ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ്‌ നാട്ടില്‍ അറസ്റ്റില്‍

August 13th, 2011

sandiago martin-epathram

ചെന്നൈ: കേരളത്തില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറി കേസുകളില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവേ, വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ്‌ നാട്ടില്‍ അറസ്റ്റിലായി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശ്രീപെരുമ്പത്തൂര്‍ പോലീസാണ്‌ ശനിയാഴ്ച രാവിലെ മാര്‍ട്ടിനെ അറസ്‌റ്റ് ചെയ്‌തത്‌.
ശ്രീപെരുമ്പത്തൂരില്‍ 25 കോടി രൂപ വില മതിക്കുന്ന 2.35 ഏക്കര്‍ ഭൂമി മാര്‍ട്ടിന്‍ കയ്യേറിയതായി അന്‍പ്രാജ്‌ എന്നയാളാണ് പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് മാര്‍ട്ടിനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തിരുന്നു.
ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട്‌ തമിഴ്നാട്ടില്‍ മൂന്ന് കേസുകളാണ് മാര്‍ട്ടിന്റെ പേരില്‍ നിലവിലുള്ളത്. ശ്രീപെരുമ്പത്തൂരിന് പുറമേ മധുര, സേലം എന്നിവിടങ്ങളിലും മാര്‍ട്ടിന്‍ കയ്യേറ്റം നടത്തിയതായി പരാതിയുണ്ട്. മുഖ്യമന്ത്രി ജയലളിത അധികാരത്തിലേറിയതിന് ശേഷമാണ് മാര്‍ട്ടിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേഗത്തിലാകിയത്. കഴിഞ്ഞ ഡി എം കെ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ കരുണാനിധിയുടെ കാലത്ത് മാര്‍ട്ടിന്‍ സുരക്ഷിതനായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്നാ ഹസാരെയുമായി ചര്ച്ചക്ക് തയ്യാര്‍: ചിദംബരം

August 12th, 2011

chidambaram-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ അന്നാ ഹസാരെയുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു എന്നാല്‍ ചര്‍ച്ചക്ക്‌ ഹസാരെ തയ്യാറാകുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്‌ എന്നും, സത്യഗ്രഹം നടത്താനുള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡല്‍ഹി പോലീസാണ് തീരുമാനമെടുക്കേണ്ടത് അക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്തര്‍മന്തറില്‍ അനിശ്ചിതകാല സമരം നടത്താന്‍ ഹസാരെയ്ക്ക് നേരത്തേ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നാഷണല്‍ പാര്‍ക്ക് കൈവശം വെച്ച സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതികൂടി ഇതിന് ആവശ്യമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. എന്നാല്‍ അനിശ്ചിതകാല നിരാഹാരം നടത്താന്‍ ഡല്‍ഹി പോലീസ് ഫിറോസ്ഷാ കോട്‌ല മൈതാനത്തിനു സമീപത്തുള്ള ജയപ്രകാശ് നാരായണ്‍ നാഷണല്‍ പാര്‍ക്ക് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്നാ ഹസാരെ പറഞ്ഞു. ആഗസ്ത് 16 മുതലുള്ള അനിശ്ചിതകാല നിരാഹാരത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബില്ലുണ്ടാക്കണമെന്ന് ഹസാരെയും സംഘവും സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടു.
ആഗസ് നാലിനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനെ ബി.ജെ.പി. എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ബില്ലിന് യഥാര്‍ഥത്തില്‍ അഴിമതി തടയാനുള്ള ശക്തിയില്ലെന്നാണ് ഹസാരെയുടെ അവകാശവാദം . അതിനാല്‍ പുതിയ ബില്ലിനായി ആഗസ്റ്റ്‌ 16 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അന്നാ ഹസാരെ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയലളിതയോട്‌ കോടതി നേരിട്ട്‌ ഹാജരാകാന്‍ നിര്‍ദേശം

August 12th, 2011

Jayalalitha-epathram

ബാംഗളൂര്‍: അനധികൃത സ്വത്തു സമ്പാദിച്ചു എന്ന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയോട്‌ നേരിട്ട്‌ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. നിയമസഭയില്‍ ബജറ്റ്‌ സമ്മേളനം നടക്കുന്നതും ഔദ്യോഗിക തിരക്കുകളും കാരണം നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ജയലളിതയുടെ അപേക്ഷ നിരസിച്ചുകൊണ്‌ടാണ്‌ കോടതിയുടെ നിര്‍ദേശം. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചുവെന്നാണ്‌ കേസ്‌. നേരത്തെ സുപ്രീംകോടതി ഇടപെട്ടാണ്‌ കേസ്‌ ചെന്നൈ കോടതിയില്‍ നിന്നും ബാംഗളൂര്‍ കോടതിയിലേക്ക്‌ മാറ്റിയത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരേയ്ക്ക് ഡബ്ബാ വാലകളുടെ പിന്തുണ

August 6th, 2011

dabbawala-mumbai-epathram

മുംബൈ : അതിശയകരമായ കൃത്യതയോടെ ഭക്ഷണ പാത്രങ്ങള്‍ ഓഫീസുകളില്‍ എത്തിക്കുന്നതില്‍ പ്രശസ്തമായ മുംബൈയിലെ ഡബ്ബാ വാലകള്‍ അണ്ണാ ഹസാരേയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ശക്തമായ ഒരു ലോക്പാല്‍ ബില്ലിന് വേണ്ടി ഓഗസ്റ്റ്‌ 16ന് വീണ്ടും അണ്ണാ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിക്കുമ്പോള്‍ തങ്ങള്‍ അന്നെ ദിവസം ഭക്ഷണ പാത്രങ്ങള്‍ വിതരണം ചെയ്യില്ല എന്ന് ഡബ്ബാ വാലകളുടെ സംഘടന അറിയിച്ചു. എന്നാല്‍ ഹസാരെയുടെ സമരത്തിന്‌ തങ്ങള്‍ പ്രഖ്യാപിച്ച പിന്തുണ തങ്ങളുടെ ഉപഭോക്താക്കളുടെ സഹകരണം ആശ്രയിച്ചായിരിക്കും. ഓഗസ്റ്റ്‌ 16ന് തങ്ങള്‍ക്ക് ആരും ഭക്ഷണ പൊതികള്‍ നല്‍കരുത് എന്ന കാര്യം അടുത്ത ആഴ്ച തങ്ങള്‍ ജനങ്ങളെ അറിയിക്കും എന്നും ഭക്ഷണ വിതരണത്തിനായി പാത്രങ്ങള്‍ നല്‍കാതെ ഉപഭോക്താക്കള്‍ തങ്ങളുടെ പിന്തുണ പ്രകടമാക്കും എന്നാണ് പ്രതീക്ഷ എന്നും സംഘടനാ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യെദിയൂരപ്പ വഴങ്ങി

July 29th, 2011

yeddyurappa-epathram

ന്യൂഡല്‍ഹി: ലോകായുക്‌ത റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന വിവരങ്ങള്‍ പരസ്യമായതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി പദമൊഴിയാന്‍ ബി. എസ്‌. യെദിയൂരപ്പ സമ്മതിച്ചു. എന്നാല്‍ ബി. ജെ. പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി വെയ്ക്കാതിരുന്ന യെദിയൂരപ്പ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി വില പേശിയ ശേഷമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി അടക്കമുള്ള നേതാക്കളുമായി മൂന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെയാണ്‌ ഇന്നലെ രാവിലെ ആദ്യ വിമാനത്തില്‍ തന്നെ യെദിയൂരപ്പ ഡല്‍ഹിയില്‍ നിന്നും ബംഗളുരുവിലേക്കു മടങ്ങിയത്‌. മന്ത്രിമാരുടെയും എം. എല്‍. എ. മാരുടെയും ഭൂരിപക്ഷ പിന്തുണയുള്ള തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടാണ്‌ യെദിയൂരപ്പ സ്വീകരിച്ചത്‌. താന്‍ നിര്‍ദേശിക്കുന്നയാളെ അടുത്ത മുഖ്യമന്ത്രിയാക്കണം, തന്നെ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷനായി നിയമിക്കണം, അനുയായികള്‍ക്കു മന്ത്രി സഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കണം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി. ജെ. പി. പ്രത്യേക സമിതിയെ നിയമിക്കണം തുടങ്ങിയ നീണ്ട ആവശ്യങ്ങളും ഉന്നയിച്ചാണ്‌ അദ്ദേഹം മുഖ്യമന്ത്രി പദമൊഴിയാന്‍ സമ്മതിച്ചത് എന്നറിയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്പെക്ട്രം അഴിമതി രാജയുടെ വെളിപ്പെടുത്തല്‍, പ്രധാനമന്ത്രി രാജിവെക്കണം: ബി.ജെ.പി
Next »Next Page » 5 രൂപ ഫീസ്‌ വാങ്ങുന്ന ഡോക്ടര്‍ »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine