of 3123

« Previous Page « ബാംഗ്ലൂര്‍ സ്ഫോടനം : മഅദനിക്ക് ജാമ്യം കിട്ടിയില്ല
Next » കാശ്മീര്‍ സര്‍വകക്ഷി യോഗം ഇന്ന് »



  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine