ഒരു സ്വാതന്ത്ര്യ ദിനവും കൂടി

August 15th, 2011

india-independence-day-epathram
ഇന്ത്യ ഇന്ന് അറുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കിത്തീര്‍ത്ത സംഭവങ്ങള്‍ നമ്മുക്ക് ഓര്‍മ്മിക്കാം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സ്വാതന്ത്ര്യ സമരത്തിലെ നേതാക്കന്മാര്‍ക്കും ധീരതയോടെ പൊരുതിയ ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും സിദ്ധാന്തങ്ങളാണു നമ്മുടെ വിജയത്തിന്‍റെ അടിസ്ഥാനം. രാജ്യത്തിനു നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പ്രധാനപ്പെട്ടതാണ്. അര്‍പ്പണ ബോധത്തോടെ, ആത്മാര്‍ഥതയോടെ, ആര്‍ജവത്തോടെ, അഭിമാനപൂര്‍വം സ്വന്തം കടമ നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്യാന്‍ എല്ലാ പൌരന്‍മാര്‍ക്കും കഴിയട്ടെ. എല്ലാ e-പത്രം വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളണം

August 11th, 2011

Afzal_Guru-epathram

ന്യൂഡല്‍ഹി: 2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 2004ലാണ് അഫ്‌സല്‍ഗുരുവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ 2006 ഒക്ടോബര്‍ 20നകം നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.

ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി. ഏറെക്കാലമായി യു.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചു കൊണ്ട്‌ കഴിഞ്ഞ ജൂലൈ 27ന്‌ രാഷ്‌ട്രപതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയെന്ന്‌ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്‌ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്‌.

അതിനിടെ, 2000 ഡിസംബര്‍ 22നു ചെങ്കോട്ട ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരന്‍ മുഹമ്മദ്‌ ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ഇന്നലെ ശരിവച്ചു. ചെങ്കോട്ട ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഢലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം എന്നീ കുറ്റങ്ങളാണ്‌ ആരിഫിനെതിരേ ചുമത്തിയിരുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഷ കപ്പലായ പ്രോബോ കോള ഇന്ത്യയില്‍

June 1st, 2011

probo-koala-ship-epathram

ന്യൂഡല്‍ഹി: വിഷ വസ്തുക്കളുമായി സഞ്ചരിക്കുന്ന പ്രോബോ കോള എന്ന കപ്പല്‍ ഇന്ത്യയില്‍ എത്തുന്നു. ആദ്യം ബംഗ്ലാദേശ് തീരത്ത് അടുത്ത ഈ കപ്പല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചില്ല. കംപ്യൂട്ടര്‍ മാലിന്യങ്ങള്‍, ആസ്ബറ്റോസ്, വിഷകരമായ രാസമാലിന്യങ്ങള്‍, എണ്ണ, മാരകമായ ഇന്ധനാവശിഷ്‌ടങ്ങള്‍ തുടങ്ങിയവയാണ്‌ കപ്പലിലുള്ളത്‌.

1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കപ്പലില്‍ 31,255  ടണ്‍ വിഷ മാലിന്യങ്ങളാണുള്ളത്‌. ആംസ്റ്റര്‍ഡാമില്‍ വിഷ വസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. ഇതില്‍ ഈ കപ്പലിന്റെ ഉടമകള്‍ക്ക്‌ വന്‍ പിഴയൊടുക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിഷവസ്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു. 2006 ല്‍ നടന്ന ഈ സംഭവത്തില്‍ ഭീമമായ തുകയാണ് നഷ്ടപരിഹാരമായി കപ്പല്‍ കമ്പനി നല്‍കേണ്ടി വന്നത്. കപ്പല്‍ പൊളിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത്‌ എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങരുത് : കാരാട്ട്

November 9th, 2010

prakash-karat-epathram

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം അമേരിക്കയുടെ മേല്‍ക്കൊയ്മാ നിലപാടുകള്‍ക്ക്‌ എതിരെ ഇടതു പക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് തങ്ങള്‍ എതിരല്ലെങ്കിലും ഇന്ത്യയുടെ സാധാരണ ജനത്തിന്റെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്ക് എതിരായ കരാറുകളില്‍ ഏര്‍പ്പെടാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിന് മുന്നില്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്തരുത് എന്ന് പ്രതിഷേധ പ്രകടനം അഭിസംബോധന ചെയ്തു കൊണ്ട് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പറഞ്ഞു.

അമേരിക്കന്‍ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉള്ള പദ്ധതികളാണ് ഒബാമ മുന്നോട്ട് വെയ്ക്കുന്നത്. അമേരിക്കന്‍ വാണിജ്യ കാര്‍ഷിക ഭീമന്മാര്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുവാനുള്ള നീക്കം നമ്മുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്ഡേഴ്സനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള സമ്മര്‍ദ്ദം ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ ഒബാമയുടെ മേല്‍ ചെലുത്തണം എന്നും കാരാട്ട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഗാന്ധിയന്‍ സമരവുമായി പത്തു വര്‍ഷം

November 3rd, 2010

irom-sharmila-chanu-epathram

ഇംഫാല്‍ : 28 കാരിയായ ഒരു യുവതിക്ക്‌ കരുത്തുറ്റ ഇന്ത്യന്‍ സൈന്യത്തിന് എതിരെ എന്ത് ചെയ്യാനാവും? നവംബര്‍ 2, 2000ന് ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ ഒരു ബസ്‌ സ്റ്റാന്‍ഡ് ആക്രമിച്ച് തന്റെ നാട്ടിലെ 10 സാധാരണ പൌരന്മാരെ നിഷ്ക്കരുണം വധിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങി തിരിച്ച ഇറോം ഷാനു ഷര്‍മിളയെ  പറ്റി എല്ലാവരും ഇതാണ് കരുതിയത്‌. അന്ന് തുടങ്ങിയ ഗാന്ധിയന്‍ നിരാഹാര സമരം ഇന്ന് പത്തു വര്ഷം തികയുമ്പോള്‍ മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഷര്‍മിളയുടെ ഈ പ്രതിരോധം, സൈന്യത്തിന് അസാധാരണമായ അധികാരങ്ങള്‍ നല്‍കുന്ന എ. എഫ്. എസ്. പി. എ. എന്ന കരി നിയമത്തിന് എതിരെ മാത്രമല്ല, ഭരണകൂടം സ്വയം അകപ്പെട്ടിരിക്കുന്ന ഹിംസാത്മക പത്മവ്യൂഹത്തിന് നേരെയുള്ള ശക്തമായ വെല്ലുവിളി കൂടിയാണ്.

സംശയം ഉള്ള ആരെയും അറസ്റ്റ്‌ ചെയ്യാനോ വെടി വെച്ചു കൊല്ലാനോ സൈന്യത്തിന് അധികാരം നല്‍കുന്ന കരി നിയമമാണ് ആംഡ്‌ ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്റ്റ്‌ (Armed Forces Special Powers Act – AFSPA).

1980ല്‍ ഷര്‍മിളയ്ക്ക് വെറും 8 വയസുള്ളപ്പോള്‍ മണിപ്പൂരില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതാണ്. അതിര്‍ത്തി കടന്നു വന്ന ഒരു സംഘം ഒരു സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയതിനു പ്രതികാരമായി ഇംഫാലില്‍ അഴിഞ്ഞാടിയ അസം റൈഫിള്‍സിലെ സൈനികര്‍ നടത്തിയ കൂട്ടക്കൊലയാണ് ഷര്‍മിളയെ ഐതിഹാസികമായ ഈ സമരത്തിന്‌ പ്രേരിപ്പിച്ചത്.

അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സിദ്ധാന്തം ലോകത്തിന് കാഴ്ച വെച്ച രാഷ്ട്രം പക്ഷെ പ്രതികരിച്ചത് ഷര്‍മിളയെ ആത്മഹത്യാ ശ്രമത്തിന് അറസ്റ്റ്‌ ചെയ്തു കൊണ്ടായിരുന്നു. അറസ്റ്റ്‌ ചെയ്ത് ജവഹര്‍ ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷര്‍മിള കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഭൂരിഭാഗവും ചിലവഴിച്ചത് ഇവിടെ തന്നെ. തന്നെ കണ്ടാല്‍ മകളുടെ മനക്കരുത്ത് ചോര്‍ന്നു പോയാലോ എന്ന ഭയം മൂലം ഷര്‍മിളയുടെ അമ്മ ഇറോം സഖി കഴിഞ്ഞ പത്തു വര്‍ഷമായി മകളെ ഒരു നോക്ക് കാണാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്.

താന്‍ ഓരോ തവണ ആഹാരം കഴിക്കുമ്പോഴും ഷര്‍മിളയെ ഓര്‍ക്കുന്നു. ഷര്‍മിള യുടെ സമരം വിജയിക്കുന്ന അന്ന് ഞാന്‍ അവള്‍ക്ക് പാലൂട്ടും. ശര്‍മ്മിള മണിപ്പൂരിലെ ഓരോ അമ്മയുടെയും മകളാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ ഭരണകൂടം ഷര്‍മിളയുടെ മൂക്കിലൂടെ ബലമായി വിറ്റാമിനുകളും പോഷകങ്ങളും നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയി രിക്കുകയാണ്. ഷര്‍മിളയുടെ തൂക്കം ഇപ്പോള്‍ വെറും 37 കിലോ മാത്രമാണ്. ആന്തരിക അവയവങ്ങള്‍ മിക്കവാറും പ്രവര്‍ത്തന രഹിതമായി. ആര്‍ത്തവവും നിലച്ചു. മൂക്കിലൂടെയുള്ള ഈ പോഷണം എത്ര വേദനാ ജനകമായിരിക്കും എന്നോര്‍ത്ത് ആ അമ്മ തേങ്ങുമ്പോള്‍ അവര്‍ തനിച്ചല്ല. മണിപ്പൂരിലെ ഓരോ സ്ത്രീയും ആ തേങ്ങലില്‍ പങ്കു ചേരുന്നു.

irom-sharmila-chanu-hospitalized-epathram

ഷര്‍മിള ആശുപത്രിയില്‍

ഷര്‍മിള സത്യഗ്രഹം തുടങ്ങി നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ദിവസം നിരോധിക്കപ്പെട്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുടെ പ്രവര്‍ത്തക ആണെന്ന് ആരോപിച്ച് മനോരമ എന്ന യുവതിയെ ആസാം റൈഫിള്‍സിലെ സൈനികര്‍ പിടിച്ചു കൊണ്ട് പോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നത്.

ഇതിനെതിരെ മണിപ്പൂരിലെ 12 അമ്മമാര്‍ സ്വയം നഗ്നരായി പ്രതിഷേധിച്ചിട്ടും നിസംഗമായ രാഷ്ട്രം പ്രതികരിച്ചില്ല.

എന്ത് പറഞ്ഞാണ് ഇവര്‍ ഞങ്ങളോട് വോട്ട് ചോദിക്കുന്നത്? ഞങ്ങള്‍ പ്രതിഷേധ സമരം നടത്തി, നഗ്നരായി പ്രതിഷേധിച്ചു. ഞങ്ങള്‍ സ്ത്രീകളാണ്. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യണം? ഇന്ത്യന്‍ സൈന്യം ഇതു നിമിഷവും ഞങ്ങളെ പിടി കൂടി ബലാല്‍സംഗം ചെയ്യും എന്ന ഭീതിയിലാണ് ഞങ്ങള്‍ കഴിയുന്നത് എന്ന് ഇവര്‍ ആശങ്കയോടെ പറയുമ്പോള്‍ വരാനിരിക്കുന്ന ഒരു വന്‍ സംഘര്‍ഷത്തിന്റെ സൂചനയാവാം അത്.

എന്നാല്‍ എന്നെങ്കിലും നാട്ടില്‍ സമാധാനം തിരികെയെത്തും എന്ന പ്രതീക്ഷ കൈവെടിയാതെ അപ്പോഴും ഇറോം ഷാനു ഷര്‍മിള തന്റെ ഗാന്ധിയന്‍ നിരാഹാര സത്യഗ്രഹം തുടരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരുന്ധതി റോയിയുടെ വീട് ബി.ജെ.പി. ആക്രമിച്ചു
Next »Next Page » ഹരിപ്രസാദ്‌ ചൌരസ്യക്ക് പരമോന്നത ഫ്രെഞ്ച് ബഹുമതി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine