
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, ബഹുമതി, മനുഷ്യാവകാശം, രാജ്യരക്ഷ, സ്ത്രീ
ന്യൂഡല്‍ഹി : കാശ്മീരിലെ വിവിധ ജന വിഭാഗങ്ങളുമായി അഭിപ്രായ സമന്വയത്തില്‍ എത്താം എന്ന പ്രതീക്ഷയുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സര്‍വ കക്ഷി യോഗം ചേരുന്നത്. സായുധ സേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act – AFSPA) ഭേദഗതി ചെയ്തു സൈന്യത്തിന്റെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്നത് മാത്രമാവില്ല ഇന്നത്തെ സര്‍വ കക്ഷി യോഗത്തിലെ ചര്‍ച്ചാ വിഷയം എന്നാണ് കരുതപ്പെടുന്നത്. വിവിധ വിഭാഗങ്ങളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ തുടങ്ങി വെയ്ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നില്‍ പ്രധാനമായി ഉണ്ടാവുക. കാശ്മീര്‍ പ്രശ്നത്തിന് മാന്യമായ ഒരു ശാശ്വത പരിഹാരത്തിന് ചര്‍ച്ച മാത്രമാണ് ഫലപ്രദം എന്ന കാബിനറ്റ് സുരക്ഷാ സമിതിയുടെ നിരീക്ഷണത്തിനാവും ഇന്നത്തെ യോഗത്തില്‍ മുന്‍തൂക്കം ലഭിക്കുക.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, രാജ്യരക്ഷ
ന്യൂഡല്‍ഹി : സായുധ സേനാ പ്രത്യേക അധികാര നിയമം ഭേദഗതി ചെയ്യാന്‍ പുറപ്പെടുന്ന യു.പി.എ. സര്‍ക്കാര്‍ ഉപയോഗശൂന്യവും നട്ടെല്ലില്ലാത്തതുമാണ് എന്ന് ബി.ജെ.പി. നേതാവ് എല്‍. കെ. അദ്വാനി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന സര്‍വ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് അദ്വാനി ഈ പ്രസ്താവന നടത്തിയത്.
സായുധ സേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act – AFSPA) ഭേദഗതി ചെയ്യരുത് എന്ന ബി.ജെ.പി. യുടെ നിലപാട് അദ്വാനി ആവര്‍ത്തിച്ചു. പാക്കിസ്ഥാനിലെ സൈനിക മേധാവികളുടെ ആവശ്യമാണ് ഇപ്പോള്‍ യു.പി.എ. സര്‍ക്കാര്‍ സാധിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ഐക്യം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രങ്ങളില്‍ സുപ്രധാനമാണ് ഇത്.
ബംഗ്ലാദേശ് യുദ്ധത്തില്‍ ഒരു കോണ്ഗ്രസ് പ്രധാന മന്ത്രി വിജയം കൈവരിച്ചെങ്കില്‍ ഇപ്പോള്‍ മറ്റൊരു കോണ്ഗ്രസ് നേതൃത്വം കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധത്തിനു മുന്‍പില്‍ അടിയറവ് പറയുവാന്‍ പോവുകയാണ് എന്നത് രാഷ്ട്രത്തിനു വന്‍ നാണക്കേടാണ് ഉണ്ടാക്കുന്നത്.
രാഷ്ട്രീയ പരിഹാരത്തിന്റെ പേരില്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി അനുവദിക്കാനാവില്ല. ഇത് കാര്യങ്ങളെ 1953 ന് മുന്‍പത്തെ നിലയിലേക്ക് കൊണ്ടു പോകും. ഇത്രയും നാളത്തെ ശ്രമഫലമായി കാശ്മീരില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും ദീര്‍ഘ വീക്ഷണം ഇല്ലായ്മയും കൊണ്ട് നഷ്ടപ്പെടുത്തുന്നത്.
ഭരണഘടനയുടെ 370 ആം വകുപ്പ് താല്‍ക്കാലിക സ്വഭാവം ഉള്ളതാണെന്ന് ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ 1963 നവംബര്‍ 27ന് വ്യക്തമാക്കിയതാണ്. ഈ വകുപ്പ് കാലക്രമേണ നിരവീര്യമാക്കുന്നതിനു പകരം യു.പി.എ. സര്‍ക്കാര്‍ വിഘടന വാദികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് നല്ലതാണ്. എന്നാല്‍ അത് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി കൊണ്ടാവരുത്. വിഘടന വാദികളുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയാല്‍ അതിനു ഒരിക്കലും രാഷ്ട്രം മാപ്പ് നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
- ജെ.എസ്.
ഹൈദരാബാദ് : അന്താരാഷ്‌ട്ര വൈമാനിക പ്രദര്‍ശനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ നാവിക സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വൈമാനികര്‍ക്ക് പുറമേ വേറെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴോളം പേര്‍ക്ക് പരിക്കുമുണ്ട്. ബീഗംപെട്ട് വിമാനത്താവളത്തി നടുത്തുള്ള ഒരു മൂന്നു നില കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു വ്യോമ വ്യൂഹത്തിന്റെ ഭാഗമായി പറക്കുകയായിരുന്ന ഒരു വിമാനമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ സഹ വൈമാനികനായ ലെഫ്ടനന്റ്റ് കമാണ്ടര്‍ രാഹുല്‍ നായര്‍ മലയാളിയാണ്. മുഖ്യ വൈമാനികനായ കമാണ്ടര്‍ എസ. കെ. മൌര്യയും കൊല്ലപ്പെട്ടു.
- ജെ.എസ്.
ശ്രീനഗര്‍ : പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉള്ള സൈനിക ക്യാമ്പിനു മുകളിലേക്ക് കനത്ത ഹിമാപാതത്തെ തുടര്‍ന്ന് മഞ്ഞു മല ഇടിഞ്ഞു വീണു പതിനാറോളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ കര സേനയുടെ പരിശീലന ക്യാമ്പിലാണ് അത്യാഹിതം സംഭവിച്ചത്. പരിശീലനത്തിന്റെ ഭാഗമായി മുന്നൂറ്റി അന്‍പതോളം സൈനികര്‍ പതിനായിരം അടി മുകളിലുള്ള മഞ്ഞു മലയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് മഞ്ഞു മല ഇടിഞ്ഞു സംഘത്തിന് മേലെ പതിച്ചത്. പതിനഞ്ചു സൈനികരുടെ മൃതദേഹങ്ങള്‍ മഞ്ഞിനടിയില്‍ പെട്ടിരിക്കുകയാണ്. പതിനേഴു പേരെ മഞ്ഞില്‍ നിന്നും പുറത്തെടുത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രിയോടെ ഇരുപത്തിയാറു പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സൈന്യം അറിയിച്ചു.
- ജെ.എസ്.