യെദ്യൂരപ്പയെ ആശുപത്രിയിലേക്ക്‌ മാറ്റി

October 16th, 2011

yeddyurappa-epathram

ബാംഗ്ലൂര്‍ : അറസ്റ്റിലായ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയെ നെഞ്ചു വേദനയുണ്ട് എന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റി. ജയദേവ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് അദ്ദേഹം. ഇന്ന് പുലര്‍ച്ചെയാണ് യെദ്യൂരപ്പ കഠിനമായ നെഞ്ചുവേദന ഉണ്ടെന്നു പരാതിപ്പെട്ടത്‌. തുടര്‍ന്ന് രണ്ടു മൂന്നു തവണ ചര്‍ദ്ദിക്കുകയും ചെയ്തു. ഉടനെ തന്നെ ജയില്‍ അധികൃതര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്യാന്‍ കൂട്ടുനിന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22 വരെ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പണം നല്‍കി വാര്‍ത്ത കൊടുത്ത ബി.ജെ.പി. വെട്ടിലായി

October 15th, 2011

lk-advani-epathram

ന്യൂഡല്‍ഹി : എല്‍. കെ. അദ്വാനി നടത്തുന്ന ജന ചേതന യാത്രയുടെ വാര്‍ത്ത മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുവാനായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പണം നല്‍കിയ വാര്‍ത്ത പുറത്തായതോടെ ബി. ജെ. പി. വെട്ടിലായി. മദ്ധ്യപ്രദേശില്‍ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അടങ്ങിയ കവറുകള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്തത്. വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് പത്ര സമ്മേളനം സംഘടിപ്പിച്ച ബി. ജെ. പി. മാദ്ധ്യമ വിഭാഗം നേതാവ്‌ ശ്യാം ഗുപ്തയെ പാര്‍ട്ടി സസ്പെന്‍ഡ്‌ ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. എതിര്‍ക്കില്ല

October 10th, 2011

Kanimozhi-epathram

ന്യൂഡല്‍ഹി : 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡി. എം. കെ. രാജ്യസഭാംഗം കനിമൊഴിയുടെ ജാമ്യാപേക്ഷ എതിര്‍ക്കേണ്ട എന്ന് സി. ബി. ഐ. തീരുമാനിച്ചതായി സൂചന. കനിമൊഴിക്കൊപ്പം അറസ്റ്റിലായ സിനിയുഗ് ഫിലിംസ് സ്ഥാപകന്‍ കരീം മൊറാനി, റിലയന്‍സ്‌ ഉദ്യോഗസ്ഥന്‍ സുരേന്ദ്ര പിപ്പാറ എന്നിവരുടെ ജാമ്യവും സി. ബി. ഐ. എതിര്‍ക്കില്ല. കഴിഞ്ഞ അഞ്ചു മാസത്തോളം ഇവര്‍ തടവിലാണ്. കനിമോഴിക്ക് സ്ത്രീ എന്ന പരിഗണന നല്കിയാവും സി. ബി. ഐ. ജാമ്യാപേക്ഷ എതിര്‍ക്കാത്തത്. എന്നാല്‍ മറ്റു കൂട്ടുപ്രതികളുടെ ആരോഗ്യ നില കണക്കിലെടുത്താണ് അവരുടെ ജാമ്യാപേക്ഷ സി. ബി. ഐ. എതിര്‍ക്കാത്തത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു

October 9th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കോപത്തിന് പാത്രമായി ജയിലില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന സംഘടനയുടെ യോഗത്തിലാണ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ ഉള്ള വാദം കോടതി തിങ്കളാഴ്ച കേള്‍ക്കും. സത്യത്തിനായുള്ള ഈ യുദ്ധത്തില്‍ ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന്റെ കൂടെ നിലകൊള്ളും എന്ന് തങ്ങളെ മൂന്നു ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു അറിയിച്ചതായി ഭട്ടിന്റെ പത്നി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്രയില്‍ 1000 കോടി രൂപയുടെ വിദ്യാഭ്യാസ കുംഭകോണം

October 9th, 2011

students-classroom-epathram

മുംബൈ : അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ ചൊല്ലി വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ തന്നെ രാജ്യവ്യാപകമായി കൂടുതല്‍ കുംഭകോണങ്ങളുടെ കഥകള്‍ അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പ്‌ സ്ക്കൂളുകളില്‍ നടത്തിയ പരിശോധനയിലാണ് 1000 കോടിയോളം രൂപയുടെ ഈ പുതിയ തട്ടിപ്പ്‌ കണ്ടെത്തിയത്. ഒരു ജില്ലയിലെ പരിശോധനയില്‍ മാത്രം 1.4 ലക്ഷം വ്യാജ വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും കണ്ടെത്തി. കുട്ടികള്‍ തീരെ ഇല്ലാത്ത സ്കൂളുകളില്‍ പല ക്ലാസുകളിലും ഒരു കുട്ടി പോലും ഇല്ല. എന്നാല്‍ രാവിലത്തെ കുട്ടികളെ തന്നെ വീണ്ടും വൈകീട്ടത്തെ ക്ലാസിലും ഇരുത്തി പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ച സ്ക്കൂളുകളെ വരെ ഇവിടെ കണ്ടെത്തി. ഇത്തരം വ്യാജ കണക്കുകള്‍ കാണിച്ചു 120 കോടി രൂപയാണ് ഈ സ്ക്കൂളുകള്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം പറ്റുന്നത്. ഇത് സംസ്ഥാന വ്യാപകമായി കണക്കാക്കിയാല്‍ ചുരുങ്ങിയത്‌ 1000 കോടിയുടെ തട്ടിപ്പെന്കിലും നടക്കുന്നുണ്ടാവും എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ്‌ സമയത്ത് ചെയ്യുന്നത് പോലെ വിദ്യാര്‍ത്ഥികളുടെ വിരലില്‍ മഷി അടയാളം ഇട്ട് ഇവരുടെ തല എണ്ണാന്‍ ആണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാരുതി ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്‌
Next »Next Page » ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine