
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തടയിടുവാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു എന്ന് ലോകത്തിനു ബോദ്ധ്യമായ സാഹചര്യത്തില്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യുവാനും അത്തരം എക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കു വാനും ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ഐ. ടി. നിയമ ത്തിന്റെ ലംഘനം എന്നു കാണിച്ചു കൊണ്ട് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു.
തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രി മാര്‍, ആക്ടി വിസ്റ്റുകള്‍, സിനിമാ താര ങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റിക ളുടേയും ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.
കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗി കള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്തതും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളും പൊതു ജനം അനുഭവിക്കുന്ന ദുരിതങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈ മലര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ മനോഭാവവും ചിത്രീകരിക്കുന്നത് ആയിരുന്നു ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍.






ചെന്നൈ : ചലച്ചിത്ര നടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി യുടെ ഔദ്യോഗിക വക്താവും ആയിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോൺ ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി ക്കത്ത് നൽകിയതിനെ തുടര്‍ന്ന് എ. ഐ. സി. സി. വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബു വിനെ നീക്കി എന്ന് അറിയിപ്പു വന്നു.
























