ടട്ര: ബി. ഇ. എം. എല്‍ മേധാവി വി.ആര്‍.എസ്. നടരാജനു സസ്പെന്‍ഷന്‍

June 12th, 2012

V.R.S.Natarajan-epathram

ന്യൂഡല്‍ഹി: വിവാദമായ ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി. ഇ. എം. എല്‍) മേധാവി വി. ആര്‍. എസ്. നടരാജനു സസ്പെന്‍ഷന്‍. ട്രക്ക് ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ്ങിനെതിരേ നടരാജന്‍ അപകീര്‍ത്തിക്കേസിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയാണു സസ്പെന്‍ഷന്‍. ട്രക്ക് ഇടപാടില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകാന്‍ നടരാജനെ മാറ്റി നിര്‍ത്തണമെന്നു സി.ബി. ഐ. ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു നടപടിയെന്നു പ്രതിരോധ മന്ത്രാലയം വക്താവ് സുധാംശു കൗര്‍. സി. എം. ഡി പി. ദ്വാരകനാഥിനു ബി. ഇ. എം.എല്ലിന്‍റെ ചുമതല നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു .

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ – ബാബാ രാംദേവ് ടീമില്‍ ഭിന്നത, അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

June 4th, 2012

ramdev-arvind khejriwal-epathram
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ സംയുക്ത സമരത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ അണ്ണാ ഹസാരെ- ബാബാ രാംദേവ് സംഘത്തില്‍ ഭിന്നത മറനീക്കി പുറത്ത് വന്നു‍. രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ നിന്നു തന്നെ തടഞ്ഞ രാംദേവിനോടു പ്രതിഷേധിച്ച് ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

ഇന്നലെ ജന്തര്‍ മന്തറില്‍ ഏകദിന നിരാഹാര സമരത്തിനിടെയാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഈ നടപടി സമരത്തിന്റെ നിറം കെടുത്തി എങ്കിലും ബാബാ രാംദേവും   അരവിന്ദ് കെജ്രിവാളും പരസ്പരം സംസാരിച്ചു പ്രശനം പരിഹരിച്ചു എന്നാണു റിപ്പോര്‍ട്ട്. കെജ്രിവാള്‍ പ്രമേഹരോഗിയായതിനാലാണു പാതിവഴിയില്‍ ഇറങ്ങിപ്പോയതെന്നു രാംദേവ്. ശാരീരികാസ്വാസ്ഥ്യം മൂലമാണു സമരവേദി വിട്ടതെന്നു ട്വിറ്ററിലെഴുതി തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ കെജ്രിവാളും സമ്മതമറിയിച്ചു.  വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹസാരെയുടെയും  പ്രസംഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രിയടക്കം 15 കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കാരെന്ന് ഹസാരെ സംഘം

May 27th, 2012

Manmohan-Singh-Anna-Hazare-epathram

മുംബൈ: കേന്ദ്ര മന്ദ്രിസഭയിലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയുള്‍പ്പെടെ  15 കാബിനറ്റ് മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് അന്നാഹസാരെ ആരോപിച്ചു.   കല്‍ക്കരി മന്ത്രാലയത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സി. എ. ജി. റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി  പ്രധാനമന്ത്രിക്കെതിരേ അന്വേഷണം വേണമെന്നും ഹസാരെ പറഞ്ഞു.  ഭരണതലത്തില്‍ നിന്നും അഴിമതി തുടച്ചനീക്കണമെന്ന ആവശ്യവുമായി അടുത്തമാസം 25 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങുമെന്നും അന്നാ ഹസാരെയും സംഘവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ   പി. ചിദംബരം, ശരത്പവാര്‍, എസ്. എം. കൃഷ്ണ, കമല്‍ നാഥ്, പ്രഫുല്‍ പട്ടേല്‍, വിലാസ്‌റാവു ദേശ്മുഖ്, വീരഭദ്രസിംഗ്, ഫറൂഖ് അബ്ദുള്ളസ എം. അഴഗിരി, സുഷീല്‍ കുമാര്‍ ഷിന്‍ഡേ എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഹസാരെ  അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ വാഹനത്തിനുനേരെ കല്ലേറ്

May 17th, 2012

anna-hazare-fasting-epathram

മുംബൈ: നാഗ്പൂരിലെ ചിട്ണീസ് പാര്‍ക്കില്‍ പൊതുയോഗത്തിന് പങ്കെടുക്കാന്‍ എത്തിയ അണ്ണാ ഹസാരെയുടെ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഹസാരെ സുരക്ഷിതനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലിസ്‌ അന്വേഷണം ആരംഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു

May 15th, 2012

a-raja-epathram
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ബോണ്ടിനും തുല്യ തുകക്കുള്ള മറ്റ് രണ്ട് ജാമ്യത്തിലുമാണ് രാജയ്ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിയ്ക്കരുതെന്ന കര്‍ശന വ്യവസ്ഥയും ജഡ്ജി ഒ. പി. സെയ്‌നി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടൊപ്പം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് സന്ദര്‍ശിക്കുകയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞു. ടു. ജി. സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്: 35 കോടി പിടിച്ചു
Next »Next Page » നടി രേഖ ഇനി രാജ്യസഭാംഗം »



  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine