മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

February 13th, 2012

modi-epathram

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിചാരണ ചെയ്യണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുള്ളതായി സൂചന. കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍റെ റിപ്പോര്‍ട്ടിലാണ് മോഡിയ്ക്ക് എതിരെ പരാമര്‍ശം.  തെഹല്‍ക്കയാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡിക്കെതിരെ പരാതി നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ തള്ളിയത് യുക്തി പരമല്ലെന്ന് അമിക്കസ് ക്യൂറി നിരീക്ഷിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും സത്യവാങ്മൂലവും പ്രത്യേക അന്വേഷണ സംഘം കണക്കിലെടുക്കാത്തതിന് ന്യായീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഭട്ട്, നിര്‍ണായക സാക്ഷിയും തെളിവുമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക, മതപരമായ വിദ്വേഷം വളര്‍ത്തുക, നിയമലംഘനം നടത്തുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ സഞ്ജീവ് ഭട്ടിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാകുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അശ്ലീല ചിത്രം : മന്ത്രിമാരെ ജയിലിലടക്കണം എന്ന് ഹസാരെ

February 9th, 2012

anna-hazare-epathram

ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്ളീല വീഡിയോ കണ്ട് ജനാധിപത്യത്തെയും ഭരണഘടനയേയും അവഹേളിച്ച മൂന്ന് മന്ത്രിമാരെ ജയിലിലടക്കണമെന്നും  മൂന്ന് പേരെയും അസംബ്ളിയില്‍ ഉടന്‍ നിന്ന് പുറത്താക്കണമെന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ഭാവി ഇത്തരക്കരുടെ കയ്യില്‍ ഭദ്രമല്ലെന്നും, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ് ഇവര്‍ രാജ്യത്തെ പവിത്രതക്ക് കളങ്കം വരുത്തും എന്നും ഹസാരെ കുറ്റപ്പെടുത്തി. നിയമസഭക്കകത്ത് ഇരുന്ന് മൊബൈല്‍ ഫോണില്‍ അശ്ളീല ദൃശ്യങ്ങള്‍ കണ്ടതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്  ബി. ജെ. പി. മന്ത്രിമാരായ കൃഷ്ണ പലേമര്‍, ലക്ഷ്മണ്‍ സവാദി, സി. സി. പാട്ടീല്‍ എന്നിവര്‍ രാജി വെച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ല : ഹൈക്കോടതി

February 1st, 2012

narendra modi-epathram

അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപത്തെ പറ്റി അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുമ്പാ‍കെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി.  മോഡിയെ കമ്മീഷനു മുമ്പില്‍ വിളിച്ചു വരുത്തി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. മോഡിയടക്കം ആറു പേരെ നേരിട്ട് വിളിപ്പിച്ച് വിസ്തരിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ജനസംഘര്‍ഷ് മഞ്ച് എന്ന എന്‍.ജി.ഓ സംഘടന ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. ഈ സംഘടനയുടെ ആവശ്യം തള്ളിയ ഹൈക്കോടതി വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പേറ്

January 23rd, 2012

rahul-gandhi-epathram

ഡെറാഡൂണ്‍ : തെരഞ്ഞെടുപ്പ്‌ റാലിക്കിടെ രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ അടുത്ത്‌ വികാസ്‌ നഗറില്‍ ഒരു തെരഞ്ഞെടുപ്പ്‌ റാലിയില്‍ വെച്ചാണ് ആള്‍കൂട്ടത്തില്‍ നിന്നൊരാള്‍ രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പുകൊണ്ട് എറിഞ്ഞത്‌. ഇയാളെ പോലിസ്‌ അറസ്റ്റ്‌ ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ലെന്ന് സുപ്രീം കോടതി

January 17th, 2012
supremecourt-epathram

ന്യൂഡെല്‍ഹി: ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല, വെറും ഒരു സംഭവം മാത്രമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയടക്കം ഇരുപത് പേര്‍ക്കെതിരെ നേരത്തെ ചുമത്തിയ ഗൂഢാലോചന കുറ്റം കീഴ്ക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സി. ബി. ഐ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തങ്കയുടെ “പ്രസിദ്ധമായ കേസാണെന്ന” പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന്റെ ഇടപെടല്‍. കേസിന്റെ അന്തിമ വാദത്തിനായി മാര്‍ച്ച് 27 നു മാറ്റി വച്ചു. കേസിന്റെ വിധി വന്ന് ഒമ്പതു മാസത്തിനു ശേഷമാണ് സി. ബി. ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാദ ലേഖനം;സുബ്രമണ്യം സ്വാമിയെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തു
Next »Next Page » രാഹുല്‍ പറയട്ടെ ഞാന്‍ സജ്ജീവമാകാം : പ്രിയങ്ക »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine