കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍കോളേജില്‍ മദ്യപിച്ച് ബോധംനഷ്ടപ്പെട്ട ജീവനക്കാരന്‍ ഓക്‌സിജന്‍ മാസ്‌ക് എടുത്തു മാറ്റിയതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഇവിടെ ചികിത്സയിലായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൂപ്പുകാരനായ മോന്‍മോഹന്‍ റൗട്ടാണ് മദ്യപിച്ചെത്തി കുട്ടിയുടെ ഓക്സിജന്‍ മാസ്ക് എടുത്തുമാറ്റിയത്. സംഭവത്തെ ക്കുറിച്ചന്വേഷിക്കുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ സുശാന്ത ബാനര്‍ജി പറഞ്ഞു.