നാഗ്പൂര്‍ : പുതുവര്‍ഷം ആഘോഷിക്കാന്‍ പോയ പതിനേഴുകാരിയെ പിടിച്ചു കൊണ്ട് പോയി ഒന്‍പതു ദിവസത്തോളം പീഡിപ്പിച്ച 3 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. നാഗ്പൂരിലെ ഫുതാല ലേക്കില്‍ പുതുവല്‍സര ആഘോഷത്തിനായി ഡിസംബര്‍ 31 ന് രാത്രി പോയ പെണ്‍കുട്ടിയെ ഒരു ചൈനീസ് ഫാസ്റ്റ് ഫുഡ് കടയിലെ ആളാണ് തന്റെ മുറിയിലേക്ക് പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളികളായ രണ്ടു പേര്‍ കൂടി പീഡിപ്പിച്ചു. തുടര്‍ന്ന് ഒന്‍പതു ദിവസം പെണ്‍കുട്ടിയെ പലയിടത്തായി കൊണ്ടുപോയി ഇവര്‍ ഒറ്റയ്ക്കും സംഘമായും പല തവണ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. മൂന്നു പേര്‍ക്കെതിരെ നാഗ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.