കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍

May 6th, 2012

rabri-devi-lalu-prasad-epathram

റാഞ്ചി:തൊണ്ണൂറുകളില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ  കാലിത്തീറ്റ കുംഭകോണ കേസില്‍ 69 പേര്‍ കുറ്റക്കാരാണെന്ന്‌ സി. ബി. ഐ കോടതി. കുറ്റവാളികളില്‍ 29 പേര്‍ക്ക്‌ ഇന്ന്‌ കോടതി ശിക്ഷ വിധിച്ചു. ഒന്നു മുതല്‍ മൂന്ന്‌ വര്‍ഷം വരെ തടവും 25,000 മുതല്‍ രണ്ട്‌ ലക്ഷം വരെ പിഴയുമാണ്‌ ശിക്ഷ. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ്‌ യാദവ്‌, ജഗന്നാഥ്‌ മിശ്ര എന്നിവര്‍ക്കെതിരെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ കേസുകളുണ്ട്‌ ഇവരുടെതടക്കം ബാക്കിയുള്ളവരുടെ ശിക്ഷ മെയ്‌ ഏഴിന്‌ വിധിക്കും . കേസില്‍ 16 പേരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടു.

കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതില്‍, ദോറോന്ത ട്രഷറിയില്‍ നിന്ന്‌ അനധികൃതമായി 45 കോടി രൂപ പിന്‍വലിച്ച കേസിലാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍

അഭിഷേക് സിംഗ്വിയെ തൂക്കിക്കൊല്ലണം : അണ്ണാ ഹസാരെ

May 5th, 2012

abhishek-singhvi-video-epathram

മുംബൈ : വിവാദ സി. ഡി. യിലെ നായകനായ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേൿ മനു സിങ്ങ്ഗ്വിയെ കുറ്റക്കാരൻ എന്ന് കണ്ടാൽ തൂക്കിക്കൊല്ലണം എന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവായ ഇദ്ദേഹം ഒരു പ്രമുഖ അഭിഭാഷകയുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് പാർലമെന്റിന്റെ നിയമ നീതിന്യായ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് വക്താവ് എന്ന പദവിയിൽ നിന്നും രാജി വെച്ചിരുന്നു. പ്രസ്തുത സി. ഡി. വ്യാജമായി നിർമ്മിച്ചതാണെന്ന് സിങ്ങ്ഗ്വി വാദിക്കുന്നു. ഇദ്ദേഹം ഇനിയും പാർലമെന്റ് അംഗത്വം രാജി വെച്ചിട്ടില്ല.

abhishek-singhvi-epathram അഭിഷേൿ സിങ്ങ്ഗ്വി

മഹാരാഷ്ട്രയിൽ കൂടുതൽ ശക്തമായ ലോകായുക്ത നിയമം കൊണ്ടു വരുന്നതിനായി സംസ്ഥാനം സന്ദർശിക്കുന്ന ഹസാരെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അഭിഷേൿ സിങ്ങ്ഗ്വി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിക്കൊല്ലണം എന്ന് അഭിപ്രായപ്പെട്ടത്. താൻ ആവശ്യപ്പെടുന്നത് പോലെ ശക്തമായ ലോക്പാൽ നിയമം പ്രാബല്യത്തിൽ വന്നാൽ അഴിമതിക്കാർ തടവറയിൽ പോകും എന്ന് ഹസാരെ കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തെഹല്‍ക കേസ്‌ : ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരന്‍

April 27th, 2012

bangaru-laxman-epathram

ന്യൂഡല്‍ഹി: വിവാദമായ തെഹല്‍ക അഴിമതി ക്കേസില്‍ ബി. ജെ. പി. മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ലക്ഷ്‌മണിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്. 2001-ലാണ്‌ ഏവരെയും ഞെട്ടിച്ചു കൊണ്ട് തെഹെല്ക്ക ഒളി ക്യാമറ വെച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്‌. യു. കെ. ആസ്‌ഥാനമായ ആയുധ കമ്പനിയുടെ ഏജന്റുമാര്‍ ചമഞ്ഞ് എത്തിയ തെഹല്‍ഹ ചാനലിന്റെ പ്രതിനിധികളില്‍ നിന്ന് ലക്ഷ്‌മണ്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യത്തില്‍ ആയുധ ഇടപാടിന്‌ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്ന് ലക്ഷ്‌മണ്‍ ഇവര്‍ക്കു വാഗ്‌ദാനം നല്‍കുന്നുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രവീന്ദര്‍ ഋഷിക്കെതിരേ കള്ളപ്പണ കേസും

April 15th, 2012

indian-army-epathram

ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവി രവീന്ദര്‍ ഋഷിക്കെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ കള്ളപ്പണക്കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. യുദ്ധവാഹന ഇടപാടില്‍ ആരോപണ വിധേയനായയതിനു പിന്നാലെയാണ് ഇത്. അദ്ദേഹം മേധാവിയായുള്ള വെക്‌ട്ര കമ്പനിക്കെതിരേയും കേസുണ്ട്‌. സി. ബി. ഐ. യും മറ്റ്‌ കേന്ദ്ര ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണു നടപടി.

ഇതോടെ സേനാ മേധാവി ബി. കെ. സിംഗ് നടത്തിയ വെളിപ്പെടുത്തലില്‍ ആരോപിതനായ മുന്‍ സൈനിക മേധാവി രവീന്ദര്‍ ഋഷിക്കെതിരേ കുരുക്കുകള്‍ മുറുകുകയാണ്. സൈനികാവശ്യത്തിനായി ട്രാക്ക് വാങ്ങിക്കുവാന്‍ 14 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തെന്നു ബി. കെ. സിംഗ് നടത്തിയ വെളിപ്പെടുത്തലും തുടര്‍ന്ന്‍ അദ്ദേഹം നല്‍കിയ പരാതിയും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ബ്രിട്ടനിലെ ടട്ര സിപോക്‌സ് കമ്പനിയുമായി ബി. ഇ. എം. എല്‍. നടത്തിയ യുദ്ധോപയോഗ ട്രക്ക്‌ ഇടപാടാണു വിവാദമായത്‌.1997 ലെ ഇടപാട്‌ ചട്ടം ലംഘിച്ചാണെന്ന്‌ സി. ബി. ഐ. കണ്ടെത്തിയിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ വീണ്ടും ആരോപണം

April 12th, 2012

President_Patil-epathram

ന്യൂഡൽഹി:  ബംഗ്ലാവ് നിർമ്മിക്കുന്നതിനു വേണ്ടി മാനദണ്ഡങ്ങൾ മറികടന്ന് സൈനിക ഭൂമിയിൽ നിർമ്മാണം നടത്തുന്നു എന്ന് പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ ആരോപണം. 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ബംഗ്ലാവിനോ സർക്കാർ വാടകയ്ക്ക് എടുക്കുന്നതാണെങ്കിൽ 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിനോ ആണ് നിയമപരമായി അധികാരമുള്ളത് എന്നിരിക്കെ പൂനെയിലെ ഖഡ്‌കി കന്റോണ്‍മെന്റില്‍ ബംഗ്ലാവ്‌ നിര്‍മ്മിക്കുന്നതിനായി 2,61,00 ചതുരശ്ര അടി സ്‌ഥലം അനുവദിച്ചതാണ്‌ വിവാദമായിരിക്കുന്നത്‌ .അതുകൂടാതെ സർക്കാർ ഭൂമിയിൽ ബംഗ്ലാവ് വയ്ക്കാൻ നിയമവുമില്ല. ആരോപണമുന്നയിച്ചവർ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ദിവ്യാദ്ഭുതം പൊളിച്ച സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തേക്കും
Next »Next Page » യു.പി.യിൽ സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine