ന്യൂഡല്‍ഹി : അഴിമതി തടയാനുള്ള ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമ സഭ യില്‍ അവതരി പ്പിക്കാനുള്ള ശ്രമം പരാജയ പ്പെട്ട തോടെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചു. ബില്‍ പരാജയ പ്പെട്ടാല്‍ രാജി വെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ബില്ലിന് നിയമ സഭ അവതരണാനുമതി നിഷേധി ച്ചതിനെ ത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടു മണി യോടെ മുഖ്യമന്ത്രി കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് രാജി ക്കത്ത് അയയ്ക്കുക യായിരുന്നു. നിയമ സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താനും ശുപാര്‍ശ ചെയ്തു.
റിലയന്‍സ് മേധാവി മുകേഷ് അംബാനിക്ക് എതിരെ കേസ് എടുത്ത താണ് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ഒറ്റ ക്കെട്ടായി സര്‍ക്കാറിന് എതിരെ തിരിയാന്‍ കാരണം എന്നും അദ്ദേഹം ആരോപിച്ചു.
അവസാന മന്ത്രി സഭാ യോഗം ചേര്‍ന്നതിനു ശേഷ മായിരുന്നു രാജി തീരുമാനം. എഴുപതംഗ നിയമ സഭ യില്‍ 28 സീറ്റില്‍ ആം ആദ്മി വിജയിച്ചു എങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയ ജന ലോക്പാല്‍ ബില്‍ ഭരണ ഘടനാ വിരുദ്ധം എന്ന് നിയമോപദേശം ലഭിച്ചതിനെ ത്തുടര്‍ന്ന്, ഡല്‍ഹി ലഫ്റ്റ്. ഗവര്‍ണര്‍ അനുമതി തടയുക യായിരുന്നു. ഇതോടെ 48 ദിവസം മാത്രം ഭരണ ത്തില്‍ ഇരുന്നു ശ്രദ്ധേയ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാര്‍ പടിയിറങ്ങി.
ഭരണ ത്തില്‍ നിന്നും ബി. ജെ. പി. യെ അകറ്റി നിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീ കരണ ത്തിന് കോണ്‍ഗ്രസ്സ് പിന്തുണച്ചു. ഒന്നര മാസത്തിനുള്ളില്‍ സൗജന്യ ജല വിതരണം, വൈദ്യുതി നിരക്കു കുറയ്ക്കല്‍, കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കും റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും എതിരെ അഴിമതിക്ക് കേസെടുക്കല്‍ തുടങ്ങി ജനപ്രിയവും വിവാദവുമായ ഒട്ടേറെ തീരുമാനങ്ങള്‍ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ടു.