സ്പെക്ട്രം അഴിമതി രാജയുടെ വെളിപ്പെടുത്തല്‍, പ്രധാനമന്ത്രി രാജിവെക്കണം: ബി.ജെ.പി

July 26th, 2011

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ വിചാരണയ്ക്കിടെ സുപ്രീം കോടതിയില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്പെക്ട്രം ലേലത്തില്‍ താന്‍ മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നും ഇതില്‍ എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ അത് മന്ത്രിസഭയുടെ കൂടെയാണെന്നും രാജ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് സ്പെക്ട്രം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടതെന്നും, ധകനാകാര്യ മന്ത്രിക്കും ഇതേ കുറിച്ച് അറിവുണ്ടായിരുന്നു എന്നും രാജ വ്യക്തമാക്കി. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ച കാര്യവും രാജ പറഞ്ഞിരുന്നു. രാജയുടെ തുറന്നു പറച്ചില്‍ സ്പെക്ട്രം അഴിമതി കേസില്‍ ഒരു ഘടക കക്ഷിയിലേക്കും രാജയിലേക്കും ഒതുക്കുവാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. സ്പെക്ട്രം അഴിമതിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം നല്‍കണമെന്ന് ബി.ജെ.പി പ്രസിഡണ്ട് നിധിന്‍ ഗഡ്കരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വോട്ടിനു പകരം നോട്ട്‌ അമര്‍ സിംഗിന്റെ സഹായി അറസ്റ്റില്‍

July 18th, 2011

sanjeev-saxena-epathram

ന്യൂഡല്‍ഹി: ‘വോട്ടിനു നോട്ട്‌’ വിവാദത്തില്‍ ഡല്‍ഹി പോലീസ്‌ ആദ്യ അറസ്‌റ്റ് നടത്തി. അഖില ഭാരതീയ ലോക്‌മഞ്ച്‌ അധ്യക്ഷനായ അമര്‍സിംഗിന്റെ സഹായി സഞ്‌ജീവ്‌ സക്‌സേനയാണു അറസ്‌റ്റിലായത്‌. കൂടാതെ അമര്‍സിംഗിനെയും മറ്റു ചിലരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അന്വേഷണത്തിലെ അലംഭാവത്തിനു സുപ്രീം കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് അറസ്റ്റ്‌. വിവാദമുയര്‍ന്ന കാലത്തു സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിംഗിന്റെ ഉറ്റ സഹായിയാണ്‌ ഇയാള്‍. അഴിമതി നിരോധന നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌ത സഞ്‌ജീവ്‌ സക്‌സേനയെ കോടതിയില്‍ ഹാജരാക്കി.

ബി. ജെ. പി. എം. പി. മാര്‍ക്കു പണം നല്‍കുന്നതിനിടെയാണ് ഇയാളെ രഹസ്യ കാമറയില്‍ പകര്‍ത്തിയത്‌. ഈ ചിത്രങ്ങള്‍ എല്ലാ ചാനലുകളും കാണിച്ചിരുന്നു. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ യു. പി. എ. സര്‍ക്കാര്‍ നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും രക്ഷിക്കാനായി അമര്‍സിംഗിന്റെ നേതൃത്വത്തില്‍ എം. പി. മാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നുവെന്നു ബി. ജെ. പി. അന്ന് തന്നെ ആരോപിച്ചിരുന്നു. യു. പി. എ. സര്‍ക്കാരിന്‌ അനുകൂലമായി വോട്ട്‌ ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി. ജെ. പി. അംഗങ്ങള്‍ 2008 ജൂലൈ 22-ന്‌ ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് മേധാ പട്കറുടെ പിന്തുണ

July 10th, 2011

ബാംഗളൂര്‍: അന്ന ഹസാരെയേ പിന്തുണച്ച് സാമൂഹികപ്രവര്‍ത്തക മേധാ പട്കര്‍ രംഗത്ത് വന്നു. എന്നാല്‍ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന അന്ന ഹസാരെയെയും ബാബാ രാംദേവിനെയും ഒരേ രീതിയില്‍ കാണാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ ശേഷാദ്രിപുരം കോളേജില്‍ നടന്ന ചടങ്ങിലാണ് മേധാ പട്കര്‍ ഈ അഭിപ്രായം പറഞ്ഞത്‌. രാംദേവ് നടത്തിയ ഹൈടെക് സമരത്തെ മേധ കണക്കറ്റു പരിഹസിച്ചു.

അഴിമതി ചെയ്യില്ലെന്ന ശപഥത്തിലൂടെ ഇതിന് നമ്മള്‍ തുടക്കം കുറിക്കണക്കണം അഴിമതിയില്ലാത്ത ലോകത്തിനായി പോരാടാന്‍ മേധ ആഹ്വാനം ചെയ്തു. അഴിമതി എന്നും ചര്‍ച്ചാവിഷയമാണ്. ലോക്പാല്‍ ബില്‍ ഇതിനൊരു തുടക്കം മാത്രമാണെന്നും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്പാല്‍ പരിധിയില്‍ വരണമെന്നും മേധ അഭിപ്രായപ്പെട്ടു. ഗദഗില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ശേഷമാണ് മേധ ബാംഗ്ലൂരിലെത്തിയത്. ജാതി, മത, ഭാഷാവ്യത്യാസമില്ലാത്ത ലോകമാണ് തന്റെ സ്വപ്നമെന്ന ആമുഖത്തോടെ പ്രസംഗമാരംഭിച്ച മേധ അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി യെദ്യൂരപ്പ, റെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ചു.

എസ്.എം.എസ്., സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, ഡിജിറ്റല്‍ സാങ്കേതികത എന്നിവ ഗുണകരമായി ഉപയോഗിച്ചാല്‍ അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ഏറെ പങ്ക് വഹിക്കാനുണ്ടെന്നതിന്റെ തെളിവാണ് ഹസാരെയുടെ സമരത്തിനു ലഭിച്ച ജനപിന്തുണ, പൊതു ജനങ്ങള്‍ അഴിമതി ഇഷടപ്പെടുന്നില്ലെന്നുമാത്രമല്ല അതിനെതിരെ പോരാടാനുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. അതിന്റെ ഫലമായാണ് 2 ജി. സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പുറത്തു വന്നത്. ലോകത്ത് ഇപ്പോഴുള്ളത് രണ്ടു തരത്തിലുള്ള സുനാമികളാണ്. പ്രകൃതിദുരന്തവും അഴിമതിയും. ഇത് തുടച്ചുനീക്കാന്‍ പൊതുജനങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും ആവശ്യമാണ് എന്നും മേധ പട്കര്‍ പറഞ്ഞു. നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കര്‍ണാടക ഘടകം പ്രവര്‍ത്തകര്‍ സി. സീലിയ, രേണുക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി സഭയില്‍നിന്ന് മുരളി ദേവ്‌ര രാജിവെച്ചു

July 5th, 2011

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉടന്‍ നടക്കാനിരിക്കെ കമ്പനികാര്യ മന്ത്രി മുരളി ദേവ്‌ര രാജിവെച്ചു. ആരോഗ്യകാരണങ്ങളാല്‍ രാജിയെന്നാണ് വിശദീകരണമെങ്കിലും മുരളി ദേവ്‌ര പെട്രോളിയം മന്ത്രിയായിരിക്കെ കൃഷ്ണ ഗോദാവരി തടത്തില്‍ റിലയന്‍സിന് എണ്ണ പര്യവേഷണത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുള്ളതായി സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാജി. ഇതോടെ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമായതായാണ് സൂചന. റിലയന്‍സിന് വേണ്ടി വഴി വിട്ട രീതിയില്‍ അനുമതി നല്‍കുകയും ഇതിലൂടെ ഏകദേശം 3000 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ കാലയളവില്‍ മുരളി ദേവ്റയാണ് പെട്രോളിയം വകുപ്പ് മതിയായിരുന്നത്. തുടര്‍ന്ന് ജനവരിയില്‍ നടന്ന പുന:സംഘടനയിലാണ് കമ്പനികാര്യ വകുപ്പിലേക്ക് ദേവ്‌റയെ മാറ്റിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം അഴിമതി മന്ത്രി ദയാനിധി മാരന്‍ രാജിവെച്ചേക്കും

July 1st, 2011

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം ഇടപാടില്‍ അഴിമതികാട്ടി കുറ്റക്കാരാണെന്ന് കണ്ട് ജയിലില്‍ കഴിയുന്ന ഡി.എം.കെ. നേതാക്കളായ മുന്‍ ടെലികോംമന്ത്രി എ.രാജയ്ക്കും കനിമൊഴി എം.പി.ക്കും പുറകെ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ദയാനിധി മാരനും സ്‌പെക്ട്രം കേസില്‍ കുടുങ്ങിയിരിക്കയാണ്. മാരന് മന്ത്രിസ്ഥാനം തെറിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭയില്‍ ഈയാഴ്ച അഴിച്ചുപണി നടക്കാനിരിക്കെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമായി ദയാനിധി മാരന്‍ കൂടിക്കാഴ്ച നടത്തി. പുറത്താക്കല്‍ ഒഴിവാക്കാനായി സ്വയം രാജി വെച്ച് ഒഴിയാനുള്ള അവസരം നല്‍കാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ മാരന്‍ തയ്യാറായില്ല. ”ഞാനൊരു മന്ത്രിയാണ്. പ്രധാനമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ല”- എന്ന് മാത്രമാണ് മാരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
ആദ്യ യു.പി.എ സര്‍ക്കാറില്‍ ടെലികോം മന്ത്രിയായിരിക്കെയാണ് മാരന്‍ 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചത്. 2001-07 വരെയുള്ള സ്‌പെക്ട്രം ഇടപാടുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ മാരനു നേരെയും വിരല്‍ചൂണ്ടുന്നു. മുന്‍ എയര്‍സെല്‍ മേധാവി സി.ശിവശങ്കരന്റെ ആരോപണവും മൊഴിയും ഇക്കാര്യത്തില്‍ അന്വേഷണസംഘം അടിസ്ഥാനമാക്കും.ഓഹരികള്‍ ‘മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സ്’ എന്ന മലേഷ്യന്‍ കമ്പനിക്കു വില്‍ക്കാന്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും എയര്‍സെല്ലിന്റെ 49 ശതമാനം ഓഹരിവരെ വില്‍ക്കാന്‍ തയ്യാറായിട്ടും മാരന്‍ സമ്മര്‍ദം ചെലുത്തിയതിനാല്‍ മലേഷ്യന്‍ കമ്പനിക്ക് മുഴുവന്‍ നല്‍കേണ്ടി വന്നെന്നുമാണ് ശിവശങ്കരന്റെ ആരോപണം. പ്രതിഫലമായി മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വിയില്‍ മലേഷ്യന്‍ കമ്പനി 600 കോടി രൂപ നിക്ഷേപിച്ചു. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച മാരന്‍ താന്‍ ആരെയും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്ക് ഉണ്ടായ കനത്ത തോല്‍വിയെത്തുടര്‍ന്ന് ദേശീയരാഷ്ട്രീയത്തില്‍ ദുര്‍ബലമായതിനാല്‍ മന്ത്രിസഭാ വികസനത്തില്‍ മാരന്‍ പുറത്തുപോയാല്‍ നോക്കിനില്‍ക്കുകയേ നിവൃത്തിയുള്ളൂ.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗോധ്ര കലാപ രേഖകള്‍ മോഡി സര്‍ക്കാര്‍ നശിപ്പിച്ചു
Next »Next Page » പതിമൂന്നുകാരന്‍ വെടിയേറ്റു മരിച്ചു »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine